കൊച്ചി > രാജ്യത്ത് ഇന്ധനവില അടിക്കടി വര്ധിപ്പിക്കുകയാണ് മോഡി സര്ക്കാര്. പെട്രോള് വില 100 രൂപയ്ക്ക് മുകളിലായി. ചിലയിടങ്ങളില് ഡീസല് വിലയും 100 കടന്നു. കോവിഡ് മഹാമാരിക്കിടയിലും തുടര്ച്ചയായി വില വര്ധിപ്പിക്കുമ്പോള് ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇതിനിടയില് പെട്രോള് വില വര്ധനക്കെതിരെ മുന് പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല് ബിഹാരി വാജ്പേയ് നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായി. പെട്രോള് ലിറ്ററിന് ഏഴുപൈസ കൂട്ടിയ ഇന്ദിരാഗാന്ധി സര്ക്കാരിനെതിരെ 1973 ല് ജനസംഘം നേതാവായിരുന്ന വാജ്പേയിയുടെ നേതൃത്വത്തില് കാളവണ്ടിയില് നടത്തിയ സമരത്തിന്റേതാണ് വീഡിയോ. പ്രതിഷേധത്തിന്റെ ഭാഗമായി വാജ്പേയി പാര്ലമെന്റിലേക്ക് കാളവണ്ടിയിലാണ് എത്തിയത്.
രണ്ടാം യു.പി.എ സര്ക്കാരിന്റെ കാലത്ത് ഇന്ധന വിലവര്ധനയ്ക്കെതിരെ ബിജെപി നേതാവ് വി മുരളീധരന്റെ നേതൃത്വത്തില് തിരുവനന്തപുരത്ത് കാളവണ്ടിയില് കയറിയും സ്കൂട്ടര് തള്ളിയും സമരം നടന്നിരുന്നു.