നിലവിൽ വാടക കെട്ടിടത്തിൽ നിന്നും ഇറക്കി വിടൽ ഭീഷണി നേരിടുകയാണ്. വീണ്ടും വായ്പയെടുക്കാതെ പ്രവർത്തനം തുടങ്ങാൻ കഴിയില്ല. തങ്ങളെ ദുരിത ബാധിതരായി പ്രഖ്യാപിക്കണമെന്നും മറ്റ് സ്ഥാപനങ്ങൾക്ക് നൽകുന്നതുപോലെ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നും ആർഎടിസിഎ ആവശ്യപ്പെടുന്നു. കൂടാതെ പലിശരഹിത വായ്പ, സ്ഥാപനങ്ങൾക്കുവേണ്ടി എടുത്ത വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ആർഎടിസിഎ മുന്നോട്ടുവെയ്ക്കുന്നു.
Also Read:
ജീവനക്കാരുടെ ശമ്പളം, കെട്ടിട വാടക, ഇലക്ട്രിസിറ്റി ചാർജ്, ടെലിഫോൺ ചാർജ്ജ്, ഇന്റർനെറ്റ് ചാർജ്ജ് തുടങ്ങിയ ഇനത്തിൽ 2020 ലെ മാത്രം നഷ്ടം ഏഴ് കോടി രൂപയാണ്. എടുത്ത വായ്പകളും തിരിച്ചടവും വേറെയും. അങ്ങിനെ ഒരു സ്ഥാപനത്തിന് മാത്രം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ആർഎടിസിഎ പറയുന്നു.
2020 മാർച്ച് പത്തിന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്ഥാപനങ്ങൾ അടച്ചിരുന്നു. പിന്നീട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 2021 മാര്‍ച്ച് നാല് വരെ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. കൃത്യമായ അറ്റൻഡൻസ് സംവിധാനം ഉള്ളതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയും. അതിനാൽത്തന്നെ തുറന്ന് പ്രവര്‍ത്തിക്കാൻ അനുവദിച്ചപ്പോഴൊക്കെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ട്.
രണ്ടാം തരംഗത്തിന്റെ വരവോടെ 2021 ഏപ്രിൽ 20 മുതൽ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്ഥാപനത്തിന്റെ ഭീമമായ പ്രവര്‍ത്തന ചെലവ് കിഴിച്ചുള്ള തുകയാണ് തങ്ങളുടെ ലാഭം. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും പ്രവര്‍ത്തിക്കാൻ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.