വിക്ടോറിയ: ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയുമായി ഹൈദരാബാദിലേക്ക് മടങ്ങിയ യുവാവിന് തിരികെ എത്തിക്കാൻ നീക്കവുമായി ഓസ്ട്രേലിയ.
ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനിയെ (36) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവ് അശോക് രാജ് വാരിക്കുപ്പാലയെ തിരികെ എത്തിക്കുന്നതിനാണ് ഓസ്ട്രേലിയ നീക്കം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അശോക് രാജ് വാരിക്കുപ്പാലയുമായി സംസാരിക്കണമെന്ന് അന്വേഷണ സംഘം നിലപാട് എടുത്തിട്ടുണ്ട്. നേരത്തെ അശോക് രാജും ചൈതന്യയും ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ പ്രതിക്ക് കൂടുതൽ കുരുക്കായി മാറുന്നത്.
ഇന്ത്യൻ ഭരണഘടന ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും. അതിനാൽ തന്നെ പ്രതിയെ വിദേശ പൗരനായിട്ടാണ് ഇന്ത്യയിൽ പരിഗണിക്കുക.
ഭാര്യയെ കൊന്ന ശേഷം മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച ശേഷമാണ് പ്രതി മൂന്ന് മാസം പ്രായമുള്ള മകനുമായി ഇന്ത്യയിലേക്ക് മടങ്ങിയത്.
കുട്ടിയെ ഇയാൾ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ചൈതന്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തതിരുന്നു.
പ്രതിയെ കൈമാറുന്നതിന് ക്രിമിനൽ പ്രോസിക്യൂഷന്‍റെ ഭാഗമായി കോടതിയിൽ ഹാജരാക്കേണ്ട തെളിവുകൾ ഉൾപ്പെടുത്തണം. ഇതിനുള്ള സംക്ഷിപ്തം അന്വേഷണ സംഘം അറ്റോർണി ജനറൽ മാർക്ക് ഡ്രെഫസിന് കൈമാറും.
തുടർന്ന് നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഈ തെളിവുകൾ നൽകും.
സമാനമായ അഭ്യർത്ഥന സ്വീകരിച്ച് 2023 ജനുവരിയിൽ ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ പൗരനായ രാജ്‌വീന്ദർ സിങ്ങിനെ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് കൈമാറിയിട്ടുണ്ട്.
2018 ഒക്‌ടോബറിൽ ക്വീൻസ്‌ലാൻഡിലെ ബീച്ചിൽ തന്‍റെ നായയുമായി നടക്കാൻ പോയ ടോയ കോർഡിംഗ്‌ലി (24)യെ കുത്തി കൊലപ്പെടുത്തിയെന്നാണ് സിങ്ങിനെതിരെയുള്ള കേസ്. ഈ കേസിൽ സിങ്ങിന് ഇനി ജൂലൈ 22ന് വിചാരണ കോടതിയിൽ ഹാജരാക്കും.
ചൈതന്യയുമായുണ്ടായ വഴക്കിനിടെ മകളെ ‘നിശബ്ദമാക്കാൻ’ ശ്രമിച്ചപ്പോൾ ശ്വാസം മുട്ടി മരിച്ചുവെന്ന് പ്രതിയുടെ ഭാര്യയുടെ പിതാവിനോട് പറഞ്ഞതെന്ന് കുടുംബം വെളിപ്പെടുത്തി.
അതേസമയം, ഓസ്‌ട്രേലിയയിൽ കുട്ടി അനാഥനാകാൻ ആഗ്രഹിക്കാത്തതിനിലാണ് അശോക് രാജ് മകനെ ഇവിടെ കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തി. ഇതുവരെ ഓസ്‌ട്രേലിയൻ അധികാരികളിൽ നിന്ന് ആരും സഹായം വാഗ്ദാനം ചെയ്തിട്ടില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഞാൻ തന്നെ ചെയ്യണം. മകളുടെ ഭൗതികാവശിഷ്ടങ്ങൾ അവസാനമായി ഒരു നോക്കു കാണാൻ കാത്തിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകാൻ ഓസ്‌ട്രേലിയൻ അധികൃതരോട് അഭ്യർഥിക്കുന്നു.
ഓസ്‌ട്രേലിയൻ നടന്ന സംഭവമായതിനാൽ പരാതി റജിസ്റ്റർ ചെയ്യുന്നതിൽ ഇന്ത്യൻ പോലീസ് പരാജയപ്പെട്ടു. ഓസ്‌ട്രേലിയൻ അധികൃതരിൽ തനിക്ക് വളരെ നിരാശയുണ്ടെന്നും ചൈതന്യയുടെ പിതാവ് ബൽഷെട്ടി മദഗനി മദഗനി പറഞ്ഞു.