നെഞ്ചെരിച്ചിലിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിനുള്ള വഴികൾ തേടുകയാണോ നിങ്ങൾ? രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും അതിൽ നിന്ന് ആശ്വാസം നൽകുന്നതിനും നിങ്ങളെ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ.
ഇഞ്ചി ചായ
ദഹനപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഏറ്റവും നല്ല പരിഹാരമാണ് ഇഞ്ചി എന്ന് പറയപ്പെടുന്നു. ഇഞ്ചിയിലെ ആന്റാസിഡ്, കാർമിനേറ്റീവ് ഗുണങ്ങൾ ദഹനസംബന്ധമായ പ്രശ്നങ്ങളായ വീക്കം, ഗ്യാസ്ട്രൈറ്റിസ് എന്നിവയിൽ നിന്ന് മോചനം നൽകുവാൻ സഹായിക്കും. ഒരു കപ്പ് തിളക്കുന്ന വെള്ളത്തിൽ കുറച്ച് ഇഞ്ചി അരിഞ്ഞത് കലർത്തുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇത് തിളപ്പിച്ച ശേഷം 10 മിനിട്ടിന് ശേഷം കുടിക്കുക. അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ മികച്ച പ്രതിവിധിയാണ് ഇത്.
ചമോമൈൽ ചായ
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന, ചമോമൈൽ ചായ നെഞ്ചെരിച്ചിലിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന മറ്റൊരു ഫലപ്രദമായ പ്രതിവിധിയാണ്. ചൂടുള്ള ഒരു കപ്പ് ചമോമൈൽ ചായകുടിക്കുന്നത് വയറിലെ അസ്വസ്ഥതകൾ ലഘൂകരിക്കാൻ സഹായിക്കും. കൂടാതെ, ഇത് വേദന നിങ്ങളുടെ വയറ്റിൽ നിന്ന് നെഞ്ചിന്റെ മധ്യത്തിലേക്ക് നീങ്ങുന്നത് തടയാൻ സഹായിക്കുന്നു.
ബേക്കിങ് സോഡ
നെഞ്ചെരിച്ചിലിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ മാർഗ്ഗം ബേക്കിംഗ് സോഡയാണ്. സോഡിയം ബൈകാർബണേറ്റ് എന്നും അറിയപ്പെടുന്ന ഇത് ആസിഡ് റിഫ്ലക്സിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി കുടിക്കുക. നിങ്ങൾ ദഹനക്കേട്, വായുകോപം അല്ലെങ്കിൽ ഓക്കാനം എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഇത് നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, നിങ്ങൾ ബേക്കിംഗ് സോഡ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, നിങ്ങൾ ഇത് ഭക്ഷണം കഴിച്ച് വയർ നിറഞ്ഞിരിക്കുന്ന സമയത്ത് കഴിക്കരുത്.
ആപ്പിൾ സിഡർ വിനാഗിരി
നെഞ്ചെരിച്ചിൽ ചികിത്സിക്കാൻ ചിലർ ഉപയോഗിക്കുന്ന ഒരു ജനപ്രിയ പരിഹാരമാണ് ആപ്പിൾ സിഡർ വിനാഗിരി (എസിവി). ഭക്ഷണത്തിനു ശേഷം വെള്ളത്തിൽ ലയിപ്പിച്ച ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് വയറിലെ ആസിഡിനെ നിർവീര്യമാക്കുമെന്നും അതിന്റെ മോശകരമായ ലക്ഷണങ്ങളിൽ നിന്ന് മോചനം നൽകുമെന്നും പറയപ്പെടുന്നു.
കറ്റാർ വാഴ
കറ്റാർ വാഴ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പരമ്പരാഗത മരുന്നാണ്. ഇത് നെഞ്ചെരിച്ചിലിനനുള്ള മറ്റൊരു പരിഹാരമാണ്. ഒരു പുതിയ കറ്റാർ വാഴ ഇല എടുത്ത് അതിന്റെ നീര് വേർതിരിച്ചെടുക്കുക. ദഹനനാളത്തിലെ വീക്കം കുറയ്ക്കുന്നതിന് ഭക്ഷണത്തിന് അരമണിക്കൂറെങ്കിലും മുൻപ് ഈ ജ്യൂസ് അര കപ്പ് കഴിക്കുക. ആശ്വാസത്തിനായി ഇത് ദിവസത്തിൽ രണ്ടുതവണ കുടിക്കുക.
ച്യൂയിംഗ് ഗം
ച്യൂയിംഗ് ഗം അന്നനാളത്തിലെ അസിഡിറ്റി കുറയ്ക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നെഞ്ചെരിച്ചിലിനും അനുബന്ധ ലക്ഷണങ്ങൾക്കും ഫലപ്രദമായി പരിഹരം നൽകുമെന്ന് പറയപ്പെടുന്ന ബൈകാർബണേറ്റ് ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾ ഇപ്പോഴും ചിന്തിക്കുന്നുണ്ടോ? ച്യൂയിംഗ് ഗം ഉമിനീർ രൂപപ്പെടുന്നത് വർദ്ധിപ്പിക്കുകയും ആമാശയത്തിലെ ആസിഡ് നീക്കുകയും ചെയ്യുന്നു.
ഇരട്ടിമധുരത്തിന്റെ വേര്
വയറിലെ വീക്കം ചികിത്സിക്കാൻ സഹായിക്കുന്ന മറ്റൊരു ഫലപ്രദമായ പ്രകൃതിദത്ത ഔഷധമാണ് ഇരട്ടിമധുരത്തിന്റെ വേര്. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഉണക്കിയ ഇരട്ടിമധുരത്തിന്റെ വേരരിന്റെ കുറച്ച് കഷ്ണങ്ങൾ ചേർക്കുക. വെള്ളം തിളപ്പിക്കുക, കുറഞ്ഞത് അഞ്ച് മിനിറ്റ് നേരം ചൂടാക്കുക. നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിന് ഇത് തണുപ്പിച്ച് കഷായം പോലെ ദിവസത്തിൽ ഒരു നേരം വീതം കുടിക്കുക.