ആപ്പിൾ ആരാധകരുടെ ആകാഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഐഫോൺ 16 ഈ മാസം. സെപ്റ്റംബർ ഒൻപതിന് ഐഫോൺ 16-ന്റെ ഔദ്യോഗിക ലോഞ്ച് നടക്കും. ഐഫോൺ 15ന് സമാനമായി ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നിങ്ങനെ നാലു മോഡലുകളായിരിക്കും കമ്പനി പുറത്തിറക്കുന്നത്.
ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾക്കൊപ്പം മുൻനിര കമ്പനികളും ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിനായി ആകാഷയോടെയാണ് കാത്തിരിക്കുന്നത്. ഇത്തവണ എന്തു ഫീച്ചറിലൂടെയായിരിക്കും, ആപ്പിൾ ഉപയോക്താക്കളെ ഞെട്ടിക്കുക എന്നാണ് ആപ്പിൾ ആരാധകർ കാത്തിരിക്കുന്നത്.
It’s official! Apple will launch the iPhone 16 at the next #AppleEvent on September 9th at 10 a.m. PDT 🚨
Are you excited? pic.twitter.com/wuFc1qE4sh
— Apple Hub (@theapplehub) August 26, 2024
ഇത്തവണ പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ പ്രത്യേകത ക്യാമറ ലേ ഔട്ടുകളിലാണ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ വെർട്ടിക്കൽ ക്യാമറ ലേ ഔട്ട് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഐഫോൺ 16 പ്രോ, 16 പ്രോ മാക്സ് മോഡലുകളിൽ ഡിസ്പ്ലെ വലിപ്പം കൂടുമെന്നാണ് വിവരം. അതേസമയം, ഐഫോൺ 15ന് സമാനമായി ഐഫോൺ 16, 16 പ്ലസ് ഫോണുകളിൽ ’60Hz’ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കും.
The iPhone 16 Pro Max is expected to feature the thinnest bezels on a smartphone 🔥 pic.twitter.com/rK9LEugcb1
— Apple Hub (@theapplehub) September 1, 2024
16 സീരീസിലെ എല്ലാ ഐഫോണുകളിലും ആപ്പിളിന്റെ ഏറ്റവും പുതിയ എ18 പ്രോ ചിപ്പ്സെറ്റ് വരുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 15 നോൺ-പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി 16 സീരീസിലെ നോൺ പ്രോ മോഡലുകളിലും എ 18 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 16, 16 പ്രോ മാക്സ് ഫോണുകളിൽ ബാറ്ററി കപ്പാസിറ്റി വർധിപ്പിക്കുമെന്നും 16 പ്ലസ് മോഡലിൽ ബാറ്ററി കപ്പാസിറ്റി കുറയിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
10. New A18 Pro chip pic.twitter.com/L837cTS7mB
— Apple Hub (@theapplehub) August 30, 2024
കഴിഞ്ഞ വർഷം ഐഫോൺ 15 പ്രോ സീരീസിൽ അവതരിപ്പിച്ച ആക്ഷൻ ബട്ടൻ ഐഫോൺ 16ൽ, എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കുമെന്നും, ക്യാമറ തുറക്കാനും സൂം ഇൻ, സൂം ഓട്ട് ചെയ്യാനും സാധിക്കുന്ന ക്യാപ്ച്വർ ബട്ടൻ ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് വിവരം.
ഐഫോൺ 16 സീരീസ് ഇന്ത്യയിലെ വില (പ്രതീക്ഷിക്കുന്ന വില): iPhone 16 price in India (expected)
- ഐഫോൺ 16: 67,000 രൂപ
- ഐഫോൺ 16 പ്ലസ്: 75,500 രൂപ
- ഐഫോൺ 16 പ്രോ: 92,300 രൂപ
- ഐഫോൺ 16 പ്രോ മാക്സ്: 1,00,700 രൂപ