വ്യത്യാസം വിലയിരുത്താം:
രക്തസമ്മർദ്ദം അനുഭവിക്കുന്നവർക്ക്, അവരുടെ രക്തസമ്മർദ്ദത്തിന്റെ ഒരു ട്രാക്ക് സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഇത് ഹൃദയാരോഗ്യം നിരീക്ഷിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം ചികിത്സ തേടിയും മരുന്നുകൾ കൃത്യമായി കഴിച്ചും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ നിശ്ചിത ഇടവേളകളിൽ തന്നെ രക്തസമ്മർദ്ദം അളക്കുകയും അത് വിലയിരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഏതെല്ലാം സാഹചര്യങ്ങളിലാണ് സമ്മർദ്ദം ഉയരുന്നത് എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.
ഭക്ഷണത്തിന് ശേഷം രക്തസമ്മർദ്ദം അളക്കുമ്പോൾ:
ഭക്ഷണത്തിനുശേഷം നിരീക്ഷിക്കുകയാണെങ്കിൽ സമ്മർദ്ദം അല്പം കുറയാൻ സാധ്യതയുണ്ട്. കാരണം, ഭക്ഷണം കഴിച്ചതിനുശേഷം, ദഹന പ്രക്രിയയെ സഹായിക്കുന്നതിനായി ശരീരം ദഹനനാളത്തിലേക്ക് രക്തം തിരിച്ചുവിടുന്നതിനായാണ് കൂടുതൽ പ്രവർത്തിക്കുക. രക്തസമ്മർദ്ദത്തിന്റെ ഈ വഴിതിരിച്ചുവിടൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രക്തസമ്മർദ്ദം താൽക്കാലികമായി കുറയുന്നതിന് ഇടയാക്കും. ഈ മാറ്റത്തിന് പരിഹാരമായി, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ രക്തക്കുഴലുകൾ ചുരുങ്ങുകയും ആരോഗ്യകരമായ രക്തസമ്മർദ്ദ നില നിലനിർത്തുന്നതിന് വഴിയൊരുക്കുകയും ചെയ്യും.
രക്തസമ്മർദ്ദം കുറയാതിരിക്കുമ്പോൾ :
ചില ആളുകളിൽ, ഭക്ഷണത്തിനു ശേഷവും രക്തസമ്മർദ്ദം കുറയുന്നില്ല, കാരണം ദഹനവ്യവസ്ഥയ്ക്ക് പുറത്തുള്ള രക്തക്കുഴലുകൾ ഈ സമയത്തും ചുരുങ്ങുകയില്ല. ഈ അവസ്ഥയെ പോസ്റ്റ്പ്രാൻഡിയൽ ഹൈപ്പോടെൻഷൻ അല്ലെങ്കിൽ ഭക്ഷണശേഷമുള്ള രക്തസമ്മർദ്ദ കുറവ് എന്ന് വിളിക്കുന്നു. ചെറിയ തലകറക്കം,ബോധക്ഷയം, നെഞ്ചുവേദന, കാഴ്ച തകരാറ്, ഓക്കാനം എന്നിവ പോസ്റ്റ്പ്രാൻഡിയൽ ഹൈപ്പോടെൻഷന്റെ ലക്ഷണങ്ങളാണ്. ഈ അവസ്ഥയുള്ളവർ ദീർഘനേരം ഉപവസിക്കുന്ന അവസ്ഥയിൽ തുടരുന്നതും രക്തസമ്മർദ്ദം കുറയാൻ കാരണമാകും.
ആഹാരം പ്രധാനം:
രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധാലുവായിരിക്കണം. ചില ഭക്ഷണങ്ങൾ നിങ്ങളുടെ രക്തസമ്മർദ്ദത്തിന്റെ തോത് ഉയർത്തുകയും അത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് ദീർഘകാല അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യും. ഉയർന്ന അളവിൽ ഉപ്പും സാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയ ഭക്ഷണഗ സാധനങ്ങൾ എപ്പോഴും രക്തസമ്മർദ്ദം വർധിപ്പിക്കും. അതിനാൽ, അവ മിതമായിരിക്കുന്നതാണ് നല്ലത്. ഈ അവസ്ഥ നിങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ആരോഗ്യത്തോടെയിരിക്കാനും നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതലായി പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ചേർക്കുക.
വീട്ടിൽ തന്നെ ടെസ്റ്റ് ചെയ്യാം:
ഒരു ദിവസത്തെ ഭക്ഷണം, ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കി രക്തസമ്മർദ്ദ നില പല തവണ മാറും. അതിനാൽ വീടുകളിൽ തന്നെയിരുന്നുകൊണ്ട് രക്തസമ്മർദ്ദം അളക്കുമ്പോൾ നിങ്ങൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
*പുകവലിക്കരുത്, മദ്യപിക്കരുത്, അല്ലെങ്കിൽ ടെസ്റ്റ് ചെയ്യുന്നതിന് 30 മിനിറ്റിനകം വ്യായാമം ചെയ്യരുത്.
*രക്തസമ്മർദ്ദം അലക്കുന്നതിന് മുൻപ് മൂത്രം ഒഴിക്കാൻ ശ്രദ്ധിക്കുക.
*കൈകൾ നെഞ്ചിനോട് ഉയരത്തിൽ വരുന്ന വിധത്തിൽ നീട്ടി വെച്ച് 5 മിനിറ്റ് വിശ്രമിക്കുക. ശേഷം രക്തസമ്മർദ്ദ നില പരിശോധിക്കാം. സിസ്റ്റോളിക് പ്രഷർ, ഡയസ്റ്റോളിക് പ്രഷർ എന്നിവ നോക്കി ഇതിന്റെ നില അളക്കാം.