ഇത് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം
ഒരു വെളുത്തുള്ളിയുടെ അല്ലികൾ 3-4 കഷണങ്ങളായി മുറിച്ച് ഒരു സ്പൂണിൽ ഇടുക. കുറച്ച് തുള്ളി തേൻ സ്പൂണിൽ ഒഴിക്കുക, രണ്ട് മിനിറ്റ് നേരം ഇത് ഇരിക്കട്ടെ. ശേഷം, അത് വായിലേക്കിട്ട് കഴിച്ച് വെളുത്തുള്ളി ശരിയായി ചവച്ചരച്ച് ഇറക്കുക. വെളുത്തുള്ളിയുടെ സ്വാദ് നിങ്ങൾക്ക് അൽപ്പം രൂക്ഷമായി തോന്നുകയാണെങ്കിൽ രണ്ടോ മൂന്നോ കവിൾ ചെറുചൂടുവെള്ളവും കുടിക്കാം.
അഞ്ച് ടേബിൾ സ്പൂൺ തേനിൽ 10 അല്ലി വെളുത്തുള്ളി അരിഞ്ഞത് കലർത്തി ദൈനംദിന ഉപയോഗത്തിനായി സൂക്ഷിക്കാം. ഈ മിശ്രിതത്തിൽ നിന്ന് ഓരോ ടീസ്പൂൺ വീതം എടുത്ത് എല്ലാ ദിവസവും കഴിക്കുക. ഈ മിശ്രിതം വായു കടക്കാത്ത എയർടൈറ്റ് കുപ്പിയിൽ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക, ഇത് ഒരാഴ്ചയോളം കേടുകൂടാതെ നിൽക്കും.
ഇത് എപ്പോൾ കഴിക്കണം?
തേനും വെളുത്തുള്ളിയും ചേർത്ത ഈ പരിഹാരം കഴിക്കുവാനുള്ള ഏറ്റവും നല്ല സമയം രാവിലെ ആണ്. എല്ലായ്പ്പോഴും വെളുത്തുള്ളിയുമായി തേൻ കലർത്തുക, കാരണം വെളുത്തുള്ളി വെറുതെ പച്ചയ്ക്ക് കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുമെങ്കിലും തേൻ വെളുത്തുള്ളിയുമായി സംയോജിപ്പിക്കുന്നത് അത്തരം ദോഷങ്ങൾ ഉണ്ടാക്കുകയില്ല. വാസ്തവത്തിൽ, തേനും വെളുത്തുള്ളിയും വയറ്റിലെ അണുബാധയെ നേരിടാൻ സഹായിക്കുകയും അവയെ സ്വാഭാവികമായും ചികിത്സിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി ഒരു അത്ഭുതകരമായ ആന്റിഓക്‌സിഡന്റായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയ്ക്കും ഇത് സഹായിക്കുന്നു. അതുകൊണ്ട് എന്നും രാവിലെ തേൻ-വെളുത്തുള്ളി മിശ്രിതം പതിവായി കഴിക്കുകയും അതിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ നേടുകയും ചെയ്യുക.
തേൻ, വെളുത്തുള്ളി എന്നിവയുടെ ഗുണം
വെളുത്തുള്ളി സ്വാഭാവികമായി രക്തം കട്ട പിടിക്കുന്നത് തടയുന്നു. അതിനാൽ ഇത് ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും സന്തുലിതമാക്കുവാൻ സഹായിക്കുന്നു. മോശം കൊളസ്ട്രോൾ ആയ എൽഡിഎലിനെ കുറയ്ക്കുന്നതിനാൽ തേൻ ഹൃദ്രോഗികൾക്ക് സഹായകരമാണ്. അല്ലിസിൻ, അജോയ്ൻ തുടങ്ങിയ ആന്റിബയോട്ടിക്, ആന്റിഫംഗൽ സൾഫർ സംയുക്തങ്ങളുടെ ഒരു കലവറയാണ് വെളുത്തുള്ളി. ഇത് നിങ്ങളെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല ജലദോഷത്തിനും ചുമയ്ക്കും ഉത്തമ ചികിത്സയും നൽകുന്നു. വെറും വയറ്റിൽ തേനും വെളുത്തുള്ളിയും കഴിക്കുന്നത് സാധാരണയായി ആസിഡ് റിഫ്ലക്സ്, ചർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ചികിത്സിക്കാൻ ഡയറ്റീഷ്യൻമാർ ശുപാർശ ചെയ്യുന്നു.
ശ്രദ്ധിക്കുക: കഠിനമായ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാവുന്നതിനാൽ വെളുത്തുള്ളി നിങ്ങൾ അമിതമായി കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മികച്ച ഫലങ്ങൾക്കായി എല്ലാ ദിവസവും ഒരു ചെറിയ അല്ലി വെളുത്തുള്ളി അര ടീസ്പൂൺ തേൻ ചേർത്ത് കഴിച്ചാൽ മതിയാകും.