Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

by NEWS DESK
June 19, 2024
in AUSTRALIA
0
ഓസ്‌ട്രേലിയയില്‍-തുടര്‍ച്ചയായി-ഏഴാമത്തെ-ഫാമിലും-പക്ഷിപ്പനി-സ്ഥിരീകരിച്ചു
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി കണ്ടെത്തിയതിനെതുടര്‍ന്ന് ദശക്ഷത്തിലധികം കോഴികളെ കൊന്നൊടുക്കും.

ഇറച്ചി ഉല്‍പാദനത്തിനായി വളര്‍ത്തുന്ന കോഴികളെയും താറാവുകളെയും പാര്‍പ്പിക്കുന്ന ഏഴ് ഫാമുകളെയാണ് പകര്‍ച്ചവ്യാധി ബാധിച്ചത്. ഫാമുകളില്‍ ഒന്നിനു പുറകെ ഒന്നായി പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.

തെക്ക്-പടിഞ്ഞാറന്‍ വിക്ടോറിയയിലുടനീളമുള്ള ഏഴ് ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കാട്ടുപക്ഷികളില്‍ നിന്ന് രോഗം വളര്‍ത്തുപക്ഷികളിലേക്ക് പടരുകയായിരുന്നു എന്നാണ് കരുതുന്നത്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

പക്ഷികളെ ബാധിക്കുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ബേഡ് ഫ്ളൂ. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് ഈ രോഗത്തിന് കാരണം. ഒരു പക്ഷിയില്‍ നിന്ന് മറ്റൊരു പക്ഷിയിലേക്കും മൃഗങ്ങളിലേക്കും പടരാന്‍ സാധ്യതയുള്ള രോഗമാണിത്. മറ്റ് പക്ഷികളിലേക്ക് വേഗം പടരുന്നതിനാലാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്.

മെയ് മാസത്തില്‍ മെറിഡിത്ത് എന്ന പ്രദേശത്തിനു സമീപമുള്ള ഫാമിലാണ് ആദ്യം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത്. തുടര്‍ന്ന് അതിവേഗം രോഗം പടരുകയായിരുന്നു.

ഏറ്റവും പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഫാമില്‍ 150,000 മുതല്‍ 200,000 വരെ മുട്ടയിടുന്ന കോഴികളുണ്ടെന്ന് വിക്ടോറിയയുടെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഗ്രേം കുക്ക് പറഞ്ഞു.

2020ല്‍ വിക്ടോറിയ സംസ്ഥാനത്ത് പക്ഷിപ്പനി ബാധിച്ച് ചത്ത വളര്‍ത്തുപക്ഷികളുടെ ഇരട്ടിയിലധികമാണ് ഇപ്പോള്‍ പക്ഷിപ്പനി ബാധിച്ച് ചത്ത പക്ഷികളുടെ എണ്ണം. എമു, ടര്‍ക്കികള്‍, കോഴികള്‍ എന്നിവയുള്‍പ്പെടെ 400,000-ലധികം പക്ഷികള്‍ ചത്തൊടുങ്ങി.

വിക്ടോറിയയിലെ മുട്ടയും കോഴിയിറച്ചിയും ഉല്‍പ്പാദിപ്പിക്കുന്ന ഏറ്റവും വലിയ പ്രദേശങ്ങളിലൊന്നാണ് ഗോള്‍ഡന്‍ പ്ലെയിന്‍സ് ഷയര്‍. വിക്ടോറിയയില്‍ വിതരണം ചെയ്യുന്ന മുട്ടയുടെ നാലിലൊന്ന് ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്. പക്ഷിപ്പനിയുടെ ഉയര്‍ന്ന രോഗകാരിയായ എച്ച്7എന്‍3 വകഭേദം കണ്ടെത്തിയ ഏഴ് ഫാമുകളില്‍ ആറെണ്ണം ഉള്‍ക്കൊള്ളുന്ന മേഖലയാണിത്.

Follow Us

Google News

Previous Post

വഴികാട്ടിയ വിളക്കുമാടങ്ങൾ

Next Post

ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി സൂപ്പർ താരത്തിന് പരുക്ക്; സൂപ്പർ എട്ടിൽ സഞ്ജുവിന് സാധ്യത

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഇന്ത്യയ്ക്ക്-വൻ-തിരിച്ചടിയായി-സൂപ്പർ-താരത്തിന്-പരുക്ക്;-സൂപ്പർ-എട്ടിൽ-സഞ്ജുവിന്-സാധ്യത

ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി സൂപ്പർ താരത്തിന് പരുക്ക്; സൂപ്പർ എട്ടിൽ സഞ്ജുവിന് സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.