മെൽബൺ : മെൽബണിൽ മലയാള നാടകങ്ങളുടെ വസന്തക്കാലം “നമുക്കിനിയും നാടകങ്ങൾ കാണണം” എന്ന ഹാഷ്ടാഗോടുകൂടിയാണ് സമത ഓസ്ട്രേലിയയും, വിപഞ്ചിക ഗ്രന്ഥശാലയും ഒരുക്കുന്ന IHNA People’s Theatre Fest ഇത്തവണ അരങ്ങേറുന്നത്. മെയ് 11 ന് വൈകീട്ട് 4 മണി മുതൽ BoxHill ടൗൺ ഹാളിലാണ് ജനകീയ നാടകോത്സവം മലയാള സിനിമാതാരങ്ങളായ ശ്രീകുമാറും , സുനിൽ സുഗതയും അവതരിപ്പിക്കുന്ന ടാർസൻ, അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് എന്നീ നാടകങ്ങൾക്കൊപ്പം,Kepta മെൽബണിൻ്റെ അതെന്താ? എന്ന നാടകവും ഉണ്ട്.
നാടകോത്സവത്തിൻ്റെ ഭാഗമായി തിരുവരങ്ങ്,വരയരങ്ങ്, വായനരങ്ങ്,കളിയരങ്ങ്,രുചിയരങ്ങ് എന്നിവയും രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷിൻ്റെ നേതൃത്വത്തിൽ തിയ്യറ്റർ വർക്ക്ഷോപ്പും ഓട്ടിസവും തിയ്യറ്റർ തെറാപ്പിയും എന്ന സെമിനാറും ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക്
Sanjai Parameswaran: (unnisan )0433147235
Aby Poykattil: 0430959886
Girish Avanoor : 0490022557