JioFiber Postpaid Plans: ജിയോഫൈബർ തങ്ങളുടെ ഏറ്റവും പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് ഇൻസ്റ്റലേഷൻ ചാർജുകളോ സെക്യൂരിറ്റി ഡെപ്പോസിറ്റുകളോ ഉണ്ടാവില്ലെന്നും ജിയോ പറയുന്നു. ആറു മാസവും 12 മാസവും കാലാവധിയുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ജിയോഫൈബർ നൽകുന്നത്. ജിയോഫൈബർ പ്രീപെയ്ഡ് പ്ലാനുകളുടെ അതേ തുകയ്ക്കാണ് ഈ പ്ലാനുകളും ലഭിക്കുക. പുതിയ ജിയോഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിനെ കുറിച്ച് കൂടുതൽ താഴെ വായിക്കാം.
റിലയൻസ് ജിയോയുടെ പുതിയ ജിയോഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ജിയോഫൈബറിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ 2,394 രൂപ മുതലാണ് ആരംഭിക്കുക, ഇത് ആറു മാസം കാലാവധിയുള്ള പ്ലാനാണ്. അതായത് ഓരോ മാസവും 30എംബിപിഎസ് വേഗതയുള്ള പ്ലാനിനായി 399 രൂപയാണ് നിങ്ങൾ നൽകുന്നത്. ഈ പ്ലാൻ പ്രകാരം അൺലിമിറ്റഡ് ഡാറ്റയും സൗജന്യ വോയിസ് കോളുകളും നിങ്ങൾക്ക് ലഭിക്കും. ഇതിന്റെ തന്നെ 12 മാസം കാലാവധിയുള്ള പ്ലാൻ 4,788 രൂപയ്ക്കാണ് ലഭിക്കുക.
100എംബിപിഎസ് വേഗത ലഭിക്കുന്ന ജിയോഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിനു 4,194 രൂപയാണ് വരിക. ആറു മാസത്തേക്കാണ് കാലാവധി. ഇതിന്റെ വാർഷിക പ്ലാനിനു 8,388 രൂപയാണ് വരിക. അതായത് മാസം 699 വീതം ഈ പ്ലാനിനു നൽകണം. ഇതിലും പരിധിയില്ലാത്ത ഡാറ്റ സേവനം ലഭ്യമാണ്.
150എംബിപിഎസ് വേഗത ലഭിക്കുന്ന ജിയോഫൈബർ പ്ലാനിൽ ചില അധിക ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്ട് തുടങ്ങിയ ഒടിടി പ്ലാറ്റുഫോമുകളുടെ സേവനം സൗജന്യമായി ഈ പ്ലാനിനോടൊപ്പം ലഭിക്കും. ഒപ്പം മറ്റു പ്ലാനുകളിൽ പറഞ്ഞവയും ലഭ്യമാണ്. ഇതിന്റെ ആറു മാസത്തെ പ്ലാനിനു 5,994 രൂപയും വാർഷിക പ്ലാനിനു 11,988 രൂപയുമാണ് വരിക.
Read Also: ക്ലബ്ഹൗസിന് പുതിയ എതിരാളി; സ്പോട്ടിഫൈ ഗ്രീൻറൂം പുറത്തിറക്കി
ജിയോഫൈബറിന്റെ 300എംബിപിഎസ്, 500എംബിപിഎസ്, 1ജിബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനും ജിയോ സൗജന്യമായി നൽകുന്നുണ്ട്. മറ്റു പ്ലാനുകളിലുള്ള അനുകൂല്യങ്ങളെല്ലാം ഈ പ്ലാനുകളിലും ലഭിക്കും. ജിയോഫൈബർ പ്ലാനുകളുടെ വിലയും കൂടുതൽ വിശദാംശങ്ങളും ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ കയറിയാൽ അറിയാം.
ജിയോഫൈബർ പോസ്റ്റ് പെയ്ഡ് പ്ലാൻ എടുക്കുന്നവർക്ക് 1000 രൂപയുടെ പിന്നീട് തിരികെ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് വഴി 4കെ സെറ്റ് ടോപ് ബോക്‌സും ലഭിക്കും. ഉപഭക്തകൾക്കായി 24×7 പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ടും ജിയോ ഉറപ്പു നൽകുന്നു.
The post ഇൻസ്റ്റലേഷൻ ചാർജ് ഇല്ലാതെ പുതിയ ജിയോഫൈബർ പ്ലാനുകൾ appeared first on Indian Express Malayalam.