കോഴിക്കോട്: ചെടിയെ സ്വയം സംരക്ഷിക്കുന്ന സ്മാർട് ചെടിച്ചട്ടിയുമായി മലയാളി സ്റ്റാർട്ട് അപ്പ് കോഡ്ലാറ്റിസ്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ക്ലോറോഫിൽ എന്ന തങ്ങളുടെ പുതിയ ഉൽപന്നം കമ്പനി അവതരിപ്പിച്ചത്. കോഡ്ലാറ്റിസ് ലാബ് രൂപകൽപന ചെയ്ത് വികസിപ്പിച്ച ഈ ചെടിച്ചട്ടി നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
വെള്ളവും വളവും ആവശ്യമായി വരുമ്പോൾ അക്കാര്യം ക്ലോറോഫിൽ ഉടമയെ അറിയിക്കും. ബാൽക്കണിയിലോ ടെറസിലോ വീടിനുള്ളിലോ മുറ്റത്തോ ഈ ചെടിച്ചട്ടി സ്ഥാപിക്കാം.
നിലവിൽ വിപണിയിൽ ലഭ്യമായ സ്മാർട് പോട്ടുകളുടെ വിലയുടെ അഞ്ചിലൊന്നേ ക്ലോറോഫിൽ സ്മാർട്പോട്ടിന് വില വരികയുള്ളൂ എന്ന് കോഡ്ലാറ്റിസ് പറയുന്നു.
ഒരു ആപ്പ് വഴിയാണ് ക്ലോറോഫിൽ ഉടമയുമായി വിവരകൈമാറ്റം നടത്തുക. ചെടികൾക്ക് സ്വയം വെള്ളം നനയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോഡ്ലാറ്റിസ്.
Content Highlights: Codelattice launches tech-pots for urban gardens