Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ഈ മാസം വാങ്ങാവുന്ന മികച്ച സ്‍മാർട്ട്ഫോണുകൾ; 10,999 രൂപ മുതൽ

by News Desk
July 5, 2021
in TECHNOLOGY
0
ഈ-മാസം-വാങ്ങാവുന്ന-മികച്ച-സ്‍മാർട്ട്ഫോണുകൾ;-10,999-രൂപ-മുതൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Best phones in July 2021: A list of smartphones starting at Rs 10,999: ധാരാളം സ്മാർട്ഫോൺ ബ്രാൻഡുകൾ അടുത്തിടെ വളരെ ന്യായമായ വിലയിൽ പുതിയ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ ഇപ്പോൾ മിതമായ വിലയിൽ മികച്ച ഡിസൈനും, സവിശേഷതകളും ഉറപ്പു നൽകുന്ന ഫോൺ വാങ്ങാനിരിക്കുകയാണെങ്കിൽ താഴെയുള്ള ലിസ്റ്റ് പരിശോധിക്കാം. വൺപ്ലസ് നോർഡ് സിഇ, പോക്കോ എം 3, റെഡ്മി നോട്ട് 10, റിയൽ‌മെ നർസോ 30, തുടങ്ങിയ ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു.

Poco M3 – പോക്കോ എം3

പോക്കോ എം3 12,000 രൂപയിൽ താഴെ വിലക്ക് ലഭിക്കുന്ന ഫോണാണ്. ഫ്ലിപ്പ്കാർട്ടിൽ 10,999 രൂപയ്ക്കാണ് ഫോൺ ലഭിക്കുക. 6ജിബി റാമും 64ജിബി സ്റ്റോറേജും ഇതിൽ ലഭിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രൊസസറിലാണ് ഫോൺ എത്തുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച് ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫോൺ വാങ്ങാവുന്നതാണ്. 48എംപി പ്രധാന ക്യാമറ അടങ്ങുന്ന ട്രിപ്പിൾ ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്. 6.51ഇഞ്ചിന്റെ ഫുൾ എച്ഡി + ഡിസ്‌പ്ലേയിലാണ് ഫോൺ വരുന്നത്.

Xiaomi Redmi Note 10 – ഷവോമി റെഡ്മി നോട്ട് 10

A12,000 രൂപയിൽ താഴെ വിലക്ക് മറ്റൊരു ഫോണാണ് ഷവോമി റെഡ്മി നോട്ട് 10. ഇതിന്റെ 4ജിബി റാമും + 64ജിബി സ്റ്റോറേജും വരുന്ന മോഡലിന് 11,999 രൂപയാണ് വില. 6.43 ഇഞ്ചിന്റെ ഫുൾ എച്ഡി + അമോലെഡ് ഡിസ്‌പ്ലേയിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട്ഫോൺ വരുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഇതിനു നല്കിയിരിക്കുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. റെഡ്മി നോട്ട് 10 ന് പുറകിലായി 48 എംപി പ്രധാന ക്യാമറ, 2 എംപി മാക്രോ ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. ഫ്രണ്ട് ക്യാമറ 13 എംപിയാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫോൺ മിയുഐ 12ൽ പ്രവർത്തിക്കുന്നു, കൂടാതെ 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

Realme Narzo 30 – റിയൽമി നർസോ 30

ബജറ്റ് നിരക്കിൽ മതിയായ പ്രകടനം നൽകുന്ന മറ്റൊരു സ്മാർട്ട്‌ഫോണാണ് റിയൽ‌മി നർസോ 30. ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ സ്റ്റാൻഡേർഡ് 6.5 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ ജി 95 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്, പ്രകടനത്തിന്റെ കാര്യത്തിൽ നിരാശപ്പെടുത്താത്ത ഒരു ഫോണാണിത്. 12,499 രൂപക്ക് ഫോൺ വിപണിയിൽ ലഭ്യമാണ്.

5,000 എംഎഎച് ബാറ്ററിയാണ് ഇതിൽ വരുന്നത്. 30 വാട്ടിന്റെ ചാർജറും ലഭ്യമാണ്. പുറകിൽ 48 എംപിയുടെ പ്രധാന ക്യാമറ ഉൾപ്പടെ ട്രിപ്പിൾ ക്യാമറയാണ് നൽകിയിരിക്കുന്നത്. മുന്നിൽ 16എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

Read Also: Samsung Galaxy A22: സാംസങ് ഗാലക്‌സി എ22 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Samsung Galaxy F41 – സാംസങ് ഗാലക്‌സി എഫ്41

നിങ്ങളൊരു സാംസങ് ഫോണാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് സാംസങ് ഗാലക്‌സി എഫ്41 നോക്കാവുന്നതാണ്. 15,000 രൂപയിൽ താഴെ ഈ ഫോണിന്റെ 128 ജിബി സ്റ്റോറേജ് പതിപ്പ് ലഭിക്കും. 6,000 എംഎഎച് ബാറ്ററിയിലും അമോലെഡ് ഡിസ്‌പ്ലേയിലുമാണ് ഈ ഫോൺ എത്തുന്നത്. പിറകിൽ 64എംപി ക്യാമറയും മുന്നിൽ 32 എംപിയുടെ സെൽഫി ക്യാമറയുമാണ് വരുന്നത്.

ഏകദേശം രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുന്ന ഫോണിനായി തിരയുന്നവർക്കും, മികച്ച പ്രകടനവും മാന്യമായ ക്യാമറ ഷോട്ടുകളും വേണ്ടവർക്കും ഈ ഫോൺ ഇഷ്ടപെടും. സാംസങ് ഗാലക്‌സി എഫ് 41 ന്ആമസോണിൽ 14,499 രൂപയാണ് വില.

Poco X3 Pro – പോക്കോ എക്സ്3 പ്രോ

0,000 രൂപയ്ക്ക് താഴെയുള്ള മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് പോക്കോ എക്സ് 3 പ്രോ. വളരെ കരുത്തുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറാണ് ഇതിൽ നല്കിയിരിക്കുന്നത്, കൂടാതെ 5,160 എംഎഎച് ബാറ്ററിയും ഉണ്ട്. മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഫോണാണിത്. ഫോണിനോടൊപ്പം 30 വാട്ടിന്റെ ചാർജറും കമ്പനി നൽകുന്നു. ഡ്യൂവൽ സ്‌പീക്കറുകളും 120 ഹേർട്സ് റിഫ്രഷ് നിരക്കുള്ള 6.67 ഇഞ്ച് ഫുൾ എച്ഡി + അമോലെഡ് ഡിസ്‌പ്ലേയുമാണ് ഫോണിൽ വരുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് 6 സുരക്ഷയും ഫോണിന് നൽകിയിട്ടുണ്ട്. 18,999 രൂപയാണ് വില.

OnePlus Nord CE – വൺപ്ലസ് നോർത്ത് സിഇ

നിങ്ങൾക്ക് 20,000 രൂപയിൽ കൂടുതൽ ചെലവഴിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് വൺപ്ലസ് നോർഡ് സിഇ വാങ്ങുന്നത് പരിഗണിക്കാം.ഈ സ്മാർട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 22,999 രൂപയാണ് വില. 6ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ഫോണിന്റെ വിലയാണിത്. ഓക്സിജൻ ഒഎസ് 11 ൽ പ്രവർത്തിക്കുന്ന വൺപ്ലസ് നോർഡ് സിഇ 5 ജി അടുത്തിടെയാണ് ഇന്ത്യയിൽ ഇറങ്ങിയത്. ഇത് 6.43 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയിലാണ് വരുന്നത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 750ജി പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസഷൻ ഉള്ള 64 എംപിയുടെ പ്രധാന ക്യാമറയാണ് ഇതിൽ വരുന്നത്. മുന്നിൽ 16എംപിയുടെ സോണി ഐഎംഎക്സ്471 സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 4,500 എംഎഎച് ബാറ്ററിയിൽ വരുന്ന ഫോണിൽ 30 വാട്ട് ചാർജറും നൽകിയിരിക്കുന്നു.

The post ഈ മാസം വാങ്ങാവുന്ന മികച്ച സ്‍മാർട്ട്ഫോണുകൾ; 10,999 രൂപ മുതൽ appeared first on Indian Express Malayalam.

Previous Post

VIDEO – പെട്രോളിന് ഏഴുപൈസ കൂട്ടിയപ്പോള്‍ കാളവണ്ടിയില്‍ കയറി വാജ്‌പേയ്; വൈറലായി പഴയ വീഡിയോ

Next Post

ഫോണ്‍വിളി ആസൂത്രിതം; വിദ്യാർഥിയോട് തട്ടിക്കയറിയ സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ഫോണ്‍വിളി-ആസൂത്രിതം;-വിദ്യാർഥിയോട്-തട്ടിക്കയറിയ-സംഭവത്തില്‍-വിശദീകരണവുമായി-മുകേഷ്

ഫോണ്‍വിളി ആസൂത്രിതം; വിദ്യാർഥിയോട് തട്ടിക്കയറിയ സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.