നിങ്ങൾ നെറ്റ്ഫ്ലിക്സിൽ നിന്നോ ഡിസ്നി + ഹോട്ട്സ്റ്റാറിൽ നിന്നോ ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ, നിങ്ങൾക്ക് ഇനിയും സബ്സ്ക്രിപ്ഷനു പണം ചിലവാക്കേണ്ട എന്ന് തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് രണ്ടു ആപ്പുകളുടെയും സബ്സ്ക്രിപ്ഷൻ പിൻവലിക്കാം ഈ ഒടിടി പ്ലാറ്റുഫോമുകളിലെ സബ്സ്ക്രിപ്ഷൻ പിൻവലിക്കുക എളുപ്പമാണ്. എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന് താഴെ വായിക്കാം.
How to cancel a Netflix subscription – നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എങ്ങനെ പിൻവലിക്കാം?
സ്റ്റെപ് 1: നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ നെറ്റ്ഫ്ലിക്സ് ആപ്ലിക്കേഷൻ തുറന്ന് പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക്ചെയ്ത് പ്രൊഫൈൽ വിഭാഗത്തിലേക്ക് പോകുക. രണ്ടാമത്തേത് അപ്ലിക്കേഷന്റെ മുകളിൽ വലത് കോണിലാണ്.
സ്റ്റെപ് 2: ‘അക്കൗണ്ട്’ (Account) എന്നതിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്യുക, അപ്പോൾ അംഗത്വം റദ്ദാക്കാനുള്ള ബട്ടൺ കാണും. അതിൽ ക്ലിക്ക് ചെയ്യുക, നെറ്റ്ഫ്ലിക്സ് നിങ്ങളെ “ക്യാൻസൽ പ്ലാൻ” (Cancel plan) പേജിലേക്ക് കൊണ്ടുപോകും. ഇവിടെ, “ഫിനിഷ് ക്യാൻസലേഷൻ” (Finish Cancellation) എന്നതിൽ വീണ്ടും ക്ലിക്ക് ചെയ്യുക.
അടുത്ത മാസത്തേക്ക് നിങ്ങൾ ഇതിനകം പണമടച്ചിട്ടുണ്ടെങ്കിൽ, ആ മാസം കഴിഞ്ഞാൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ റദ്ദാക്കുമെന്നത് ഓർത്ത് വിഷമിക്കേണ്ടതില്ല. നിങ്ങളുടെ അംഗത്വം പുനരാരംഭിക്കുന്നത് വരെ നെറ്റ്ഫ്ലിക്സ് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കില്ല.
How to cancel Disney+ Hotstar subscription – ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എങ്ങനെ പിൻവലിക്കാം?
നെറ്റ്ബാങ്കിംഗ്, യുപിഐ, ഫോൺപൈ, ഗിഫ്റ്റ് കാർഡുകൾ, പാർട്ണർ കൂപ്പണുകൾ അല്ലെങ്കിൽ പാർട്ണർ റീചാർജുകൾ (ജിയോ പോലുള്ളവ) എന്നിവ വഴി സബ്‌സ്‌ക്രിപ്‌ഷൻ ചെയ്താൽ, അവയ്ക്ക് റദ്ദാക്കൽ ആവശ്യമില്ലെന്നും നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ് അവസാനിക്കുമ്പോൾ തനിയെ ഇല്ലാതാകുമെന്നും ഹോട്ട്സ്റ്റാർ പറയുന്നു.
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് ഹോട്ട്സ്റ്റാർ വെബിലെ “മൈ അക്കൗണ്ട്” സന്ദർശിച്ച് അംഗത്വം റദ്ദാക്കാം. അതിനുശേഷം “ക്യാൻസൽ മെമ്പർഷിപ്” ക്ലിക്കുചെയ്യേണ്ടതുണ്ട്. ഇത് നിങ്ങളുടെ അംഗത്വം പുതുക്കുന്നത് റദ്ദാക്കുമെന്നും നിങ്ങളുടെ നിലവിലെ ബില്ലിംങ് കാലാവധി അവസാനിക്കുന്നതുവരെ നിങ്ങളുടെ അക്കൗണ്ട് സജീവമായി നിലനിൽക്കുമെന്നും കമ്പനി പറയുന്നു.
Read Also: Greenroom app: ക്ലബ്ഹൗസിന് പുതിയ എതിരാളി; സ്പോട്ടിഫൈ ഗ്രീൻറൂം പുറത്തിറക്കി
എല്ലാ ഡിസ്നി + ഹോട്ട്സ്റ്റാർ പ്ലാനുകളും പണം മടക്കിനൽകാത്തവയാണ്, അതിനാൽ നിങ്ങളുടെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ റദ്ദാക്കിയാലും നിങ്ങൾ അടച്ച പണം തിരികെ ലഭിക്കില്ല. “റദ്ദാക്കൽ റീഫണ്ടിലേക്ക് നയിക്കുന്നതല്ല. ഭാവിയിൽ നിങ്ങളിൽ നിന്ന് പുതുക്കൽ നിരക്ക് ഈടാക്കില്ലെന്നാണ് റദ്ദാക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾ അംഗത്വം പാതിവഴിയിൽ റദ്ദാക്കിയാലും നിലവിലെ ബില്ലിംഗ് കാലയളവ് അവസാനിക്കുന്നതുവരെ നിങ്ങളുടെ അക്കൗണ്ട് സജീവമായി തുടരും, ”കമ്പനി പറഞ്ഞു.
നിങ്ങളുടെ ‘മൈ അക്കൗണ്ട്’ പേജിൽ ‘ക്യാൻസൽ മെമ്പർഷിപ്’ ഓപ്ഷൻ കാണുന്നില്ലെങ്കിൽ, “അതിനർത്ഥം നിങ്ങൾ ഇതിനോടകം തന്നെ അംഗത്വം റദ്ദാക്കി എന്നാണ്.”
The post നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എങ്ങനെ പിൻവലിക്കാം? appeared first on Indian Express Malayalam.