Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

മലയാളി മാതാപിതാക്കളുടെ പേരന്റ് വിസ അപേക്ഷ സർക്കാർ നിരസിച്ചു

by News Desk
June 8, 2021
in AUSTRALIA
0
മലയാളി-മാതാപിതാക്കളുടെ-പേരന്റ്-വിസ-അപേക്ഷ-സർക്കാർ-നിരസിച്ചു
0
SHARES
318
VIEWS
Share on FacebookShare on TwitterShare on Whatsapp

ശ്വാസകോശ അർബുദത്തിന് ചികിത്സ തേടുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി മലയാളികളായ മാതാപിതാക്കളുടെ പേരന്റ് വിസ അപേക്ഷ നിരസിച്ച ഓസ്ട്രേലിയൻ സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് അപ്പീൽസ് ട്രൈബ്യൂണലും ശരിവച്ചു.

സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഉണ്ടെങ്കിലും അത് കണക്കിലെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ അപേക്ഷ തള്ളിയത്.

2002 മുതൽ ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി ദമ്പതികളാണ് ഏജ്ഡ് പേരന്റ് (റെസിഡൻസ്) വിസയ്ക്കായി അപേക്ഷ നൽകിയിരുന്നത്.

മകളും മരുമകനും സ്പോൺസർ ചെയ്താണ് ഇവർ 2009ൽ വിസ അപേക്ഷ നൽകിയത്.

എന്നാൽ ഇവരിൽ ഒരാൾക്ക് ശ്വാസകോശത്തിന് ക്യാൻസർ ബാധിച്ചിട്ടുണ്ടെന്നും, തുടർച്ചയായ കീമോതെറാപ്പി ചെയ്യേണ്ടിവരുന്നത് ഓസ്ട്രേലിയൻ ആരോഗ്യരംഗത്ത് അമിത ചെലവിന് ഇടയാക്കാമെന്നും ചൂണ്ടിക്കാട്ടി കുടിയേറ്റകാര്യ വകുപ്പ് വിസ അപേക്ഷ നിരസിച്ചു.

കുടിയേറ്റകാര്യ വകുപ്പിന്റെ തീരുമാനത്തിനെതിരെ അപേക്ഷകർ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും, വിസ അപേക്ഷ തള്ളിയ തീരുമാനം ട്രൈബ്യൂണലും ശരിവയ്ക്കുകയായിരുന്നു.

കുടിയേറ്റകാര്യ നിയമത്തിലെ പൊതു താൽപര്യ മാനദണ്ഡം (PIC) പാലിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിസ അപേക്ഷ നിരസിച്ചത്.

ആരോഗ്യമേഖലയിലോ, സാമൂഹ്യ സുരക്ഷാ മേഖലയിലോ ഓസ്ട്രേലിയൻ ഖജനാവിന് അമിത ചെലവുണ്ടാകുന്ന സാഹചര്യങ്ങളിൽ വിസ അപേക്ഷ നിരസിക്കാമെന്ന് PIC വകുപ്പ് പറയുന്നുണ്ട്.

ഇത്തരത്തിൽ ശ്വാസകോശ അർബുദബാധയുള്ള ഒരാളുടെ ചികിത്സയ്ക്ക് വലിയ തോതിലെ ചെലവുണ്ടാകാം എന്ന് കോമൺവെൽത്ത് മെഡിക്കൽ ഓഫീസർ ട്രൈബ്യൂണലിനെ അറിയിച്ചു.

എന്നാൽ, തങ്ങൾക്ക് പൂർണ്ണ ഹെൽത്ത് ഇൻഷ്വറൻസ് ഉണ്ടെന്നും, ചികിത്സാ ചെലവിനായി സർക്കാരിനെ ആശ്രയിക്കുന്നില്ലെന്നും അപേക്ഷകർ വാദിച്ചു.

2002 മുതൽ ഹെൽത്ത് ഇൻഷ്വറൻസ് മുഖേയനയാണ് ചികിത്സ പൂർണമായും നടത്തുന്നത്.

അധികമായി വേണ്ടി വരുന്ന തുക (ഗ്യാപ് ഫീസ്) മകളും മരുമകനുമാണ് നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അതിനാൽ ഇനിയും സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കില്ലെന്നും അവർ വാദിച്ചു.

എന്നാൽ, സർക്കാർ സംവിധാനങ്ങൾ യഥാർത്ഥത്തിൽ അപേക്ഷകർ ഉപയോഗിക്കുന്നുണ്ടോ എന്നത് കണക്കിലെടുക്കേണ്ടതില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

ഇത്തരം ആരോഗ്യസാഹചര്യങ്ങളിലുള്ള ഒരാളുടെ ചികിത്സയ്ക്ക് പൊതുഖജനാവിൽ നിന്ന് എത്രത്തോളം ചെലവുണ്ടാകും എന്ന പൊതു മാനദണ്ഡമാണ് (ഹൈപ്പോത്തെറ്റിക്കൽ പേഴ്സ്ൺ ടെസ്റ്റ്) നിയമപ്രകാരം പരിഗണിക്കുകയെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തിലാണ്, വിസ അപേക്ഷ നിരസിച്ച സർക്കാർ നടപടി ട്രൈബ്യൂണലും ശരിവച്ചത്.

പൊതു താൽപര്യാർത്ഥം ഈ തീരുമാനം മാറ്റാൻ കുടിയേറ്റകാര്യ മന്ത്രിക്ക് അധികാരമുണ്ടാകുമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷകരുടെ പ്രായം, രണ്ടു പതിറ്റാണ്ടോളമായി ഓസ്ട്രേലിയയിൽ ജീവിക്കുന്നു, പൂർണ്ണ സാമ്പത്തിക പിന്തുണയുണ്ട് എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് അവർക്ക് അനുകൂലമായ തീരുമാനമെടുക്കാൻ മന്ത്രിക്ക് കഴിയും.

ഇത് കുടിയേറ്റകാര്യമന്ത്രിയുടെ വിവേചനാധികാരത്തിൽപ്പെടുന്ന കാര്യമാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

കടപ്പാട്: SBS മലയാളം

Previous Post

ആരോഗ്യം ഒന്നാമത്; വാക്‌സിന്‍ നയം കേന്ദ്രം മാറ്റിയതില്‍ കേരളത്തിന് നിര്‍ണായക പങ്ക്‌ – ധനമന്ത്രി

Next Post

ഒട്ടേറെ പുതിയ ഫീച്ചറുകളുമായി ഐഒഎസ്‌ 15 അവതരിപ്പിച്ചു- വിശദമായറിയാം

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഒട്ടേറെ-പുതിയ-ഫീച്ചറുകളുമായി-ഐഒഎസ്‌-15-അവതരിപ്പിച്ചു-വിശദമായറിയാം

ഒട്ടേറെ പുതിയ ഫീച്ചറുകളുമായി ഐഒഎസ്‌ 15 അവതരിപ്പിച്ചു- വിശദമായറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.