വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പതിവാക്കി മാറ്റിയാൽ ഇത് പലരീതിയിലും നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടാക്കാനിടയുണ്ട്. ഈ പാനീയങ്ങൾ എല്ലാം അത്യന്തികമായി നിങ്ങൾക്ക് ഉന്മേഷവും ഉണർവും ഒക്കെ നൽകുന്ന ഒന്നായിരിക്കാം. പക്ഷേ ഉണർന്നയുടനെ അവ കുടിക്കുന്നത് പെട്ടെന്ന് അല്ലെങ്കിലും ദീർഘകാലത്തിൽ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. രാവിലെ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്നും അവ കുടിക്കാനുള്ള ഏറ്റവും നല്ല സമയം എപ്പോഴാണെന്നും അറിയാനായി തുടർന്ന് വായിക്കുക
എന്തുകൊണ്ട് വെറും വയറ്റിൽ ചായ കുടിക്കാൻ പാടില്ല
നിങ്ങൾ രാവിലെ തന്നെ കുടിക്കാൻ തിരഞ്ഞെടുക്കുന്നത് ചായയോ കാപ്പിയോ ഏതുമാകട്ടെ, ഇവ രണ്ടും അസിഡിറ്റി സ്വഭാവമുള്ളവയാണ്. നിങ്ങളുടെ വെറും വയറ്റിൽ അവ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൻറെ ആസിഡ് അടിസ്ഥാനമായ സന്തുലിതാവസ്ഥയെ തകർക്കുന്നതിന് കാരണമാകും. ഇത് അസിഡിറ്റി സംബന്ധമായ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ചായയിൽ തിയോഫിലിൻ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണ ഫലങ്ങൾക്ക് കാരണമാവുകയും മലബന്ധം അടക്കമുള്ള ലക്ഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.
ഇതുകൂടാതെ രാവിലെതന്നെ നിങ്ങൾ കഴിക്കുന്ന ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ വായിലെ നല്ല ബാക്ടീരിയകളെ നിർവീര്യമാക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യും. ഇത് വായിലെ ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുകയും കാലക്രമേണ പല്ലിന്റെ ഇനാമലിനെ നശിപ്പിച്ചു കളയുന്നതിന് കാരണമായി മാറുകയും ചെയ്തേക്കാം. കുറച്ചുകാലം പതിവായി രാവിലെ ചായയോ കാപ്പിയോ കുടിച്ചതിന് ശേഷം ചില ആളുകൾക്ക് പല്ലു പുളിപ്പിൻ്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് ഇതിൻ്റെ സൂചനയാണ്.
എപ്പോഴാണ് കുടിക്കാൻ നല്ല സമയം?
ചായ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണം കഴിച്ച ശേഷമുള്ള 1-2 മണിക്കൂറുകളാണ്. ദിവസത്തിൽ ഉടനീളം നിങ്ങൾക്കിഷ്ടമുള്ള സമയങ്ങളിൽ ഇത് തിരഞ്ഞെടുക്കാം. രാവിലെയും ഉച്ച സമയത്തിന് ശേഷവും വൈകുന്നേരങ്ങളിലും ഒക്കെ നിങ്ങൾക്കിത് കുടിക്കാൻ കഴിയും. എന്നാൽ ഭക്ഷണം കഴിക്കാതെ ഇങ്ങനെ ചെയ്യുന്നതാണ് പ്രശ്നങ്ങളെ വരുത്തി വയ്ക്കുക. മിക്ക ആളുകളും വൈകുന്നേരങ്ങളിൽ ചായ കുടിക്കാറുണ്ട്. പ്രത്യേകിച്ചും കുറച്ച് ലഘുഭക്ഷണങ്ങളോടൊപ്പം ചായ കുടി ഏറ്റവും നല്ലൊരു ഓപ്ഷനാണ്. അതുപോലെതന്നെ വർക്കൗട്ടുകൾക്ക് മുമ്പ് കോഫി കുടിക്കുന്നത് സാധാരണയായി ശുപാർശ ചെയ്യപ്പെടുന്നുണ്ട്. കാരണം ഇത് നിങ്ങളുടെ ഊർജനില വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് അധിക കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിനു മുമ്പ് കോഫി കഴിക്കുന്ന ശീലമുണ്ടെങ്കിൽ അതും ഒഴിവാക്കുക. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും രാത്രിയിലെ ഉറക്കത്തെ പലതവണ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം.
രാവിലെ കുടിക്കാൻ ഏറ്റവും നല്ലത്
ഉണർന്നതിനു ശേഷം ഉടൻ തന്നെ നിങ്ങൾക്ക് എന്തെങ്കിലും ഒരു പാനീയം കുടിക്കണം എന്ന് നിർബന്ധമെങ്കിൽ ഒരു നുള്ള് ഉപ്പും കുരുമുളകും ചേർത്ത ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കാം. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ഏറ്റവും ഫലം ചെയ്യുന്ന പാനീയം ആണിത്. പ്രത്യേകിച്ചും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇത് ഒരു മികച്ച ഓപ്ഷനാണ്. മാത്രമല്ല ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
രാവിലെ തന്നെ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു സഹായകമായ പാനീയങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ആയുർവേദം ശുപാർശ ചെയ്യുന്ന ചിറ്റമൃത് ചേർത്ത് തയ്യാറാക്കുന്ന പാനീയം തിരഞ്ഞെടുക്കാം. നെല്ലിക്കയും ഈ കാര്യത്തിൽ ഏറ്റവും ഫലപ്രദമായ ഓപ്ഷനുകളിൽ ഒന്നാണ്. മറ്റൊരു വിദ്യ നിങ്ങൾക്ക് 1 ടീസ്പൂൺ ഉലുവ അല്ലെങ്കിൽ 1 ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ മുക്കിവെച്ച് രാവിലെ അൽപം ചൂടാക്കി കുടിക്കുകയാണ്. പിന്നെ ഒരു മാർഗ്ഗം ½ ടീസ്പൂൺ ഫ്ളാക്സ് സീഡ് പൊടിച്ചത് ഇളം ചൂടുള്ള വെള്ളത്തിൽ ചേർത്ത് രാവിലെ കുടിക്കുകയാണ്. ഈ പറഞ്ഞ പാനീയങ്ങളെല്ലാം നിങ്ങളുടെ ആരോഗ്യകാര്യത്തിൽ അനവധി ഗുണങ്ങളെ നൽകുന്നതും അതിശയകരമായ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും രാവിലത്തെ നിങ്ങളുടെ നിങ്ങളുടെ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഉറപ്പ്.