സുഹൃത്തുക്കൾ ഇടുന്ന ചില വാട്സാപ്പ് സ്റ്റാറ്റസുകൾ ചോദിച്ചു വാങ്ങി സ്റ്റാറ്റസാക്കാൻ വാട്സാപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാകും. അതിനായി, ഒന്നില്ലെങ്കിൽ സുഹൃത്തിനോട് ചോദിക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും തേർഡ് പാർട്ടി ആപ്പ് ഉപയോഗിച്ചു ഡൗൺലോഡ് ചെയ്യുകയുമാണ് പലരും ചെയ്യുക. എന്നാൽ ഇത് രണ്ടും ചെയ്യാതെ തന്നെ സ്റ്റാറ്റസ്സുകൾ നമുക്ക് കിട്ടുമെങ്കിലോ! വാട്സാപ്പ് ഉപയോക്താക്കളിൽ ചിലർക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമാണിത്.
നിങ്ങൾ വാട്സാപ്പിൽ കാണുന്ന എല്ലാ സ്റ്റാറ്റസുകളും നിങ്ങളുടെ ഫോണിൽ തന്നെ സേവ് ചെയ്യപ്പെടുന്നുണ്ട്. ഒരു സ്റ്റാറ്റസിൽ നിങ്ങൾ ക്ലിക്ക് ചെയ്യുന്നതോടെ അത് നിങ്ങളുടെ ഫോണിന്റെ ഇന്റെർണൽ മെമ്മറിയിൽ സേവ് ആയ ശേഷമാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക. അതുകൊണ്ട് തന്നെ ഈ സ്റ്റാറ്റസുകൾ 24 മണിക്കൂർ വരെ നിങ്ങളുടെ ഇന്റെർണൽ മെമ്മറിയിൽ തുടരും. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന സ്റ്റാറ്റസുകൾ സുഹൃത്തുക്കളോട് ചോദിക്കാതെയും, മറ്റൊരു ആപ്പിന്റെ സാധ്യമില്ലാതെയും ഡൗൺലോഡ് ചെയ്യാതെയും ഫോണിന്റെ ഇന്റെർണൽ മെമ്മറിയിൽ നിന്നും ഇഷ്ടാനുസരണം എടുത്ത് ഉപയോഗിക്കാം.
നിങ്ങൾക്ക് മറ്റൊരു സമയത്തേക്ക് ഉപയോഗിക്കാനാണ് സ്റ്റാറ്റസ് വേണ്ടതെങ്കിൽ സ്റ്റാറ്റസ് തനിയെ സേവ് ആകുന്ന ഫോൾഡറിൽ നിന്നും മാറ്റി സൂക്ഷിച്ചാൽ മതി. 24 മണിക്കൂർ കഴിഞ്ഞാലും ആ സ്റ്റാറ്റസ് നിങ്ങൾക്ക് നഷ്ടമാകില്ല. എങ്ങനെയാണ്, എവിടെ നിന്നാണ് വാട്സാപ്പ് സ്റ്റാറ്റസുകൾ എടുത്ത് ഉപയോഗിക്കാൻ കഴിയുക എന്ന് നോക്കാം.
ഇന്റെർണൽ മെമ്മറിയിൽ നിന്നും വാട്സാപ്പ് സ്റ്റാറ്റസ് എടുക്കാൻ
ഐഫോണിൽ ഒഴികെ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് സ്റ്റാറ്റസുകൾ ഓട്ടോ ഡൗൺലോഡ് ആകുന്നത് ഇന്റെർണൽ മെമ്മറിയിൽ നിന്നുമെടുത്ത് ഷെയർ ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിൽ ഫയൽ മാനേജർ വഴിയാണ് തനിയെ ഡൗൺലോഡായ വാട്സാപ്പ് സ്റ്റാറ്റസുകൾ എടുക്കാൻ സാധിക്കുക. ചില ഫോണുകളിൽ സ്റ്റാറ്റസുകൾ അടങ്ങിയ ഫോൾഡർ മറഞ്ഞിരിക്കുകയായിരുക്കും. എങ്ങനെയാണ് സ്റ്റാറ്റസ് ഫോൾഡർ എടുക്കേണ്ടത് എന്ന് നോക്കാം.
- നിങ്ങളുടെ ഫോണിലെ ‘ഫയൽ മാനേജർ’ (File Manager) തുറക്കുക
- അതിൽ ‘ഇന്റെർണൽ മെമ്മറി’യിൽ കയറുക
- അതിൽ നിന്നും ‘വാട്സാപ്പ്’ (WhatsApp) ഫോൾഡർ തുറക്കുക
- അതിനുള്ളിലെ ‘മീഡിയ’ (media) എന്ന ഫോൾഡർ തുറക്കുക
- ഫോൾഡറിന് മുകളിൽ വലത് വശത്തായി മൂന്ന് കുത്തുകളിൽ ഒരു ചിഹ്നം കാണാം, അതിൽ ക്ലിക്ക് ചെയ്യുക
- അതിൽ വരുന്ന ഓപ്ഷനുകളിൽ നിന്ന് ‘ഷോ ഹിഡൻ ഫയൽസ്’ (Show Hidden Files) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതോടെ മറഞ്ഞിരിക്കുന്ന സ്റ്റാറ്റസ് ഫോൾഡർ ലഭിക്കും.
Read Also: ഫോൺ മാറിയാലും ഫോണിലെ നമ്പറുകൾ പോകില്ല, ഗൂഗിളുമായി ബന്ധിപ്പിച്ചാൽ മതി; എങ്ങനെയെന്ന് നോക്കാം
അതിൽ നിന്നും നിങ്ങൾ സ്റ്റാറ്റസക്കാനോ ഷെയർ ചെയ്യാനോ ആഗ്രഹിക്കുന്ന ഫോട്ടോ/വീഡിയോ സ്റ്റാറ്റസ് തിരഞ്ഞെടുത്ത് അയക്കാം. ഫോൾഡർ മറഞ്ഞിരിക്കാത്തവർക്ക് മീഡിയ എന്ന ഫോൾഡറിൽ കേറുമ്പോൾ തന്നെ ‘സ്റ്റാറ്റസെസ്’ (statuses) എന്ന ഫോൾഡർ കാണാൻ സാധിക്കും.
വാട്സാപ്പ് സ്റ്റാറ്റസുകൾ മറ്റു തേർഡ് പാർട്ടി ആപ്പുകൾ വഴി ഡൗൺലോഡ് ചെയ്യുന്നത് നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ടിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. വാട്സാപ്പ് അക്കൗണ്ടിനെ സുരക്ഷിതമാക്കി നിർത്തുന്നതിനും നിങ്ങളുടെ വിലപ്പെട്ട വ്യക്തി വിവരങ്ങൾ നഷ്ടമാകാതിരിക്കാനും അത്തരം ആപ്പുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് സുരക്ഷിതം. സ്റ്റാറ്റസുകൾ ഇത്തരത്തിൽ അല്ലാതെ, ഡൗൺലോഡ് ചെയ്യാൻ മറ്റൊരു ആപ്പും വാട്സാപ്പ് നൽകുന്നില്ല.
The post വാട്സാപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ ആപ്പ് വേണ്ട, ഇങ്ങനെ ചെയ്ത് നോക്കൂ appeared first on Indian Express Malayalam.