ഒരോ നാടിനും ഒരോ തരത്തിലുള്ള രൂചികൂട്ടുകളാണ്. തൃശ്ശൂർ സ്റ്റൈലിൽ മീൻകറി വെയ്‍ക്കുന്നത് എങ്ങനെയെന്ന് നോക്കാം. തേങ്ങപാൽ ഉപയോഗിച്ച് തയ്‌യാറാക്കുന്ന ഈ മീൻകറിക്ക് ആരാധകർ ഏറെയാണ്
ചേരുവകൾ
- അയല: 1/2 കിലോ
- തേങ്ങ: ഒരുമുറി ചിരകിയത്
- ചുവന്ന മുളകുപൊടി: 2.5 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – 1 തണ്ട്
- ഇഞ്ചി: ഒരു ചെറിയ കഷണം
- ഉള്ളി: 4-5 എണ്ണം
- പച്ചമുളക്: 4-5 എണ്ണം
- കുടംപുളി : 2-3 കഷണങ്ങൾ
തയ്‌യാറാക്കുന്ന വിധം
ആദ്യം മുളകുപൊടിയും മഞ്ഞളും വെള്ളവും തേങ്ങയിലേക്ക് ചേർത്ത് അരച്ച് തേങ്ങാപ്പാൽ വേർതിരിച്ചെടുക്കുക ഒരു ചട്ടിയിൽ അരപ്പ് ചതച്ച ഇഞ്ചി,ഉള്ളി, കറിവേപ്പില പച്ചമുളക്, കുടംപുളി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക.മത്സ്യകഷ്ണങ്ങൾ ചേർത്ത് എണ്ണ തെളിയും വരെ കറി വറ്റിച്ചെടുക്കുക … ഇടത്തരം മുതൽ കുറഞ്ഞ തീയിൽ .ഒരു പാൻ ചൂടാക്കി ഇതിലേക്ക് 3 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേർത്ത് 1/4 ടീസ്പൂൺ മുളകുപൊടി ചേർത്ത് വഴറ്റുക. ഇത് കറിയിൽ ചേർത്ത് ഉടൻ തന്നെ മൂടി വെക്കുക.
Contet Highlights: Thrissur style fish curry