Realme planning to launch 5G phones under Rs 10,000; Realme GT to debut in Q3, 2021: 10,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിലുള്ള 5ജി സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് റിയൽമീ ഇന്ത്യ സിഇഒ മാധവ് ഷേത്ത് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഇവ ഈ വർഷം ഇന്ത്യൻ വിപണിയിലെത്താൻ സാധ്യത കുറവാണ്. 2022 ഓടെയാവും ഇവ ഇന്ത്യയിൽ എത്തുക.
വരാനിരിക്കുന്ന 5ജി ബജറ്റ് ഫോണുകളെക്കുറിച്ച് റിയൽമീ ഇന്ത്യ സിഇഒ കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2021ൽ പുറത്തിറക്കും റിയൽമീ ഉൽപ്പന്നങ്ങളെല്ലാം 5ജിയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “മെച്ചപ്പെട്ട പ്രകടനം” വാഗ്ദാനം ചെയ്യുന്നവയാവും ആ ഫോണുകളെന്നും അദ്ദേഹം പറഞ്ഞു.
“10,000ൽ താഴെ വിലയുള്ള പ്രൈസ് സെഗ്‌മെന്റിൽ 5 ജി ഫോണുകൾ കൊണ്ടുവരുന്നതിനുവേണ്ട കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്, അതിനാൽ ഇതിൽ കൂടുതൽ കാര്യങ്ങൾക്കായി കാത്തിരിക്കുക,” മാധവ് ഷേത്ത് പറഞ്ഞു.
Read More: Best phones in July 2021: ഈ മാസം വാങ്ങാവുന്ന മികച്ച സ്‍മാർട്ട്ഫോണുകൾ; 10,999 രൂപ മുതൽ
ഏറ്റവും പുതിയ 5 ജി പ്രോസസറുകളാണ് ഈ ഉപകരണങ്ങൾക്ക് കരുത്ത് പകരുന്നത്, കൂടാതെ ട്രെൻഡി ഡിസൈനുകളിലാവും ഇറങ്ങുകയെന്നും പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന 5 ജി ഫോണുകളിൽ ഭാരം കുറഞ്ഞ ഡിസൈനുകൾ ഉണ്ടായിരിക്കുമെന്നും സിഇഒ വ്യക്തമാക്കി.
റിയൽമെ ജിടി 5 ജി സീരീസിൽ കുറച്ച് മോഡലുകൾ പുറത്തിറക്കുമെന്നും അവയിൽ ഒരെണ്ണം 2021 ലെ മൂന്നാംപാദത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പുറത്തിറങ്ങുന്ന കൃത്യമായ തീയതി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ അവസാനത്തോടെ ഇവ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.
“റിയൽമീ ജിടി 5 ജി സീരീസിൽ പുറത്തിറങ്ങുന്ന പ്രീമിയം ഫോണിൽ ഏറ്റവും പുതിയ മുൻനിര പ്രോസസർ ഉണ്ടാവുമെന്നും മിതമായ നിരക്കിൽ ലഭ്യമാകുമെന്നും റിയൽമീ വാഗ്ദാനം ചെയ്യുന്നു. ക്വാൽകോമിന്റെ ടോപ്പ് എൻഡ് സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിലാവും ഫോൺ പ്രവർത്തിപ്പിക്കുക. ഒന്നിലധികം ജിടി സീരിസ് ഉൽപ്പന്നങ്ങളോട് കൂടെ ഈ പാദത്തിൽ റിയൽമെ ജിടി സീരീസ് ആരംഭിക്കും. അതിനാൽ ഇത് ഒരു ഉൽപ്പന്നം മാത്രമല്ല, ജിടി ഒരു സീരീസ് എന്ന നിലയിലാവും പുറത്തിറങ്ങുക,” ഷേത്ത് പറഞ്ഞു.
Read More: WhatsApp: വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ മനസ്സിലാക്കുന്നതെങ്ങനെ?
റിയൽമീ നാർസോ സീരീസിൽ പുതിയ 5 ജി ഫോണുകൾ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. “ഈ വർഷം തന്നെ നർസോ സീരീസിൽ 5ജി ലോഞ്ചുകളുണ്ടായിരിക്കും,” ഷേത്ത് കൂട്ടിച്ചേർത്തു. ഈ ശ്രേണിയിൽ രണ്ട് 5 ജി ഫോണുകൾ ബ്രാൻഡ് ഇതിനകം ഇറക്കിയിട്ടുണ്ട്. റിയൽമെ നർസോ 30, റിയൽമെ നാർസോ 30 പ്രോ എന്നിവയാണ് അവ. അവയുടെ പുതുക്കിയ 5ജി പതിപ്പാണോ അതോ കൂടുതൽ താങ്ങാനാവുന്ന വിലയിലുള്ള 5 ജി നാർസോ ഫോണോണാ കമ്പനി ഇറക്കുക എന്ന് വ്യക്തമല്ല.
The post 5G phones under Rs 10,000; 10,000 രൂപയിൽ താഴെയുള്ള 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കാൻ പദ്ധതിയുള്ളതായി റിയൽമീ appeared first on Indian Express Malayalam.