കൊല്ലങ്കോട്> കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില് പൊലീസ് തെരയുന്ന യുവതിയെ 10 വര്ഷത്തിനുശേഷം കണ്ടെത്തി. കാമുകന്റെ വീട്ടിലെ മുറിയില് ഒളിവില് കഴിഞ്ഞ യുവതിയെയാണ് കണ്ടെത്തിയത്.
അയിലൂര് കാരക്കാട്ടുപറമ്പ് സ്വദേശിയായ യുവാവാണ് നാട്ടുകാരിയായ യുവതിയെ തന്റെ വീട്ടില് ഒരു പതിറ്റാണ്ടുകാലം രഹസ്യമായി പാര്പ്പിച്ചത്. യുവാവിന്റെ വീട്ടുകാര്ക്കുപോലും യുവതി മുറിക്കകത്തുണ്ടായിരുന്ന വിവരം അറിയില്ലെന്ന് പൊലീസ് പറഞ്ഞു.
മൂന്നു മാസംമുമ്പ് വീടുവിട്ടുപോയ യുവാവിനെ ചൊവ്വാഴ്ച കണ്ടെത്തിയതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്. 2010 ഫെബ്രവരി രണ്ടിനാണ് യുവതിയെ കാണാനില്ലെന്ന് വീട്ടുകാര് പൊലീസില് പരാതിപ്പെട്ടത്. അന്വേഷണത്തില് ഇവരെ കണ്ടെത്താനായില്ല. പൊലിസ് ചോദ്യം ചെയ്തവരില് യുവാവുമുണ്ടായിരുന്നു. എന്നാല്, മൂന്നു മാസംമുമ്പുവരെ യുവതി, യുവാവിന്റെ മുറിയില് ഒളിവിലായിരുന്നു.
ചെറിയ വീട്ടിലെ ശുചിമുറിയില്ലാത്ത മുറിയിലാണ് തന്റെ സമ്മതതോടെ കഴിഞ്ഞതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. വീട്ടിലുള്ള യുവാവിന്റെ അച്ഛന്, അമ്മ, സഹോദരി എന്നിവരുടെ കണ്ണില്പ്പെടാതെ തന്ത്രപരമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു.
വീട്ടുകാര് അറിയാതെ യുവതിക്ക് യുവാവ് ഭക്ഷണം കൃത്യമായി എത്തിച്ചു. യുവാവ് വീട്ടില് നിന്ന് പുറത്തിറങ്ങുമ്പോള് മുറി പൂട്ടിയിടും. മുറിയുടെ ജനാലയിലെ പലക നീക്കിയാല് പുറത്തുകടക്കാന് സംവിധാനവുമുണ്ട്. രാത്രി ആരുമറിയാതെ പുറത്തുകടന്ന് ശുചിമുറി ഉപയോഗിക്കുമെന്നാണ് ഇവര് പൊലീസില് പറഞ്ഞത്. മൊഴികളില് വ്യക്തത വരുത്താന് പൊലീസ് സ്ഥലം സന്ദര്ശിച്ചു.
2021 മാര്ച്ച് മൂന്നിനാണ് യുവാവിനെ കാണാതായെന്ന് കുടുംബക്കാര് പൊലീസില് പരാതി നല്കിയത്. മൂന്നു മാസത്തെ അന്വേഷണത്തില് തുമ്പൊന്നും കിട്ടിയില്ല. അയിലൂരിലെ സഹോദരന് യുവാവിനെ നെന്മാറ ടൗണില് അപ്രതീക്ഷിതമായി കണ്ടതാണ് വഴിത്തിരിവായത്. സഹോദരന് പൊലീസിനെ വിവരം അറിയിച്ചു.
കുടുംബക്കാരെ അറിയിക്കാതെ മൂന്നു മാസംമുമ്പ് മുതല് യുവാവും യുവതിയും വിത്തനശേരിയിലെ വാടക വീട്ടില് കഴിയുകയായിരുന്നു.പ്രായപൂര്ത്തിയായ ഇവര് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസമാണെന്നും ആര്ക്കും പരാതിയില്ലെന്നും പറഞ്ഞതോടെ കേസുകള് അവസാനിപ്പിക്കാന് ഇരുവരെയും ആലത്തൂര് കോടതിയില് ഹാജരാക്കി. കോടതിയില്നിന്ന് രണ്ടുപേരും വിത്തനശേരിയിലെ വീട്ടിലേക്ക് മടങ്ങി.