സഞ്ജുവിന്റെ രാജസ്ഥാൻ വേറെ ലെവലാ, ചുമ്മാതല്ല കളിക്കുന്ന മത്സരങ്ങളെല്ലാം പുഷ്പം പോലെ ജയിച്ചുകയറുന്നത്. കളിച്ച നാല് കളിയിൽ നാലും ജയിച്ച് പോയിന്റ് പട്ടികയിൽ എട്ട് പോയിന്റുമായി ഒന്നാമതാണ് രാജസ്ഥാൻ റോയൽസ്. സഞ്ജുവിന്റെ ക്യാപ്ടൻസി മികവും, ഒത്തൊരുമയോടെ ടീമിനെ നയിക്കാനുള്ള ശേഷിയും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഏറ്റവുമൊടുവിലായി ഐപിഎൽ വമ്പന്മാരുടെ ടീം താമസിക്കുന്ന ഹോട്ടലിലെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വീഡിയോയിൽ രാജമൌലിയുടെ ഹിറ്റ് ചിത്രമായ ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുന്ന രാജസ്ഥാൻ താരങ്ങളെയാണ്കാണാനാകുന്നത്. നായകനായ സഞ്ജുവിന് പുറമെ കോച്ച് കുമാർ സംഗക്കാര, കളിക്കാരായ ധ്രുവ് ജുറേൽ, റിയാൻ പരാഗ്, യശസ്വി ജെയ്സ്വാൾ, യുസ്വേന്ദ്ര ചഹൽ എന്നിവരെല്ലാം ഡാൻസ് ചെയ്യുന്നതായി കാണാം.
Air Samson, now with the bat too 🚀🔥 pic.twitter.com/UwTvYj5e4X
— Rajasthan Royals (@rajasthanroyals) April 8, 2024
വെള്ളയിൽ കറുത്ത പുള്ളി ഷർട്ടിട്ട ക്യാമറയ്ക്ക് നേരെ മുന്നിലാണ് സഞ്ജു നിൽക്കുന്നത്. എല്ലാവരും തോളോടു തോൾ ചേർന്ന് ചാടിത്തുള്ളി പരമാവധി സമയം ഡാൻസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇതാദ്യമായല്ല സഞ്ജു സാംസൺ ഡാൻസ് ചെയ്യുന്ന വീഡിയോ പുറത്തുവരുന്നത്. നേരത്തെ സഞ്ജുവിന്റെ പിറന്നാൾ ദിവസം ഭാര്യ ചാരുലത സഞ്ജുവിന്റെ ഹോംലി വേർഷൻ എങ്ങനെയാണെന്ന് ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
How we end our team dinners. 💗💗💗 pic.twitter.com/gj2fCPfGwa
— Rajasthan Royals (@rajasthanroyals) April 8, 2024
ഗ്രൌണ്ടിൽ അധികം മുഖഭാവങ്ങളൊന്നും പ്രകടിപ്പിക്കാത്ത ആളാണെങ്കിലും പുറത്ത് വളരെ സംസാരപ്രിയനും ഫലിതപ്രിയനുമായ വ്യക്തിയാണ് സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂയിലും താൻ ചെറുപ്പത്തിൽ ഭയങ്കര വികൃതിയായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു.
Yes, we won the match. But seeing these smiles on their faces felt like the best win! 💗💗💗 pic.twitter.com/4js42WMmS2
— Rajasthan Royals (@rajasthanroyals) April 8, 2024
രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനെക്കുറിച്ചും സഞ്ജുവിന് വലിയ മതിപ്പാണുള്ളത്. എല്ലാ വർഷവും ഇന്ത്യൻ ദേശീയ ടീമിലേക്ക് രണ്ടോ മൂന്നോ ഭാവി കളിക്കാരെ സംഭാവന ചെയ്യാൻ ഈ ക്ലബ്ബിന് സാധിക്കുന്നത് വലിയ കാര്യമാണെന്നും സഞ്ജു പറയുന്നു. ഐപിഎൽ ടൂർണമെന്റിൽ കപ്പ് നേടുന്നതിൽ മാത്രമൊതുങ്ങുന്നതല്ല ഈ ടീമിന്റെ മൂല്യങ്ങളെന്നും സഞ്ജു പറയുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ