Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഒട്ടേറെ പുതിയ ഫീച്ചറുകളുമായി ഐഒഎസ്‌ 15 അവതരിപ്പിച്ചു- വിശദമായറിയാം

by News Desk
June 8, 2021
in Uncategorized
0
ഒട്ടേറെ-പുതിയ-ഫീച്ചറുകളുമായി-ഐഒഎസ്‌-15-അവതരിപ്പിച്ചു-വിശദമായറിയാം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Apple keynote

ആപ്പിൾ ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 15 ഔദ്യോഗികമായി പുറത്തിറക്കി. ഫെയ്സ് ടൈം, ഐമെസേജ് പോലെ ഐഒഎസിൽ ലഭ്യമായ സേവനങ്ങളിൽ നവീനമായ ചില ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സ്വകാര്യത ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഐഫോൺ 6എസ് മുതലുള്ള ഐഫോൺ പതിപ്പുകളിൽ ഐഒഎസ് 15 ലഭിക്കും. ഇതിന്റെ ഡെവലപ്പർ പ്രിവ്യൂ ഉടൻ തന്നെ ലഭ്യമാക്കും. അടുത്തമാസമാണ് പബ്ലിക് ബീറ്റ പുറത്തിറക്കുക.

ഐഒഎസ് 15 ലെ പുതിയ ഫെയ്സ് ടൈം സൗകര്യങ്ങൾ

ഏറ്റവും പ്രധാനപ്പെട്ട ചില മാറ്റങ്ങൾ വന്നിട്ടുള്ളത് ഐഒഎസിലെ വീഡിയോ കോൾ സേവനമായ ഫെയ്സ് ടൈമിലാണ്. കോവിഡ് കാലത്തെ ആശയവിനിമയ സങ്കീർണതകൾ കണക്കിലെടുത്തുകൊണ്ടാണ് ഈ മാറ്റങ്ങൾ അവതരിപ്പിച്ചത്. ആ മാറ്റങ്ങളിൽ ആദ്യത്തേതാണ് സ്പേഷ്യൽ ഓഡിയോ. വീഡിയോ കോളിൽ പങ്കെടുക്കുന്ന ആളുകൾക്ക് അവർ എല്ലാവരും ഒരു മുറിയിലിരുന്ന് സംസാരിക്കുന്ന അനുഭവം നൽകുന്ന ഫീച്ചറാണിത്. വീഡിയോകോളിൽ ആളുകളുടെ സ്ഥാനമനുസരിച്ചുള്ള ശബ്ദക്രമീകരണം ഫെയ്സ്ടൈം ഉപയോഗം പുതിയ തലത്തിലേക്കുയർത്തും.

ഇതിന് സഹായകമാകും വിധം വോയ്സ് ഐസൊലേഷൻ എന്നൊരു ഫീച്ചറും ഫെയ്സ്ടൈമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തല ശബ്ദങ്ങളെ തടഞ്ഞ് സംസാരിക്കുന്നയാളുടെ ശബ്ദത്തിന് പ്രാധാന്യം നൽകുന്ന സൗകര്യമാണിത്. പശ്ചാത്തല ശബ്ദം ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ വൈഡ് സ്പെക്‍ട്രം മോഡിലേക്ക് മാറ്റുകയും ചെയ്‌യാം.

ഫെയ്സ്ടൈം കോളിൽ മുഖങ്ങളെല്ലാം ഗ്രിഡ് വ്യൂവിലാണ് കാണുക. ആരാണ് സംസാരിക്കുന്നത് മനസിലാക്കാൻ എളുപ്പത്തിൽ സാധിക്കും വിധമാണ് ഇതിന്റെ രൂപകൽപന. പശ്ചാത്തലം മങ്ങിയതാക്കി ആളുകളെ ഫോക്കസ് ചെയ്‌യാനുള്ള സൗകര്യവും ഇതിലുണ്ട്.

Appleഫെയ്സ് ടൈം കോളിലേക്ക് ഇനി ലിങ്കുകൾ വഴി ആളുകളെ ക്ഷണിക്കാം. ഈ ലിങ്കിലൂടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും പിസി ഉപയോക്താക്കൾക്കുമെല്ലാം ഒരു ബ്രൗസർ വഴി ഫെയ്സ് ടൈമിൽ ലോഗിൻ ചെയ്‌യാനാവും. ലിങ്കുകൾ മുൻകൂട്ടി തയ്‌യാറാക്കി വീഡിയോ കോളുകൾ ഷെഡ്യൂൾ ചെയ്ത് വെക്കുകയും ആവാം.

ഫെയ്സ് ടൈമിൽ കൊണ്ടുവന്ന മറ്റൊരു പുതിയ ഫീച്ചറാണ് ഷെയർ പ്ലേ. വീഡിയോ കോളിൽ ഒന്നിച്ചിരുന്ന് പാട്ട് കേൾക്കാനും വീഡിയോ കാണാനും സാധിക്കുന്ന സൗകര്യമാണിത്. ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി എന്നിവയും തേഡ് പാർട്ടി സേവനങ്ങളായ ടിക് ടോക്ക്, ഡിസ്നി പ്ലസ്, ഹുലു, എച്ബിഓ മാക്സ്, മാസ്റ്റർ ക്ലാസ്, എൻബിഎ, പാരാമൗണ്ട് പ്ലസ് തുടങ്ങിയവയും ഷെയർപ്ലേയിൽ ലഭ്യമാണ്.

ഐമെസേജിൽ വന്ന മാറ്റങ്ങൾ

പേഴ്സണൽ ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും പങ്കുവെക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും എളുപ്പം കാണാൻ ഇനി ഐമെസേജിൽ സാധിക്കും. ചിത്രങ്ങൾക്കായി പുതിയ കൊളാജ്, സ്റ്റാക്ക് ഡിസൈനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം ചിത്രങ്ങൾ അയക്കുമ്പോൾ അവ ചാറ്റ് വിൻഡോയിൽ നിന്നുകൊണ്ട് തന്നെ സൈപ്പ് ചെയ്ത് കാണാനും അത് ഒന്നിച്ച് ഗ്രിഡ് ഗാലറിയായി കാണാനും സാധിക്കും. ഐമെസേജിൽ മറ്റുള്ളവർ അയച്ചു തരുന്നവ ആപ്പിൾ ന്യൂസ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ഫോട്ടോസ്, സഫാരി, പോഡ്കാസ്റ്റ്സ് എന്നിവയിൽ എളുപ്പം കണാൻസാധിക്കും വിധം ക്രമീകരിക്കുകയും ചെയ്‌യും.

ഐഓഎസ് 15 ലെ പുതിയ നോട്ടിഫിക്കേഷൻ ഫീച്ചറുകൾ

നോട്ടിഫിക്കേഷനുകൾ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ് ആപ്പിൾ. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താനാവും വിധമാണ് ഇത് തയ്‌യാറാക്കിയിരിക്കുന്നതെന്ന് ആപ്പിൽ പറയുന്നു. ആപ്പ് സമ്മറി എന്ന ഫീച്ചറിലൂടെ ഫോണിൽ നിരന്തരം നോട്ടിഫിക്കേഷനുകൾ വന്നുകൊണ്ടിരിക്കുന്നതിന് പകരം നിശ്ചിത സമയത്ത് അവ സമ്മറിയായി കാണാം.

ഇത് കൂടാതെ ഡു നോട്ട് ഡിസ്റ്റർബ് (ഡിഎൻഡി) മോഡുകളിൽ വ്യക്തികളിൽ നിന്നുള്ള സന്ദേശങ്ങൾ കാണിക്കുന്നത് ഒഴിവാക്കാനാവും. നിങ്ങൾ ഡിഎൻഡി മോഡിൽ ആണെന്ന കാര്യം മറ്റുള്ളവരെ അറിയിക്കും. അത്യാവശ്യ സന്ദേശങ്ങളാണെങ്കിൽ അവ പ്രത്യേകം അറിയിക്കും.

ഡിഎൻഡി മോഡിനെ കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് ഫോക്കസ് മോഡ് ഉള്ളത്. ഉപയോക്താവിന്റെ അവസ്ഥയ്‍ക്കനുസരിച്ച് നോട്ടിഫിക്കേഷൻ സെറ്റ് ചെയ്‌യാൻ ഇതുവഴി സാധിക്കും. ഉദാഹരണത്തിന് ജോലി സമയം എപ്പോഴാണ്, ഉറങ്ങുന്നതെപ്പോഴാണ് തുടങ്ങിയവ ക്രമീകരിച്ചുവെക്കാം. ഇതിനനുസരിച്ച് നിങ്ങളുടെ മുമ്പുള്ള പ്രവർത്തനങ്ങൾക്കനുസരിച്ചുള്ള നോട്ടിഫിക്കേഷനുകൾ മാത്രം കാണിക്കും. ഓരോ ഫോക്കസ് മോഡുകൾക്കും അനുസരിച്ച് ഹോം സ്ക്രീനുകളും ക്രമീകരിക്കപ്പെടും.

Appleപുതിയ ഫോട്ടോസ് ഫീച്ചറുകൾ

ചിത്രങ്ങളിൽ നിന്ന് ടെക്സ്റ്റ് വേർതിരിച്ചെടുക്കാനാവുന്ന ലൈവ് ടെക്സ്റ്റ് ഫീച്ചർ ആണ് ഇതിൽ ആദ്യത്തേത്. ചൈനീസ് ഉൾപ്പടെ ഏഴ് ഭാഷകൾ ഈ ഫീച്ചറിന് തിരിച്ചറിയാനാവും. ഓൺ ഡിവൈസ് ഇന്റലിജൻസ് വഴി ചിത്രത്തിലെ വസ്തുക്കളെ തിരിച്ചറിയാനും കഴിയും. ഗൂഗിൾ ലെൻസിന് സമാനമായ സംവിധാനമാണിത്.

ആപ്പിൾ മ്യൂസികിലെ പാട്ടുകൾ ഉപയോഗിച്ച് ഫോട്ടോ മെമ്മറീസ് വീഡിയോകളും നിർമിക്കാനാവും.

പുതിയ സെർച്ച് ഫീച്ചറുകൾ

സ്പോട്ട് ലൈറ്റ് എന്ന സംവിധാനത്തിലൂടെ ചിത്രങ്ങളും ചിത്രങ്ങളിലെ ടെക്സ്റ്റുകളും തിരയാൻ സാധിക്കും. ഇത് കൂടാതെ, ആളുകൾ, സീനുകൾ, സ്ഥലം, ചിത്രത്തിലെ വസ്തുക്കൾ എന്നിവയുടെ അടിസ്ഥാനത്തിലെല്ലാം ചിത്രങ്ങൾ ക്രമീകരിക്കപ്പെടും.

റസീപ്റ്റ്, എഴുതിയ കുറിപ്പ്, സ്ക്രീൻഷോട്ട് തുടങ്ങിയവയും ഇതുവഴി എളുപ്പം തിരഞ്ഞ് കണ്ടുപിടിക്കാനാവും.

പുതിയ വാലറ്റ്, മാപ്പ്, വെതർ ഫീച്ചറുകൾ

ഐഫോൺ പോക്കറ്റിൽ നിന്നെടുക്കാതെ തന്നെ കാർ അൺലോക്ക് ചെയ്ത് ഡ്രൈവ് ചെയ്‌യാൻ സാധിക്കുന്ന അൾട്രാ വൈഡ് ബാൻഡ് പൊസിഷൻ അവെയർ ലൊക്കേഷൻ പിന്തുണയോടെയാണ് പുതിയ ആപ്പിൾ വാലറ്റ് തയ്‌യാറാക്കിയിരിക്കുന്നത്. വീടിന്റെ വാതിൽ, ഓഫീസ്, ഹോട്ടൽ എന്നിവ അൺലോക്ക് ചെയ്‌യാനുള്ള സൗകര്യവും താമസിയാതെ ഇതിൽ ലഭിക്കും.

ആപ്പിൾ വാലറ്റ് ഉപയോഗിച്ച് അമേരിക്കയിലെ സർക്കാർ ഐഡികളും ഡ്രൈവിങ് ലൈസൻസുമെല്ലാം സൂക്ഷിക്കാനുള്ള സൗകര്യവും ലഭിക്കും.

കൂടുതൽ സംവേദനക്ഷമതയുള്ള ആപ്പിൾ മാപ്പ് ആണ് ഐഒഎസ് 15 ൽ തയ്‌യാറാക്കിയിരിക്കുന്നത്. ഇതുവഴി നഗരങ്ങളുടെ കൂടുതൽ വിശദമായ വിവരങ്ങൾ അറിയാൻ സാധിക്കും.

കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുസരിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്‌യുകയും ലേ ഔട്ട് മാറുകയും ചെയുന്ന അപ്ഡേറ്റ് വെതർ ആപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. വിശദമായ കാലാവസ്ഥാ വിവരങ്ങൾ ഇതിൽ അറിയാനാവും.

ഐപാഡ് ഒഎസ് 15

ഐഒഎസ് 15 നിലെ പുതിയ ഫീച്ചറുകളെ കൂടാതെ ഐപാഡിന്റെ വലിയ സ്ക്രീനിന് അനുസരിച്ചുള്ള പുതിയ മാറ്റങ്ങൾ ആപ്പിൾ അവതരിപ്പിച്ചു.

ഹോം സ്ക്രീനിലെ ആപ്പ് ഐക്കണുകൾക്കൊപ്പം ഇനി വിഡ്ജെറ്റുകൾ വെക്കാനാവും. ഫൈന്റ് മൈ, കോൺടാക്റ്റ്സ്, ഗെയിം സെന്റർ, ആപ്പിൾടിവി, ഫോഫോട്ടോസ്, ഫയൽസ് ഉൾപ്പടെയുള്ളവയ്‍ക്ക് പുതിയ ചില വിഡ്ജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.

മൾടി ടാക്സികിങ് കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. സ്പ്ലിറ്റ് സ്ക്രീനുകൾ കൈകാര്യം ചെയ്‌യാൻ ആപ്പുകൾക്ക് മുകളിൽ പുതിയ കൺട്രോളുകൾ കൊണ്ടുവന്നിട്ടുണ്ട്. ഷെൽഫ് എന്ന് വിളിക്കുന്ന പുതിയ ഇടത്തിലേക്ക് വിൻഡോകൾ മിനിമൈസ് ചെയ്‌യാൻ സാധിക്കും.

ഐപാഡ് ഒഎസ് 15 ലെ നോട്ട്സിൽ @ എന്ന് ചേർത്ത് ആളുകളെ മെൻഷൻ ചെയ്‌യാൻ സാധിക്കും. നോട്ടുകൾ എളുപ്പം കണ്ടെത്താൻ ഹാഷ്ടാഗുകളും ഉപയോഗിക്കാം.

ഐപാഡ് ഒഎസ് 15 ൽ ഒരു ട്രാൻസ്ലേറ്റ് ആപ്പും ഉണ്ടാവും. സ്പ്ലിറ്റ് വ്യൂവിൽ ആപ്പിൾ പെൻസിൽ ഉപയോഗിച്ച് എഴുതാൻ ഇത് സഹായിക്കും. നിങ്ങൾ സംസാരിക്കുമ്പോൾ ഓട്ടോ ട്രാൻസ്ലേറ്റ് അത് തിരിച്ചറിയും. ഭാഷകൾ ഡൗൺലോഡ് ചെയ്ത് ഇതിൽ ഉപയോഗിക്കാനാവും. ചിത്രങ്ങളിലെ ഭാഷകൾ തിരിച്ചറിയുന്നതിനായും ഇത് ഉപയോഗിക്കാം.

Content Highlights: apple ios 15 with ne feature updates apple event keynote malayalam

Previous Post

മലയാളി മാതാപിതാക്കളുടെ പേരന്റ് വിസ അപേക്ഷ സർക്കാർ നിരസിച്ചു

Next Post

സി കെ ജാനുവിന്‌ പത്ത്‌ലക്ഷം: കെ സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രസീത

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
സി-കെ-ജാനുവിന്‌-പത്ത്‌ലക്ഷം:-കെ-സുരേന്ദ്രനെതിരെ-കൂടുതൽ-വെളിപ്പെടുത്തലുകളുമായി-പ്രസീത

സി കെ ജാനുവിന്‌ പത്ത്‌ലക്ഷം: കെ സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രസീത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.