മുബൈ: തൊണ്ണുറ്റിയെട്ട് ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് 5ജി ഇന്റെർനെറ്റും ഉറപ്പുനൽകുന്ന പുതിയ ഓഫറുമായി ജിയോ രംഗത്ത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് തടസ്സങ്ങൾ കൂടാതെ 98 ദിവസം അൺലിമിറ്റഡ് ഇന്റെർനെറ്റാണ് പുതിയ ഓഫറിൽ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പ്ലാനിന് 999 രൂപയാണ് വില.
അൺലിമിറ്റഡ് 5ജി ഇന്റെർനെറ്റിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും ജിയോ വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ ജിയോയുടെ മറ്റ് പ്ലാനുകളായ ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി സ്യൂട്ട് ആപ്പ് എന്നിവയിലേക്കുള്ള ആക്‌സസും ലഭ്യമാക്കും.
5ജി സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ദിവസേന രണ്ട് ജിബി 4ജി ഇന്റെർനെറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജിയോ വെബ്‌സെറ്റിലും മൈ ജിയോ ആപ്പിലും പുതിയ പ്ലാൻ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാണ്. ദൈർഘ്യമേറിയ റീചാർജ് പ്ലാനുകൾ തേടുന്നവർക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്കും പ്രയോജനകമായതാണ് ജിയോയുടെ പുതിയ പ്ലാൻ.
Read More
- ഐഫോൺ 16 സീരീസിന് ഇന്ത്യയിൽ റെക്കോർഡ് വിൽപന
- Flipkart Big Billion Days 2024 iPhone 12 Mini:ഐഫോൺ 19,999 രൂപ മുതൽ; വരുന്നു ഫ്‌ളിപ്പ് കാർട്ട് ബിഗ് മില്യൺ ഡേയ്‌സ്
- Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ഐഫോൺ 39,999 രൂപയ്ക്ക്
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്