Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

പാലും പഴവും ഒരുമിച്ച് കഴിക്കാമോ? അറിയണം ഈ വിരുദ്ധ ആഹാരങ്ങളെ കുറിച്ച്

by News Desk
July 7, 2021
in HEALTH
0
പാലും-പഴവും-ഒരുമിച്ച്-കഴിക്കാമോ?-അറിയണം-ഈ-വിരുദ്ധ-ആഹാരങ്ങളെ-കുറിച്ച്
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ദഹനപ്രക്രിയ എന്നത് അത്ര അനായാസകരമായ ഒരു പ്രവർത്തി ആണെന്ന് കരുതരുതേ. ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമുള്ളവയും വേണ്ടാത്തതും വേർതിരിച്ചെടുത്ത് നമ്മുടെ നിലനിൽപ്പും ആരോഗ്യവും മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. ഒരു ശരാശരി മനുഷ്യൻ ഒരുതവണ കഴിച്ച ഭക്ഷണത്തിൻ്റെ ദഹന പ്രക്രിയ മുഴുവനായും പൂർത്തിയാകണമെങ്കിൽ അതിന് 24 മുതൽ 72 മണിക്കൂർ വരെ എടുക്കാൻ സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ പിന്നെ ഈയൊരു പ്രക്രിയയിൽ എന്തെങ്കിലും തടസ്സം നേരിടേണ്ടി വന്നാൽ ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ.

അനാരോഗ്യകരമായ ഭക്ഷണശീലം
പ്രത്യേകിച്ചും നമ്മുടെ ചില ഭക്ഷണ തെരഞ്ഞെടുപ്പുകൾ ദഹനത്തെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയും അതിന് ആവശ്യകമായ ദഹന ബാക്ടീരിയകളെ നൽകിക്കൊണ്ട് എളുപ്പത്തിൽ ദഹനം മെച്ചപ്പെട്ടതാക്കി മാറ്റുകയും ചെയ്തേക്കാം. എന്നാൽ ഇതിനു വിപരീതമായി അറിഞ്ഞോ അറിയാതെയോ ഉള്ള മോശം ഭക്ഷണ തിരഞ്ഞെടുപ്പുകളാണ് നമ്മുടേതെങ്കിൽ ഇത് നമ്മുടെ ദഹനപ്രക്രിയയെ കുഴപ്പത്തിലാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വഴി തുറന്നുകൊടുക്കുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിലാണ് പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനം നല്ല രീതിയിൽ നടക്കാനുമായി മരുന്നുകൾ കഴിക്കേണ്ട അവസ്ഥ വരുന്നത്. നമ്മൾ ഒരു സമയം തിരഞ്ഞെടുക്കുന്ന രണ്ട് ഭക്ഷണ പദാർത്ഥങ്ങൾ അല്ലെങ്കിൽ അവയുടെ കൂട്ടിച്ചേർക്കലുകൾ അവ തെറ്റായ കോമ്പിനേഷനുകളിൽ ഉള്ളതാണെങ്കിൽ അത് കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങൾ‌ എളുപ്പത്തിൽ രൂപംകൊള്ളാൻ ഉള്ള സാധ്യതയുണ്ട്.

പുരാതന ആയുർവേദ വൈദ്യത്തിൽ ഭക്ഷ്യ സംയോജന തത്വങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് നമ്മുടെ ദഹന പ്രവർത്തനത്തെ മികച്ചതാക്കി മാറ്റുകയും അതുപോലെ തെറ്റായ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ മോശം ദഹനപ്രക്രിയയ്ക്ക് കാരണമായി മാറിക്കൊണ്ട് ആത്യന്തികമായി ദഹന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും എന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന്, ചൂടുള്ള പാനീയങ്ങളോടൊപ്പം മാമ്പഴം അല്ലെങ്കിൽ പച്ച മാങ്ങ കഴിക്കുന്നത് ചിലപ്പോൾ നിങ്ങൾക്ക് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമായി ഭവിക്കും.

ദഹനക്കേടിന് കാരണം
ഭക്ഷ്യ സംയോജന തത്വമനുസരിച്ച്, രണ്ട് തരം ഭക്ഷണങ്ങളുണ്ട്. ഒന്ന് നമ്മുടെ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. മറ്റൊന്ന് വളരെ സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. ഈ രണ്ടുതരം ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമായി മാറുമെന്നാണ് ആയുർവേദം പറയുന്നത്. വ്യത്യസ്ത പി.എച്ച് നിലയുള്ള രണ്ട് വ്യത്യസ്ത ഭക്ഷ്യവസ്തുക്കൾ, ഒരുമിച്ച് കൂട്ടിച്ചേർത്തു കഴിക്കുമ്പോൾ ശരീരത്തിന് ഇത് ശരിയായ രീതിയിൽ ദഹിപ്പിക്കാനും ആഗിരണം ചെയ്യാൻ കഴിയുകയില്ല എന്നതാണ് ഇതിനു പിന്നിലെ രഹസ്യം.

ഭക്ഷണത്തിലെ മോശം കൂട്ടിചേർക്കലുകൾ തിരഞ്ഞെടുപ്പ് എന്നിവ ദഹനക്കേട്, വയറുവേദന, വയറുവീക്കം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഗ്യാസ് രൂപീകരണം എന്നിവയ്ക്ക് കാരണമായി മാറാനുള്ള സാധ്യതയുണ്ട്. ഇത്തരമൊരു അവസ്ഥ ദീർഘനേരം നീണ്ടുനിൽക്കുകയാണെങ്കിൽ അത് ദഹന ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുകയും മറ്റു പല രോഗങ്ങൾക്കും കാരണമായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒത്തു ചേരാത്തതും, കൂട്ടിച്ചേർത്തു കഴിക്കാൻ നല്ലതല്ലാത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കുക. എങ്കിൽ മാത്രമേ പ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്തി കൊണ്ട് നിങ്ങളുടെ ദഹനം മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ. നിങ്ങൾക്ക് ഒരേസമയം ഒരുമിച്ച് കഴിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത നിരവധിയുണ്ട്. അവയിൽ പലതും നമ്മൾ നിത്യവും അറിയാതെ കഴിക്കുന്നതുമാണ് അവയെ കുറിച്ച് കൂടുതൽ അറിയാം.

1. പ്രോട്ടീൻ ഉറവിട ഭക്ഷങ്ങൾ
നമ്മുടെ ശരീരത്തിൻ്റെ സ്വാഭാവിക ദഹനപ്രക്രിയുടെ കാര്യമെടുത്താൽ ശരിയായ ദഹനവും ആഗിരണ പ്രവർത്തനവും നടത്തുന്ന കാര്യത്തിൽ ഏറ്റവും പ്രയാസകരമായ ഒന്നാണ് പ്രോട്ടീനുകൾ. മറ്റേതൊരു പോഷകങ്ങളെക്കാളും പ്രോട്ടീനുകൾ ദഹിക്കപ്പെടുന്നത് ദഹനപ്രക്രിയയിൽ കൂടുതൽ പരിശ്രമകരമാണ്. അതിനാൽ തന്നെ നിങ്ങളുടെ ദഹനപ്രക്രിയയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ആഗിരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമായി ഏറ്റവും ഒരേസമയം രണ്ട് വ്യത്യസ്ത തരം പ്രോട്ടീനുകൾ ഒരുമിച്ച് കഴിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം ഇത് നിങ്ങളുടെ ദഹന പ്രക്രിയയെ കൂടുതൽ ദൈർഘ്യമുള്ളതാക്കി മാറ്റിക്കൊണ്ട് ശരീരത്തെ മുഴുവൻ ബാധിക്കാൻ ഇടയുണ്ട്. ഇത് ചിലപ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് കൂടുതൽ ഊർജം കവർന്നെടുത്തു കൊണ്ട് ക്ഷീണം തളർച്ച തുടങ്ങിയ അനാരോഗ്യ ലക്ഷണങ്ങളും പ്രകടമാക്കുന്നതിനും കാരണമാകും.

2. പാലും പഴവും
കഴിക്കാൻ ഏറ്റവും നല്ല കോമ്പോ ആണ് പാലും പഴവും എന്ന് ആളുകൾ പറയും. എന്നാൽ ഈ കോമ്പോയുടെ ദഹനം വളരെ കഠിനമാണ് എന്നതാണ് വാസ്തവം. കാരണം ഇത് രണ്ടു ഭക്ഷണങ്ങളും കൂടിച്ചേരുമ്പോൾ ശരീരത്തിൽ ടോക്സിനുകൾ ഉൽപാദിപ്പിക്കപ്പെടും. ദഹനം കൂടുതൽ സമയം നീണ്ടു നിൽക്കുകയും ചെയ്യും. പ്രത്യേകിച്ചും ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന ആളുകളുടെ കാര്യത്തിൽ ഈയൊരു കോമ്പിനേഷൻ ഏറ്റവും മോശം ഫലങ്ങൾ സൃഷ്ടിക്കും. ഈയൊരു കോമ്പോ ദഹനപ്രക്രിയയിലൂടെ ഇൻസുലിൻ എന്ന കൊഴുപ്പ് സംഭരിക്കുന്ന ഹോർമോണിന്റെ വർദ്ധനവിന് കാരണമായി മാറും എന്നതാണ് ഇതിനു പിന്നിലെ കാരണം.

3. പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും അവ ഏതായാൽ തന്നെയും ഏറ്റവും ആരോഗ്യസമ്പന്നമായ രണ്ടു ഭക്ഷണപദാർത്ഥങ്ങൾ ആണെന്ന വസ്തുത നമുക്കറിയാം. എന്നാൽ ഇവ രണ്ടും ഒരേ സമയം ഒരുമിച്ച് കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ ചെറുതായെങ്കിലും മോശപ്പെട്ട രീതിയിൽ ബാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാവൂ. ഇതിന് കാരണം പഴങ്ങളിൽ കൂടുതലും ഷുഗർ അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിൽ നിന്ന് ലഭിക്കുന്ന മറ്റു പോഷകങ്ങൾ ഇതുമായി കൂടിച്ചേരുമ്പോൾ ഇത് ദഹനത്തെ വൈകിപ്പിക്കുന്നു. പഴവും പച്ചക്കറിയും രണ്ടു തരം വ്യത്യസ്ത ഭക്ഷണങ്ങളാണ് എന്ന് അറിയുക. ഇവ രണ്ടിൻ്റെയും ദഹനപ്രക്രിയ രണ്ടു തരത്തിലുള്ളതാണ്. ഇവ രണ്ടും കൂടിച്ചേരുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. ശരിയായ ദഹനത്തിനും ആഗിരണത്തിനുമൊക്കെയായി ആമാശയത്തിൽ ഓരോന്നിനും അതിൻ്റേതായ സമയവും സ്ഥലവും ആവശ്യമാണ്. അതിനാൽ ഇവ രണ്ടും സംയോജിപ്പിച്ച് കഴിക്കുന്നത് ശുപാർശ ചെയ്യുന്നില്ല.

4. ചായയും പാലും
ആൻറി ഓക്സിഡൻറുകളുടെ ഒരു നിര തന്നെ ചായയിലുണ്ട്. പാലിൻറെ കാര്യവും അങ്ങനെ തന്നെ. എന്നാൽ ഇവ രണ്ടും ഒരുമിച്ച് ചേർത്ത് കഴിക്കുന്നത് അതിൻറെ നല്ല ഗുണങ്ങളെയെല്ലാം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. എല്ലാ സാഹചര്യങ്ങളിലും ഇത് ദഹനത്തെ മോശപ്പെട്ട രീതിയിൽ ബാധിക്കണമെന്നില്ല. എങ്കിൽകൂടി ചില സാഹചര്യങ്ങളിൽ മറിച്ചും സംഭവിച്ചേക്കാം. മോശം ദഹനശേഷിയാണ് നിങ്ങൾക്കുള്ളത് എങ്കിൽ ഉറപ്പായും ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ തന്നെ കഴിവതും ഇവ ഒരുമിച്ച് കൂട്ടി ചേർക്കാതെ ഓരോ തവണയായി പല സമയങ്ങളിലായി കഴിക്കുക. നാരങ്ങാനീര് ചേർത്ത് ഒരു കപ്പ് കട്ടൻ ചായ കുടിക്കാൻ ദിവസവും രാവിലെ കുടിക്കാൻ നിങ്ങൾ തീരുമാനമെടുത്താൽ ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ദിവസം ഉന്മേഷകരമായി തുടങ്ങാനും ഒക്കെ സഹായിക്കും.

5. സരസഫലങ്ങളും തൈരും
സരസഫലങ്ങൾ കഴിക്കാൻ ഏറ്റവും ആരോഗ്യമായ വ തന്നെയാണ്. എന്നാൽ തൈര് കഴിക്കുന്ന വേളകളിൽ ഇത് ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പുളിപ്പുള്ള തൈര് സരസഫലങ്ങളുമായി കൂടിച്ചേരുമ്പോൾ യഥാർത്ഥത്തിൽ ഇത് ശരീരത്തിൽ വിഷവസ്തുക്കളുടെ ഉൽപാദനത്തിന് കാരണമാവുകയും അലർജി അടക്കമുള്ള ലക്ഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. വയറു വീക്കം ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതു വഴി വയ്ക്കും. രണ്ട് ചേരുവകളും ഏറ്റവും ആരോഗ്യഗുണം ഉള്ളതാണെങ്കിൽ തന്നെയും ഇവ രണ്ടും ഒരുമിച്ച് കഴിക്കാതെ വെവ്വേറെ സമയങ്ങളിൽ കഴിക്കാൻ ശ്രമിക്കുക.

ഒരുമിച്ച് കഴിക്കുന്ന കാര്യത്തിൽ ഒഴിവാക്കേണ്ട മറ്റ് ചില ഭക്ഷണങ്ങൾ ഇതാ:

• ബീൻസ്, ചീസ്, മുട്ട
• പാൽ അല്ലെങ്കിൽ തൈര്
• ചിക്കനും തൈരും
• ധാന്യ വിഭവങ്ങളോട് ഒപ്പം ഓറഞ്ച് ജ്യൂസ്
• കഞ്ഞിയും പഴച്ചാറുകളും
• ഉണക്കമുന്തിരി പാൽ എന്നിവ ഒരുമിച്ച്
• മുള്ളങ്കി, വാഴപ്പഴം
• ഉച്ച ഭക്ഷണത്തിന് ശേഷം ഉടനെ പഴങ്ങൾ കഴിക്കുന്നത്
• മദ്യവും എനർജി ഡ്രിങ്കുകളും

Previous Post

സ്വാമി പ്രകാശാനന്ദ ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഉയര്‍ത്തി പിടിച്ച സന്യാസി ശ്രേഷ്‌ഠൻ: സിപിഐ എം

Next Post

രാവിലെ ഉണർന്നാൽ ഒരു കപ്പ് ചായ നിർബന്ധമാണോ? അറിഞ്ഞോളൂ, ഇത് നല്ല ശീലമല്ല

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
രാവിലെ-ഉണർന്നാൽ-ഒരു-കപ്പ്-ചായ-നിർബന്ധമാണോ?-അറിഞ്ഞോളൂ,-ഇത്-നല്ല-ശീലമല്ല

രാവിലെ ഉണർന്നാൽ ഒരു കപ്പ് ചായ നിർബന്ധമാണോ? അറിഞ്ഞോളൂ, ഇത് നല്ല ശീലമല്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.