പണ്ടുമുതൽക്കേ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് വെറ്റില. വീട്ടിലെത്തുന്ന അതിഥികൾക്ക് ആതിഥ്യമര്യാദയുടെ അടയാളമായി ചവയ്ക്കാൻ വെറ്റില നൽകുന്ന പതിവുണ്ടായിരുന്നു. ഇന്നും വിവാഹ ചടങ്ങുകൾ, മതാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകൾ, പൂജകൾ തുടങ്ങിയവയെല്ലാം ഒരു വിശിഷ്ട ഘടകമാണ് വെറ്റില. ദക്ഷിണേന്ത്യൻ സംസ്കാരത്തിൽ, വിവാഹ ചടങ്ങുകളിൽ പ്രധാന അതിഥികൾക്ക് അടക്കയും തേങ്ങയും ഒപ്പം രണ്ട് വെറ്റിലയും ദക്ഷിണയായി നൽകുന്ന ചടങ്ങ് ഇന്നുമുണ്ട്. ഇതു കൂടാതെ ആയുർവേദത്തിൽ ഔഷധ പരമായും വെറ്റിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു.
ആയുർവേദം പറയുന്നത്
പുരാതന ആയുർവേദ കയ്യെഴുത്തുപ്രതികളിൽ ഈ സവിശേഷ ഇലകൾ നൽകുന്ന പ്രത്യേക ഗുണങ്ങളെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. കയ്പേറിയ രുചിയുള്ള ഈ ഇലകൾ ശരീരത്തിന് ഉള്ളിൽ നിന്ന് ഊഷ്മളത പകരാൻ സഹായകമാണെന്ന് പറയപ്പെടുന്നു. അതുമാത്രമല്ല വെറ്റിലകൾക്ക് ക്ഷാര ഗുണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെയും കുടലിലെയും അസന്തുലിതാവസ്ഥയെ ഫലപ്രദമായി സ്വാധീനിക്കുകയും വിഷാംശം ഉണ്ടെങ്കിൽ അത് നിർവീര്യമാക്കി ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. ശരീരത്തിൻ്റെ ആന്തരിക ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശേഷിയുള്ളതുകൊണ്ടാണ് പണ്ടത്തെ ആളുകൾ ഭക്ഷണം കഴിച്ചശേഷം ഒരു വെറ്റില ചവയ്ക്കാൻ താൽപര്യപ്പെടുന്നത് എന്നും പറയപ്പെടുന്നുണ്ട്. ഇന്ന് വെറ്റില പേസ്റ്റുകൾ, പൊടികൾ, ജ്യൂസുകൾ എന്നിവയുടെ രൂപത്തിലെല്ലാം ലഭ്യമാകുന്നുണ്ട്. ആയുർവേദം അനുസരിച്ച് ശരീരത്തിലെ വാത ദോഷം, കഫ ദോഷം, പിത്ത ദോഷം എന്നിവ സന്തുലിതമാക്കി വയ്ക്കുന്നതിന് കഴിവുള്ള ഒരു ഘടകമാണ് വെറ്റില.
വെറ്റില നൽകുന്ന നമുക്കറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്നറിയാം. :
വേദനസംഹാരിയായി പ്രവർത്തിക്കുന്നു
വേദനകളിൽ നിന്ന് തൽക്ഷണം ആശ്വാസം നൽകുന്ന ഒരു മികച്ച വേദനസംഹാരിയാണ് വെറ്റില. മുറിവുകൾ, തിണർപ്പ് എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥതകളും വേദനകളും കുറയ്ക്കുന്നതിന് ഇത് ഉപയോഗപ്പെടുത്താം. മുറിവ് ഉണ്ടാവുമ്പോൾ തന്നെ വെറ്റില ചതച്ച് പേസ്റ്റ് തയ്യാറാക്കി ബാധിത പ്രദേശത്ത് പുരട്ടുക. വെറ്റില ചതച്ച നീര് പിഴിഞ്ഞെടുത്ത് ഉള്ളിൽ കഴിക്കുന്നത് ശരീരത്തിലെ ആന്തരിക വേദനകളിൽ നിന്നും ആശ്വാസം നൽകും
മലബന്ധം ഒഴിവാക്കുന്നു
മലബന്ധത്തിൽ നിന്ന് മോചനം നേടുന്നതിനായി ആയുർവേദം വ്യാപകമായി ശുപാർശ ചെയ്യുന്ന ചേരുവയാണിത്. ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ പുറന്തള്ളാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് വെറ്റില. ഇത് ശരീരത്തിലെ പി.എച്ച് അളവ് പുന:സ്ഥാപിക്കുകയും വയറുവേദനയുടെ ലക്ഷണങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്തുകയും ചെയ്യുന്നതിന് സഹായിക്കും. വെറ്റില ചതച്ച് രാത്രി മുഴുവൻ വെള്ളത്തിൽ സൂക്ഷിക്കുക. മലവിസർജ്ജനം സുഗമമാക്കുന്നതിന് വെറും വയറ്റിൽ വെറ്റില ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
പണ്ടത്തെ ആളുകളെല്ലാം ഭക്ഷണത്തിനു ശേഷം അല്പം വെറ്റില ചവയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗ്യാസ് പ്രശ്നങ്ങൾ കുറച്ചുകൊണ്ട് കുടലിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഇതിലടങ്ങിയിണ്ട്. ദഹനപ്രക്രിയ വേഗത്തിലാക്കി മാറ്റി വിറ്റാമിനുകളുയും പോഷകങ്ങളുടേയും ആഗിരണം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നു
ചുമ, ജലദോഷം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വെറ്റില ഉപയോഗിക്കാൻ ആയുർവേദത്തിൽ ശുപാർശ ചെയ്യുന്നു. ശ്വാസംമുട്ടൽ ആസ്ത്മ എന്നിവയുടെ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ഒരു മികച്ച ചികിത്സാ വിധിയായി പണ്ടുകാലങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു. ഒരു വെറ്റിലയിൽ കടുക് എണ്ണ പുരട്ടി ചൂടാക്കി നിങ്ങളുടെ നെഞ്ചിലെ ഭാഗത്ത് വയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കണക്കാക്കിയിരിക്കുന്നു. കുറച്ച് ഇലകൾ രണ്ട് കപ്പ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ കൂടി ചേർത്ത് തയ്യാറാക്കുന്ന പാനീയം കുടിച്ചാൽ നെഞ്ചിലെ അസ്വസ്ഥതകൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് മികച്ച രീതിയിൽ ആശ്വാസം നേടാനാവും. പ്രശ്നങ്ങൾ കുറയ്ക്കാനായി ദിവസത്തിൽ രണ്ട് മൂന്ന് തവണ ഈ മിശ്രിതം കഴിക്കാം.
ആന്റിസെപ്റ്റിക്, ആന്റി ഫംഗൽ ഗുണങ്ങൾ
പോളിഫെനോളുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വെറ്റിലകൾക്ക് അതിശയകരമായ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ഇത് അണുബാധകളിൽ നിന്നും സംരക്ഷണം നൽകാൻ മികച്ചതാണ്. സന്ധിവാതം, ഓർക്കിറ്റിസ് തുടങ്ങിയവയെ ചികിത്സിക്കുന്നതിനും ഇത് നല്ലതാണ്. അതിശയകരമായ ഫംഗസ് വിരുദ്ധ ഗുണങ്ങൾ അണുബാധകളിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകാൻ ശേഷിയുള്ളതാണ് നിങ്ങളുടെ മുറിവുകളിൽ വെറ്റില അരച്ച് ചേർത്ത് പുരട്ടുന്നത് ഈ പ്രദേശത്ത് മുറിവുണ്ടായ ശേഷമുണ്ടാകുന്ന അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും.
വായ ശുചിത്വം നിലനിർത്തുന്നു
ധാരാളം ആന്റിമൈക്രോബയൽ ഗുണങ്ങൾ നൽകാൻ ശേഷിയുള്ള വെറ്റില വായയിലും മോണയിലും വസിക്കുന്ന ധാരാളം ബാക്ടീരിയകളെ നിർവീര്യമാക്കാൻ ശേഷിയുള്ളതാണ്. വായിലെ ദുർഗന്ധവും അതുപോലെതന്നെ പ്ലാക്കുകൾ രൂപപ്പെടുന്നതും ഒഴിവാക്കാനായി ഭക്ഷണത്തിനു ശേഷം എപ്പോഴും ചെറിയ അളവിൽ വെറ്റിലകൾ ചവയ്ക്കുന്നത് നല്ലതാണ്. വായ്‌നാറ്റം, വായ ദുർഗന്ധം എന്നിവയ്‌ക്കെതിരേ പോരാടുകയും പല്ലുവേദന, മോണ വേദന, നീർവീക്കം, ഓറൽ അണുബാധകൾ എന്നിവയെ അകറ്റിനിർത്തുന്നതിനും ഇത് പ്രധാന പങ്കുണ്ട്.
സന്ധി വേദനകൾ അകറ്റുന്നു
വെറ്റിലയിൽ വേദനസംഹാരിയായ ആൻറി ഇൻഫ്ളമേറ്ററി സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് സന്ധികളിലെ അസ്വസ്ഥതയും വേദനയും പെട്ടെന്ന് കുറയ്ക്കുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ് മുതലായ പല വിട്ടുമാറാത്ത ദുർബല രോഗങ്ങളുടെയും നേരിടാൻ ഇതിൻ്റെ ഉപയോഗം സഹായിക്കും. അസ്ഥികളിലേയും സന്ധികളിലേയും വേദനയുടെ തീവ്രത കുറയ്ക്കുന്നതിനും സന്ധിവാതത്തിനെതിരേ പോരാടുന്നതിനും ഇത് സഹായിക്കും.
വെറ്റില കൊണ്ട് ഐസ്ക്രീം തയ്യാറാക്കാം