ബംഗ്ലാദേശ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലോക ഒന്നാം നമ്പർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. പലപ്പോഴും അച്ചടക്കമില്ലാത്ത പെരുമാറ്റത്താൽ വിവാദങ്ങൾ ശ്രിഷ്ടിക്കാറുള്ള ഷാക്കിബ്, കഴിഞ്ഞ ദിവസം സെൽഫിയെടുക്കാനെത്തിയ ആരാധകനെ ആക്രമിക്കുന്ന വീഡിയോയാണ് വ്യാപക വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ടീമിലെ മറ്റ് അംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഷാക്കീബിനടുത്തേക്ക് ആരാധകൻ സെൽഫിയെടുക്കാൻ വന്നതാണ് പ്രകോപനത്തിന് കാരണമായത്. ആരാധകന്റെ ആവശ്യം ആദ്യം ഷാക്കീബ് നിരസിച്ചെങ്കിലും ഇയാൾ വീണ്ടും സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിൽ പ്രകോപിതനായ ഷാക്കിബ് ഇയാളെ കഴുതിൽ പിടിച്ച് തള്ളുകയായിരുന്നു. ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് സംഭവം.
Shakib al Hasan
went to beat a fan who tried to take a selfie
Your thoughts on this
pic.twitter.com/k0uVppVjQw
— Fourth Umpire (@UmpireFourth) May 7, 2024
2006ലാണ് ഷാക്കിബ് ബംഗ്ലാദേശ് ടീമിൽ അരേങ്ങേറുന്നത്. 18 വർഷത്തിനിടെ, 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20 മത്സരങ്ങളും കളിച്ച ഷാക്കിബ്, രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ലോക ഒന്നാം നമ്പർ ഓള്‍റൗണ്ടറായ ഷാക്കിബ്, ഏകദിനത്തില്‍ രണ്ടാം സ്ഥാനത്തും, ടെസ്റ്റില്‍ മൂന്നാം സ്ഥാനത്തുമാണ്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ