റിലയൻസ് ജിയോയുടെ 98 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ വീണ്ടുമെത്തി. ഏകദേശം ഒരു വർഷാത്തോളം ജിയോ റീചാർജ് പ്ലാനുകളുടെ ഇടയിൽ കാണാതിരുന്ന പ്ലാനാണ് വീണ്ടും എത്തിയിരിക്കുന്നത്. ഈ തവണ പ്ലാനിന്റെ കാലാവധി കുറച്ചുകൊണ്ടാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 28 ദിവസത്തെ കാലാവധി ഉണ്ടായിരുന്ന പ്ലാനിന്റെ ഇപ്പോഴത്തെ കാലാവധി 14 ദിവസമാണ്.
അൺലിമിറ്റഡ് കോളിങ്ങും ഡെയിലി 1.5 ജിബി ഇന്റർനെറ്റ് ഡാറ്റയും നൽകുന്ന ജിയോ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന പ്ലാനാണ് ഈ 98 രൂപയുടെ പ്ലാൻ. കഴിഞ്ഞ വർഷം മേയ് മാസത്തിൽ 300 മെസ്സേജുകളും കൂടി പ്ലാനിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ ആയിരുന്നു പ്ലാൻ ജിയോ റീചാർജ് പ്ലാനുകളിൽ നിന്ന് അപ്രത്യക്ഷമായത്.

Read Also: ഇനി എട്ട് മിനിറ്റിൽ ഫോൺ ഫുൾ ചാർജ്; ഷവോമിയുടെ ഹൈപ്പർചാർജ് വരുന്നു
98 രൂപ പ്ലാൻ: എങ്ങനെ ലഭിക്കും, എങ്ങനെ റീചാർജ് ചെയ്യും?
പുതിയ 98 രൂപ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ എന്ന നിലക്ക് ആകെ 21 ജിബി ഡാറ്റയാണ് നൽകുക. 14 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിൽ ജിയോയിൽ നിന്ന് മറ്റു ജിയോ നമ്പറുകളിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ജിയോ ആപ്പുകളിലേക്ക് സബ്‌സ്‌ക്രിപ്ഷനും നൽകുന്നുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയോന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ലൗഡ് എന്നീ ആപ്പുകളിലേക്കാണ് സബ്സ്ക്രിപ്ഷൻ ലഭിക്കുക.
റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് Jio.com എന്ന വെബ്‌സൈറ്റിൽ നിന്ന് റീചാർജ് ചെയ്യാം. ഈ പ്ലാൻ ജിയയുടെ മൈജിയോ ആപ്പിലും മറ്റു തേർഡ് പാർട്ടി ആപ്പുകളായ ഗൂഗിൾ പേ, പേ ടിഎം എന്നിവയിലും ലഭിക്കും. ജിയോ ഈ ഇടക്ക് അവരുടെ ജിയോ ഫോൺ ഉപയോക്താക്കൾക്കായി 300 മിനിറ്റിന്റെ ഫ്രീ കോളിങ്ങും ബൈ വൺ ഗെറ്റ് വൺ റീചാർജ് ഓഫറും അവതരിപ്പിച്ചിരുന്നു.
The post ജിയോ 98 രൂപ റീചാർജ് പ്ലാൻ വീണ്ടുമെത്തി, വിശദാംശങ്ങള്‍ അറിയാം appeared first on Indian Express Malayalam.