അതെ, പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും സമൃദ്ധമായ ഉറവിടമാണ്. അത് മാത്രമല്ല, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങളും ഈ ചെറിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഈ പഴത്തിന്റെ പോഷകമൂല്യത്തിന്റെ വലിയൊരു ഭാഗം ഇതിന്റെ കുരുവിൽ നിന്നാണ് വരുന്നത്.
1. ചർമ്മത്തിന് ഗുണകരം
തിളങ്ങുന്ന ചർമ്മം വേണമെങ്കിൽ, തണ്ണിമത്തൻ വിത്തുകളെ നിങ്ങളുടെ ഉറ്റ ചങ്ങാതിയാക്കുക. വറുത്ത തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുന്നതിനും വാർദ്ധക്യത്തിന്റെ വേഗത കുറയ്ക്കുന്നതിനും സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം കാരണം, പതിവായി കഴിക്കുമ്പോൾ ചർമ്മത്തിന്റെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്താനും ചർമ്മത്തിലെ മന്ദത തടയാനും ഇത് സഹായിക്കും. മോയ്‌സ്ചറൈസിംഗ് കഴിവുകൾ കാരണം, കരപ്പൻ അഥവാ എക്‌സിമ പോലുള്ള ചർമ്മ പ്രശ്നങ്ങളെ ചികിത്സിക്കാനും ഇത് ഉപയോഗിക്കാം.
2. മുടിയിഴകൾ ബലമുള്ളതാക്കുന്നു
ചർമ്മത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും തണ്ണിമത്തൻ വിത്ത് കഴിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് നേട്ടം കൊയ്യാൻ സാധിക്കും. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവയുടെ നല്ല ഉറവിടമായതിനാൽ ഈ വിത്തുകൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയാനും കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്ന മാംഗനീസും ഈ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, തണ്ണിമത്തൻ വിത്തുകളിലെ ചെമ്പിന്റെ അളവ് മുടിക്ക് ആരോഗ്യകരമായ തിളക്കവും പട്ടുപോലെയുള്ള ഘടനയും നൽകുന്നു.
3. ഹൃദയാരോഗ്യത്തിന്
മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ സമൃദ്ധമായ ഉറവിടമാണ് തണ്ണിമത്തൻ വിത്തുകൾ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ഈ കൊഴുപ്പുകൾ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റായും ആൻറി ഇൻഫ്ലമേറ്ററി ഘടകമായും പ്രവർത്തിക്കുന്നതിലൂടെ ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വിത്തുകളിലെ മഗ്നീഷ്യം ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും, ഇതിലെ ഇരുമ്പിന്റെ അംശം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ ഓക്സിജൻ വിതരണം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
4. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ
പ്രായമാകുമ്പോൾ നാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ദുർബലമായ അസ്ഥികൾ. എന്നാൽ തണ്ണിമത്തൻ വിത്ത് പതിവായി കഴിക്കുന്നത് എല്ലുകളുടെ തകരാറുകൾ തടയാൻ സഹായിക്കും. അവയിൽ മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം പോലുള്ള രോഗാവസ്ഥകളെ കൈകാര്യം ചെയ്യാൻ ഈ വിത്തുകൾ നിങ്ങളെ സഹായിക്കുന്നു. ഒരു കപ്പ് വറുത്ത തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന മഗ്നീഷ്യം ആവശ്യകതയുടെ 140% പരിപാലിക്കുന്നു. ഒരു കപ്പിന് 600 കലോറി ഉള്ള തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് അസ്ഥികളുടെ അപചയം തടയാൻ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
വിറ്റാമിൻ എ, സി, ബി -6 എന്നിവയുടെ സമ്പന്നമായ ഉറവിടമായ തണ്ണിമത്തൻ വിത്തുകൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നതിലും ടൈപ്പ് -2 പ്രമേഹ ചികിത്സയിലും ഒരു ഫലപ്രദമായ പങ്കു വഹിക്കുന്നു. ഈ വിത്തുകളിലെ മഗ്നീഷ്യം കാർബോഹൈഡ്രേറ്റിന്റെ മെറ്റബോളിസം നിയന്ത്രിക്കുന്നതിന് കാരണമാകുന്നു. കാർബോഹൈഡ്രേറ്റുകൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു.
6. മികച്ച ഊർജ്ജവും പ്രതിരോധശേഷിയും
സൂക്ഷ്മ പോഷകങ്ങളുടെ സമ്പന്നമായ ഉള്ളടക്കം കണക്കിലെടുക്കുമ്പോൾ ഊർജ്ജം വർദ്ധിപ്പിക്കുന്ന ഭക്ഷണമാണ് തണ്ണിമത്തൻ വിത്തുകൾ. ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ സാന്നിധ്യം നിങ്ങളുടെ വയർ നിറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഇന്ധനവുമാകാൻ സഹായിക്കുന്നു. ഈ വിത്തുകളിലെ വിറ്റാമിൻ ബി ഉള്ളടക്കവും ഇരുമ്പും ധാതുക്കളും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ഈ മഹാമാരിയുടെ സമയത്ത് നമുക്ക് ഏറ്റവും ആവശ്യമായ കാര്യമാണെന്ന കാര്യം അറിയാവുന്നതാണല്ലോ.
അതിനാൽ തണ്ണിമത്തൻ വിത്തുകളുടെ എല്ലാ ഗുണങ്ങളേയും കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് അറിയാം. ഇനി നിങ്ങൾ ചെയ്യേണ്ടത്, അടുത്ത തവണ തണ്ണിമത്തൻ വാങ്ങുമ്പോൾ, അതിന്റെ കുരു എടുത്ത് വെയിലത്ത് വച്ച് ഉണക്കുക, എന്നിട്ട് അവയെ വറുത്ത് ലഘുഭക്ഷണമായി കഴിക്കാം. രുചികരവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമായ ഈ കുരു കഴിക്കുന്നത് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും!
ശ്രദ്ധിക്കുക: ഉപദേശം ഉൾപ്പെടെയുള്ള ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രം നൽകുന്നു. ഇത് ഒരു തരത്തിലും ഒരു വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുക.