Samsung Galaxy A22: സാംസങിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ സാംസങ് ഗാലക്‌സി എ22 ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. ഗാലക്‌സി എ സീരീസിലെ ഈ പുത്തൻ ഫോൺ 90 ഹേർട്സ് വേഗതയുള്ള അമോലെഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്. പിന്നിൽ നാല് ക്യാമറകളുമായി വരുന്ന ഈ പുതിയ ഫോണിന്റെ കൂടുതൽ വിശേഷങ്ങൾ താഴെ വായിക്കാം.
Samsung Galaxy A22 specifications – സാംസങ് ഗാലക്‌സി എ22 സവിശേഷതകൾ
സാംസങ് ഗാലക്‌സി എ22 90 ഹേർട്സ് റിഫ്രഷ് നിരക്കുള്ള 6.4 ഇഞ്ച് എച്ഡി + 720P അമോലെഡ് സ്‌ക്രീനുമായാണ് എത്തുന്നത്. 6ജിബി റാമും 128ജിബി സ്റ്റോറേജും നൽകുന്ന ഫോണിൽ ഒക്ട കോർ പ്രൊസസറാണ് നൽകിയിരിക്കുന്നത്. വൻ യുഐ 3.1ൽ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
പുറകിലായി ക്വാഡ് ക്യാമറയാണ് ഫോണിനു നൽകിയിരിക്കുന്നത്. ഇതിലെ പ്രധാന ക്യാമറ 48എംപിയാണ്. ഒപ്പം 8എംപിയുടെ അൾട്രാ വൈഡ് ക്യാമറയും 2 എംപി വീതമുള്ള ഡെപ്ത് ക്യാമറയും മൈക്രോ ക്യാമറയും വരുന്നു. മികച്ച സെൽഫികൾക്കും വീഡിയോ കോളിങിനുമായി 13എംപിയുടെ മുൻ ക്യാമറയും നൽകിയിരിക്കുന്നു. 30fpsൽ 1080പിക്‌സലിൽ മുൻ പിൻക്യാമറ ഉപയോഗിച്ചും 30fpsൽ 1070പിക്‌സലിൽ മുൻ ക്യാമറ ഉപയോഗിച്ചും ഇതിൽ മികച്ച വീഡിയോകൾ എടുക്കാൻ സാധിക്കും.
Read Also: Samsung Galaxy F22: സാംസങ് ഗ്യാലക്സി എഫ് 22 ഇന്ത്യൻ വിപണിയിലേക്ക്; പ്രത്യേകതകള്‍ അറിയാം
സാംസങ് ഗാലക്‌സി എ22 ന്റെ സൈഡിലായാണ് ഫിംഗർ പ്രിന്റ് സെൻസർ നൽകിയിരിക്കുന്നത്. 15 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച് ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. 2.5 mmന്റെ ഒരു പോർട്ടും ഇതിനു നൽകിയിട്ടുണ്ട്. 159.3 x 73.6 x 8.4 മില്ലി മീറ്റർ എന്നിങ്ങനെയാണ് ഫോണിന്റെ അളവ്. 186 ഗ്രാമാണ് ഫോണിന്റെ ഭാരം. കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂ ടൂത്ത് സംവിധാനങ്ങളും ഫോണിലുണ്ട്.
Samsung Galaxy A22 pricing – സാംസങ് ഗാലക്‌സി എ22 വില
സാംസങ് ഗാലക്‌സി എ22 ന്റെ 6ജിബി റാമും 128ജിബി സ്റ്റോറേജും നൽകുന്ന പതിപ്പിന് 18,499 രൂപയാണ് വില. ബ്ലാക്ക്, മിന്റ് എന്നീ നിറങ്ങളിൽ സാംസങ് വെബ്‌സൈറ്റിൽ നിന്നും ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും. ഈ അടുത്തിറങ്ങിയ എം32വിനേക്കാൾ കുറച്ചധികം നല്ല സവിശേഷതകൾ സാംസങ് ഗാലക്‌സി എ22 നൽകുന്നുണ്ട്. 20,000ൽ താഴെ വില വരുന്ന ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ഈ പുതിയ എ സീരിസ് ഫോൺ.
The post Samsung Galaxy A22: സാംസങ് ഗാലക്‌സി എ22 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.