വിവോയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ വിവോ വൈ73 ഇന്ത്യയിൽ പുറത്തിറങ്ങി. വളരെ ഒതുക്കമുള്ളതും ആകർഷണീയവുമായ ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത്. മീഡിയടെക് ഹെലിയോ ജി95 പ്രോസസറാണ് വിവോ വൈ73ക്ക് നൽകിയിരിക്കുന്നത്. 6.44 ഇഞ്ച് ഫുൾ എച്ഡിപ്ലസ് ഡിസ്‌പ്ലേയിൽ എത്തുന്ന ഫോൺ രണ്ടു കളറുകളിൽ ലഭ്യമാണ്. ഫോണിന്റെ കൂടുതൽ വിശേഷങ്ങൾ താഴെ അറിയാം.
Vivo Y73: Price, variants വിലയും, കളറുകളും
വിവോ വൈ73 20,990 രൂപക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. റോമൻ ബ്ലാക്ക് ഡയമണ്ട് ഫ്ലെയർ എന്നീ രണ്ടു കളറുകളിലാണ് ഫോൺ എത്തുന്നത്.
Vivo Y73: Specifications and features സവിശേഷതകൾ
വളരെ ഒതുക്കമുള്ള ഫോണായാണ് വിവോ വൈ73 എത്തുന്നത്. 7.38 mm മാത്രമാണ് ഈ ഫോണിന്റെ വണ്ണം. 20:09 ആസ്പെക്ട റേഷ്യോയിൽ 6.44 ഇഞ്ച് ഫുൾ എച്ഡിപ്ലസ് അമോലെഡ് (2400 × 1080 പിക്സൽസ്)ഡിസ്‌പ്ലേയാണ് ഇതിലേത്. സ്ക്രച്ചുകളിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിന് ഇതിന് എജി മാറ്റ് ഗ്ലാസ് സംരക്ഷണവും നൽകിയിട്ടുണ്ട്.
ഒക്ട കോർ മീഡിയടെക് ഹെലിയോ ജി95 പ്രോസസറാണ് ഫോണിന് നൽകിയിരിക്കുന്നത്. എആർഎം മാലി-ജി76 എംസി4 ഗർഫിക്സ് കാർഡും ഇതിൽ നൽകിയിരിക്കുന്നു. 8ജിബി റാമിനോടൊപ്പം 3ജിബി വെർച്വൽ റാമും ഫോണിൽ നൽകിയിട്ടുണ്ട്. ഇന്റെര്ണല് സ്റ്റോറേജിൽ നിന്നും ഈ അധിക മെമ്മറി ഫോണിന് ഉപയോഗിക്കാൻ സാധിക്കും.
128ജിബി ഇന്റെര്ണല് സ്റ്റോറേജാണ് ഇതിൽ നൽകിയിരിക്കുന്നത്. മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി കൂട്ടാനും സാധിക്കും. വിവോ വൈ73യിൽ ട്രിപ്പിൾ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. f/1.79 അപ്രെച്ചറുള്ള 64എംപി ക്യാമറയാണ് ഇതിലെ പ്രധാന ക്യാമറ. ഒപ്പം f/2.4 അപ്രെച്ചറുള്ള 2എംപി ബൊക്കെ ക്യാമറയും f/2.4 അപ്രെച്ചറുള്ള 2എംപി മാക്രോ ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു. മികച്ച സെൽഫികൾക്കായി f/2.0 അപ്രെച്ചറുള്ള 16എംപി മുൻ ക്യാമറയും ഇതിൽ വരുന്നുണ്ട്.
Read Also: പോക്കോയുടെ ആദ്യ 5ജി ഫോൺ ഇന്ത്യൻ വിപണിയിൽ; വിലയും സവിശേഷതകളും
4കെ വീഡിയോ, ഐ ഓട്ടോഫോക്കസ്, നൈറ്റ്, അൾട്രാ സ്റ്റേബിൾ വീഡിയോ, സൂപ്പർ മാക്രോ, ബൊക്കെ പോർട്രൈറ്റ്, മൾട്ടി സ്റ്റൈൽ പോർട്രൈറ്റ് എന്നീ സവിശേഷതകൾ ക്യാമറക്ക് നൽകിയിട്ടുണ്ട്.4000എംഎഎച് ബാറ്ററിയാണ് വിവോ വൈ73യിൽ നൽകിയിരിക്കുന്നത്. ഇത് 33വാട്ട് ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ചെയ്യും. ആൻഡ്രോയിഡ് 11, ഫൺടച്ച് ഓഎസ് 11.1 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
The post വിവോ വൈ73 ഫ്ലിപ്കാർട്ടിൽ; വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.