ടി20 ലോകകപ്പിൽ സൂപ്പർ 8 പോരാട്ടങ്ങൾക്കായി വെസ്റ്റ് ഇൻഡീസിലെ കരീബിയൻ ഐലൻഡ്സിൽ കടുത്ത പരിശീലനങ്ങളിലാണ് ടീം ഇന്ത്യ. സൂപ്പർ എട്ടിൽ മൂന്ന് കടുത്ത പോരാട്ടങ്ങളാണ് രോഹിത്തിനും കൂട്ടർക്കും കളിക്കാനുള്ളത്. നെറ്റ് പരിശീലനത്തിനിടെ മധ്യനിരയിലെ ഇന്ത്യൻ പ്രതീക്ഷയും, ടി20യിലെ നമ്പർ വൺ ബാറ്ററുമായ സൂര്യകുമാർ യാദവിന് പരുക്കേറ്റെന്ന വിവരമാണ് പുറത്തുവരുന്നത്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ താരം കളിക്കുമോയെന്നു വ്യക്തമല്ല. സംഭവത്തിൽ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. വേദന അനുഭവപ്പെട്ട ഉടന്‍ തന്നെ താരം ചികിത്സ തേടിയിരുന്നു. വിശ്രമത്തിന് ശേഷം വീണ്ടും നെറ്റ്സിൽ പരിശീലിച്ച ശേഷമാണു സൂര്യകുമാർ മടങ്ങിയത്. 33 വയസ്സുകാരനായ സൂര്യകുമാർ യാദവ് യുഎസിനെതിരായ മത്സരത്തിൽ അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സൂര്യ കളിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്കു പരിഗണിച്ചേക്കും. സൂര്യകുമാർ യാദവിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സൂര്യ കളിക്കേണ്ടതും ഫോമിലേക്ക് ഉയരേണ്ടതും ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. വിൻഡീസിലെ പിച്ചുകളിൽ സൂര്യയ്ക്ക് ഫോം കണ്ടെത്താനാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
ജൂൺ 20ന് രാത്രി 8 മണിക്ക് കെൻസിങ്ടൺ ഓവൽ ബാർബഡോസിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ 8 എതിരാളികൾ. ജൂൺ 22ന് രാത്രി 8 മണിക്ക് സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെയാണ് രണ്ടാം മത്സരം. ഓസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരം ജൂൺ 22ന് രാത്രി 8 മണിക്ക് ബ്യൂസെജൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങളുടെ ഷെഡ്യൂൾ
- അഫ്ഗാനിസ്ഥാൻ vs ഇന്ത്യ (ജൂൺ 20, 8 PM), കെൻസിങ്ടൺ ഓവൽ ബാർബഡോസ്
- ബംഗ്ലാദേശ് vs ഇന്ത്യ (ജൂൺ 22, 8 PM), സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയം
- ഓസ്ട്രേലിയ vs ഇന്ത്യ (ജൂൺ 24, 8 PM), ബ്യൂസെജൂർ സ്റ്റേഡിയം
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം