70 വർഷത്തിനു ശേഷം മെൽബണിലെ ഏറ്റവും തണുത്ത മെയ് പ്രഭാതം കണ്ടതിന് ഇന്നലെ നഗരം സാക്ഷിയായി. ഓസ്‌ട്രേലിയയുടെ തെക്ക്-കിഴക്ക് മേഖലകളും തണുപ്പുകൊണ്ട് ഇന്ന് വീണ്ടും വിറ കൊള്ളുകയാണ്. തെക്ക്-കിഴക്ക് നിന്ന് ഉയർന്ന തോതിലുള്ള മഞ്ഞുവീഴ്ചയും, ഉപ-പൂജ്യ താപനിലയും കാരണം നേരിയ മഴ പെയ്യുന്നതാണ് ഇതിനു കാരണം. കിഴക്കേ എൻഎസ്‌ഡബ്ല്യു, ക്വീൻസ്‌ലാന്റ് മേഖലകളിലെ കാലാവസ്‌ഥാ വ്യവസ്ഥയിൽ വന്ന മാറ്റവും, മെൽബണിലെ താപനില 1.7 സി ആയി കുറയാൻ ഇടയാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ നഗരത്തിലെ ഏറ്റവും തണുപ്പുള്ള പ്രഭാതവും, 1970 ന് ശേഷം ശൈത്യകാലത്തിന് ശേഷമുള്ള ഏറ്റവും തണുപ്പും മേയ് മാസാന്ത്യം മെൽബണിൽ രേഖപ്പെടുത്തിയത് കൗതുകമായി കാലാവസ്‌ഥാ നിരീക്ഷികർ ചൂണ്ടി കാട്ടുന്നു.
മറ്റിടങ്ങളിൽ എന്ന പോലെ, ഓസ്‌ട്രേലിയയുടെ തലസ്ഥാനത്തും തണുത്ത താപനിലയാണ് കാണുന്നത്. ഇന്ന് രാവിലെ കാൻബെറയിൽ താപനില -4.7 സി ആയി കുറയുകയും, ഹോബാർട്ടിലുള്ളവർ 2.8 സി താപനിലയിൽ വിറയ്ക്കുകയും ചെയ്യുന്നു. സിഡ്നിയിൽ, ഇന്ന് സൂര്യോദയത്തിനുമുമ്പ് താപനില 11 സി ആയിരുന്നപ്പോൾ, എൻഎസ്‌ഡബ്ല്യുവിന്റെ മറ്റ് ഉൾനാടൻ ഭാഗങ്ങളിൽ വ്യാപകമായ മഞ്ഞ് വീണു. കൂമ പോലെയുള്ള മഞ്ഞുമലയോര പ്രദേശത്തു താപനില -6.8 സി വരെ താഴ്ന്നതായി റിപ്പോർട്ട് ചെയ്യുന്നു. ടാസ്മാനിയായുടെ തീരപ്രദേശങ്ങളിൽ പൊക്കമുള്ള കൂറ്റൻ തിരമാലകൾക്ക് ഇത് കാരണമായേക്കുമെന്നും വിദഗ്ദർ ചൂണ്ടി കാട്ടുന്നു.
എന്തായാലും മഞ്ഞുകാലത്തെ വരവേൽക്കാൻ , മഞ്ഞുപെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ തകൃതിയായി ഒരുക്കങ്ങൾ നടത്തി വരികയാണ്. കോവിഡ് ഭീഷണിയെ അതിജീവിച്ചുകൊണ്ടു തന്നെ ആഭ്യന്തര ഐസ് സ്‌കേറ്റിങ് ടൂറിസത്തിനുള്ള സാധ്യതയുടെ പ്രതീക്ഷയിലാണവർ.