Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

രുചിയിൽ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യകാര്യത്തിലും കേമമാണ് തക്കാളി

by News Desk
May 18, 2021
in TECHNOLOGY
0
രുചിയിൽ-മാത്രമല്ല,-സൗന്ദര്യസംരക്ഷണത്തിലും-ആരോഗ്യകാര്യത്തിലും-കേമമാണ്-തക്കാളി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

Tomato

തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. തക്കാളി കൃഷി ചെയ്‌യാനും വീട്ടിൽ വളർത്താനും എളുപ്പമുള്ള ഒന്നാണ്.

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്‌ഫറസ്, ചെമ്പ്, നാരുകൾ, പ്രോട്ടീൻ, ജൈവ സംയുക്തങ്ങളായ ലൈക്കോപീൻ എന്നിവയും അടങ്ങിയിരിക്കുന്നു. കറികളിൽ രുചിയുടെ വകഭേദങ്ങൾ ഉണ്ടാക്കാൻ തക്കാളിക്ക് കഴിയുന്നു എന്നത് ഇവയെ ദൈനംദിന പാചകത്തിന് ഏറെ പ്രിയങ്കരമായ ഒരു പച്ചക്കറിയാക്കി മാറ്റുന്നു.

തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. മറ്റ് 5% പ്രധാനമായും കാർബോയും ഫൈബറുമാണ്. ഒരു ഇടത്തരം വലിപ്പമുള്ള തക്കാളി (123 ഗ്രാം) 22 കലോറി മാത്രമേ ഉള്ളൂ.

പോഷകാഹാര വസ്തുതകൾ:
(100 ഗ്രാം ചുവന്ന തക്കാളി)
കലോറിസ് : 18
ജലം : 95 %
പ്രോട്ടീൻ : 0.9 ഗ്രാം
പഞ്ചസാര : 2.6 ഗ്രാം
നാരുകൾ : 1.2 ഗ്രാം

ആരോഗ്യ ഗുണങ്ങൾ
1. ഹൃദയാരോഗ്യത്തിന് :

ഹൃദയസംബന്ധമായ അസുഖങ്ങളാണ് ലോകത്തിലെ ഏറ്റവും സാധാരണമായ മരണകാരണങ്ങൾ. മധ്യവയസ്കരിൽ നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു എന്നതാണ്.

ലൈക്കോപീൻ എന്നത് തക്കാളിയിൽ വളരെയധികം കാണുന്ന ഒരു കരോറ്റെനോയിഡ് ആണ്. തക്കാളിയുടെ തൊലിയിലാണ് ഇത് അധികവും ഉള്ളത്. തക്കാളിയുടെ ചുവപ്പുനിറം കൂടുന്നതനുസരിച്ച് ലൈക്കോപീൻ അളവും അധികമായിരിക്കും എന്നാണ് കണക്ക്. ലൈക്കോപീൻ എന്നത് നമ്മുടെ രക്തക്കുഴലുകൾ ആന്തരിക പാളിയിൽ അവ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്‍ക്കുകയും ചെയ്‌യും.

2. കാൻസർ തടയാൻ:
അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് കാൻസർ അല്ലെങ്കിൽ അർബുദം. യൂണിവേഴ്സിറ്റി ഓഫ് മോൺട്രിയൽ നടത്തിയ പഠനമനുസരിച്ച്, തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാൻക്രിയാറ്റിക് കാൻസർ സാധ്യത കുറയ്‍ക്കാൻ സഹായിക്കുന്നു എന്നതാണ്.
ലൈക്കോപീൻ (തക്കാളി പ്രധാനമായും നൽകിയിരിക്കുന്ന) അടങ്ങിയ ഭക്ഷണക്രമം കാരണം 31% പാൻക്രിയാറ്റിക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറച്ചു എന്നതാണ്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ കുറയ്‍ക്കുന്നതിന് തക്കാളിയും മറ്റു പച്ചക്കറികളും സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
പഠനങ്ങൾ പറയുന്നത് ആഹാരം ഒരിക്കലും മരുന്നല്ല എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണം വഴി രോഗങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയും എന്നതാണ്.

3. ദഹനത്തിന് നല്ലത്
ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്‌യുകയും ചെയ്‌യുന്നു. തക്കാളിയിൽ വളരെയധികം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാൻ ഉത്തമമാണ്.
നാരുകളുടെ ആരോഗ്യകരമായ അളവ് പെരിസ്റ്റാൽറ്റിക് ചലനത്തെ ഉത്തേജിപ്പിക്കുകയും ദഹനേന്ദ്രിയത്തിലെ അസ്വസ്ഥതകൾ എളുപ്പം അകറ്റുന്നതിനും സഹായിക്കും.

4.രക്തസമ്മർദം കുറയ്‍ക്കുന്നതിന്:
ഹൈപ്പർ ടെൻഷൻ എന്നറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്‍ക്കുന്നതിനായി തക്കാളി ദിവസേന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തക്കാളിയിൽ കാണുന്ന പൊട്ടാസ്യമാണ് ഇവയ്‍ക്ക് പിന്നിലെ കാരണം.
പൊട്ടാസ്യം രക്തക്കുഴലുകളുടെയും ധമനികളുടെയും ഉത്തേജനം കുറയ്‍ക്കുകയും രക്തപ്രവാഹം, രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയത്തിൽ സമ്മർദം കുറയ്‍ക്കുകയും ചെയ്‌യുന്നു.

5. തക്കാളികൊണ്ടുള്ള ദോഷഫലങ്ങൾ
സാധാരണയായി തക്കാളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് സുരക്ഷിതമാണെങ്കിലും ചില ആളുകളിൽ ചില സങ്കീർണതകൾ സൃഷ്ടിക്കാൻ ഇവയ്‍ക്കു കഴിയും.

ആസിഡ് റിഫ്ളക്സ്, അസഹിഷ്ണുത, മസിലുകളിൽ വേദന തുടങ്ങിയ ഫലങ്ങളാണ് തക്കാളി കാരണം ഉണ്ടാകാൻ സാധ്യതയുള്ളത്.
അതിനാൽ വയർ സംബന്ധമായ അസുഖമുള്ളവരും രക്തസമ്മർദ നിയന്ത്രണത്തിന് മരുന്ന് കഴിക്കുന്നവരും നിങ്ങളുടെ ഡോക്‍ടറോട് ചോദിച്ചതിന് ശേഷം മാത്രം തക്കാളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

6.തക്കാളിയും സൗന്ദര്യസംരക്ഷണവും
ആരോഗ്യമുള്ള പല്ലുകൾ, അസ്ഥികൾ, മുടി, ചർമം എന്നിവ നിലനിർത്താൻ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങൾ സുഖമാക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്‍ക്കുകൾ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്‌യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ഇലാസ്തികത മുതലായവയ്‍ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

ചർമത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ചർമത്തിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്ചയെങ്കിലും ചെയ്‌യുകയാണെങ്കിൽ ചർമത്തിലെ പഴയ കോശങ്ങൾ നീക്കം ചെയ്ത്, തക്കാളിയിലെ വിറ്റാമിൻ സി വഴി മുഖത്തിനു തിളക്കം ലഭിക്കും. നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കുന്ന തക്കാളി, താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു. തക്കാളി കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം നന്നായി തല മസ്സാജ് ചെയ്‌യുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയുക. തക്കാളി താരനെ അകറ്റുന്നു, പ്രകൃതിദത്ത കണ്ടീഷണറായി തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.

Content Highlights: About Tomato

Previous Post

സോയ ഭക്ഷണങ്ങൾ പോഷക ഗുണങ്ങളാൽ സമ്പുഷ്ടം

Next Post

ചൂടോടെ രുചിയില്‍ ഞണ്ട് മസാല

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ചൂടോടെ-രുചിയില്‍-ഞണ്ട്-മസാല

ചൂടോടെ രുചിയില്‍ ഞണ്ട് മസാല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.