വൈകുന്നേരത്തെ ചായക്കൊപ്പം സ്നാക്സ് നിർബന്ധമാണോ, ചിക്കൻ വട പരീക്ഷിക്കാം
ചേരുവകൾ
- ചിക്കൻ- കാൽ കിലോ
- കടലപ്പരിപ്പ്- 50 ഗ്രാം
- ചെറുപയർ പരിപ്പ്- 50 ഗ്രാം
- സവാള- ഒന്ന്
- ഗരം മസാല- ഒന്നര സ്പൂൺ
- മഞ്ഞൾപ്പൊടി- അര സ്പൂൺ
- പെരുംജീരകം- ഒരു സ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂൺ
- ഉണക്കമുളക്- അഞ്ചെണ്ണം
- പച്ചമുളക്- മൂന്നെണ്ണം
- കറിവേപ്പില, മല്ലിയില- ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
കടലപ്പരിപ്പും ചെറുപയർ പരിപ്പും രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഉണക്കമുളകും അതിനൊപ്പം കുതിർത്തു വയ്‍ക്കുക. ഇവ വെളളം കളഞ്ഞ് മാറ്റി വയ്‍ക്കണം. ചിക്കൻ മഞ്ഞൾപ്പൊടി ഇട്ട് മിക്സിയിൽ അരച്ചെടുക്കുക. ഇതിനൊപ്പം കുതിർത്ത പരിപ്പുകളും ഇട്ട് അരയ്‍ക്കാം. ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നവ ചേർക്കാം. പാകത്തിന് ഉപ്പും ചേർത്ത് പരിപ്പു വടയുടെ ആകൃതിയിൽ എണ്ണയിൽ പൊരിച്ചെടുക്കുക.
Content Highlights: Chicken Vada Easy Non-veg snack recipe