Covid-19 Vaccination: How to correct errors in vaccine certificate or ‘verify’ its authenticity: നിങ്ങൾക്ക് ഇപ്പോൾ കോവിൻ ഓൺലൈൻ പോർട്ടൽ വഴി കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ പിശകുകൾ ശരിയാക്കാൻ കഴിയും. സർട്ടിഫിക്കറ്റ് ഒരുതവണ മാത്രമാണ് ഇത്തരത്തിൽ എഡിറ്റുചെയ്യാൻ കഴിയുക. അതിനാൽ തെറ്റുകൾ തിരുത്താൻ നിങ്ങൾക്ക് രണ്ടാമത്തെ അവസരം ലഭിക്കില്ല എന്നതിനാൽ നിങ്ങൾ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം നൽകേണ്ടതുണ്ട്.
യാത്രാ സമയത്ത് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമായി വരും. നിരവധി സ്ഥലങ്ങളിൽ പ്രവേശനത്തിനും വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ടിവരും. ഇതിനാൽ വാക്സിൻ സർട്ടിഫിക്കറ്റുകളിൽ തെറ്റുകളില്ലാതിരിക്കുക എന്നത് പ്രധാനമാണ്.
“നിങ്ങളുടെ കോവിൻ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പിശകുകൾ വന്നിട്ടുണ്ടെങ്കിൽ അവ തിരുത്താൻ സാധിക്കും. നിങ്ങളുടെ പേര്, ജനന വർഷം, ലിംഗം എന്നിവ രേഖപ്പെടുത്തിയത് ഇത്തരത്തിൽ തിരുത്താനാകും,” ആരോഗ്യ സേതു ആപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തു.
Read More: ആസ്ട്രസെനെക്കയും ഡെൽറ്റ വകഭേദവും; രണ്ടു ഡോസ് വാക്സിൻ നിർണായകമെന്ന് കണ്ടെത്തൽ
നിങ്ങളുടെ പേര്, ലിംഗം, ഫോട്ടോ ഐഡി നമ്പർ, ജനനത്തീയതി എന്നീ വിവരങ്ങൾ കോവിൻ പ്ലാറ്റ്ഫോം വഴി എഡിറ്റുചെയ്യാം. നിങ്ങളുടെ കുടുംബാംഗങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ തിരുത്താനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും.
How to correct errors in vaccine certificate-വാക്സിൻ സർട്ടിഫിക്കറ്റിലെ പിശകുകൾ എങ്ങനെ തിരുത്താം
സ്റ്റെപ്പ് 1: cowin.gov.in എന്ന വെബ്സൈറ്റിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
സ്റ്റെപ്പ് 2: നിങ്ങളുടെ നമ്പർ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, അപ്ലിക്കേഷൻ നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ പ്രദർശിപ്പിക്കും.
സ്റ്റെപ്പ് 3: ഇവിടെ, “Raise an Issue” (ഒരു പ്രശ്നം അറിയിക്കുക) എന്ന ഒരു ഓപ്ഷൻ കാണും. ഈ ബട്ടണിൽ ടാപ്പുചെയ്യുക. തുടർന്ന് ഏത് കുടുംബാംഗത്തിന്റെ സർട്ടിഫിക്കറ്റിലെ വിവരങ്ങളാണോ തിരുത്തേണ്ടത് ആ അംഗത്തിന്റെ പേര് തിരഞ്ഞെടുക്കുക.
Read More: പനിക്ക് കാരണമാകുന്ന റൈനൊവൈറസ് കോവിഡിനെ ചെറുക്കുന്നു; പുതിയ പഠനം
സ്റ്റെപ്പ് 4: “Correction in Certificate” (സർട്ടിഫിക്കറ്റിൽ തിരുത്തുക) എന്ന ബോക്സിൽ ടാപ്പുചെയ്യുക. പേര്, ലിഗം മുതലായവയ്ക്കുള്ള ബോക്സുകളിൽ ടാപ്പുചെയ്ത് ശരിയായ വിവരങ്ങൾ നൽകുക. തുടർന്ന് നിങ്ങൾ “Continue” (തുടരുക) ബട്ടണിലും തുടർന്ന് “Submit” (സമർപ്പിക്കുക) ബട്ടണിലും ടാപ്പു ചെയ്യുക.
How to verify vaccine certificate to check its authenticity- വാക്സിൻ സർട്ടിഫിക്കറ്റിന്റെ ആധികാരികത എങ്ങനെ പരിശോധിക്കാം
വാക്സിനേഷൻ ലഭിച്ചുകഴിഞ്ഞാൽ, വാക്സിനേഷന്റെ തെളിവായി നിങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. വ്യാജ സർട്ടിഫിക്കറ്റുകളെ തടയാനായി വാക്സിൻ സർട്ടിഫിക്കറ്റുകളിൽ സുരക്ഷിതമായ ക്യുആർ കോഡ് ഉണ്ട്. സർട്ടിഫിക്കറ്റിന്റെ ആധികാരികര കോവിൻ (CoWIN) പോർട്ടലിൽ നിന്ന് പരിശോധിക്കാൻ കഴിയും.
സ്റ്റെപ്പ് 1: കോവിൻ സൈറ്റിൽ “വെരിഫൈ സർട്ടിഫിക്കറ്റ്” ബട്ടണിൽ ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 2: “സ്കാൻ ക്യുആർ കോഡ്” ബട്ടണിൽ ക്ലിക്കുചെയ്യുക. അതിനുശേഷം ഒരു അറിയിപ്പ് ലഭിച്ചാൽ നിങ്ങളുടെ ഉപകരണത്തിന്റെ ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെടും.
സ്റ്റെപ്പ് 3: നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റിലെ ക്യുആർ കോഡിലേക്ക് ക്യാമറ തിരിച്ച് സ്കാൻ ചെയ്യുക.
സ്റ്റെപ്പ് 4: പരിശോധന വിജയിച്ചാൽ, നിങ്ങളുടെ സർട്ടിഫിക്കറ്റ് യഥാർത്ഥമാണെങ്കിൽ Certificate Successfully Verified” (സർട്ടിഫിക്കറ്റ് വിജയകരമായി പരിശോധിച്ചു) എന്ന് ഫലം ലഭിക്കും. സർട്ടിഫിക്കറ്റ് വ്യാജമാണെങ്കിൽ “Certificate Invalid” (സർട്ടിഫിക്കറ്റ് അസാധുവാണ്) എന്ന് ഫലം ലഭിക്കും.
The post How to correct errors in Covid vaccine certificate: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തുന്നതെങ്ങനെ? appeared first on Indian Express Malayalam.