ഇദ്ദേഹത്തിനു പുറമെ ബിജെപി ജില്ലാ ട്രഷറർ സൂരജ് സേനൻ്റെ ബിസിനസ് പങ്കാളി പ്രശാന്തിനെയും പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ജില്ലാ ട്രഷററെ പോലീസ് മുൻപ് ചോദ്യം ചെയ്തിരുന്നു.
മൂന്നരക്കോടി രൂപയോളം വരുന്ന കുഴൽപ്പണവുമായി കര്‍ണാടകയിൽ നിന്നെത്തിയ സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറിയെടുത്തു നല്‍കിയത് ബിജെപി ജില്ലാ നേതാക്കളാണെന്ന് ഹോട്ടൽ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ പണമിടപാടുമായി ബിജെപി നേതാക്കള്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. സംഘത്തിന് ഹോട്ടൽ മുറി ബുക്ക് ചെയ്തത് സതീഷാണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. പണവുമായി എത്തിയ സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്തു നല്‍കിയത് സതീഷാണെന്നാണ് അന്വേഷണ സംഘം പറുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ ആലപ്പുഴയിലേയ്ക്ക് പുറപ്പെട്ട വാഹനം തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നുവെന്നാണ് കേസ്.
Also Read:
കേസിൻ്റെ ഭാഗമായി ഹോട്ടൽ രേഖകളും കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങളിലായി രാത്രി 12 മണിയോടെയാണ് സംഘം എത്തിയതെന്നും 215, 216 നമ്പര്‍ മുറികളിലാണ് കഴിഞ്ഞതെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കണക്കിൽപ്പെടാത്ത വൻ തുക സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിച്ചതിൽ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പണം കവര്‍ച്ച ചെയ്ത സംഭവവുമായി പാര്‍ട്ടിയ്ക്കു ബന്ധമില്ല. എന്നാൽ കൊടകരയിൽ വെച്ചു നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ് വ്യക്തമാക്കിയത്. പരാതിക്കാരനായ ധര്‍മരാജനെ ഫോണിൽ ബന്ധപ്പെട്ടത് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read:
ഇതിനിടെ കൊടകര സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ ഇന്നലെ ഏറ്റുമുട്ടി. തൃശൂരിലെ വാക്സിനേഷൻ കേന്ദ്രത്തിനു സമീപമുണ്ടായ സംഘര്‍ഷത്തിൽ ഒരു ബിജെപി പ്രവര്‍ത്തകനു കുത്തേൽക്കുകയും ചെയ്തിരുന്നു.