വർക്ക് ഫ്രം ഹോമിൽ പണിയെടുത്തു മടുത്താൽ ഇടനേരങ്ങളിൽ കഴിക്കാനുള്ള സ്നാക്സ് വീട്ടിൽ തയ്യാറാക്കാം, മസാല പീനട്സ് ആയാലോ
ചേരുവകൾ
- വറുത്ത നിലക്കടല- 50 ഗ്രാം
- സവാള- ഒന്ന്
- തക്കാളി- ഒന്ന്
- മല്ലിയില- ഒന്നോ രണ്ടോ തണ്ട്
- പച്ചമുളക്- രണ്ടെണ്ണം
- ചാട്ട് മസാല- അഞ്ച് ഗ്രാം
- ജീരകപ്പൊടി- രണ്ട് ഗ്രാം
- ചെറു നാരങ്ങ- ഒന്ന്
തയ്യാറാക്കുന്ന വിധം
സവാളയും പച്ചമുളകും തക്കാളിയും മല്ലിയിലയും ചെറുതായി നുറുക്കി മാറ്റി വയ്ക്കുക. ഇതിലേക്ക് നിലക്കടല ചേർത്തിളക്കണം. ജീരകപ്പൊടിയും നാരങ്ങാ നീരും ചാട്ട് മസാലയും ഇതിലേക്ക് ചേർത്ത് ഇളക്കി വിളമ്പാം.
Content Highlights: Quick Peanut Chaat snacks Recipe