LSG vs GT, IPL 2024: യഷ് യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 33 റൺസിന് തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്സ്. 164 റൺസ് വിജയലക്ഷ്യം തേടി ബാറ്റുവീശിയ ഗുജറാത്ത് 18.5 ഓവറിൽ 130 റൺസിന് പുറത്തായി.ഐപിഎല്ലിൽ ഗുജറാത്തിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്.
ലഖ്നൗവിനായി മികച്ച രണ്ടാമത്തെ ബോളിങ്ങ് പ്രകടനമാണ് യഷ് താക്കൂർ ഇന്ന് പുറത്തെടുത്തത്. 3.5 ഓവറിൽ 30 റൺസ് വഴങ്ങിയാണ് യഷ് അഞ്ച് വിക്കറ്റെടുത്തത്. 2023ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 14 റൺസിന് 5 വിക്കറ്റെടുത്ത മാർക്ക് വുഡിന്റേതാണ് മികച്ച പ്രകടനം. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയും മികച്ച പ്രകടനമാണ് നടത്തിയത്.
Garda ukhad diya 🥶pic.twitter.com/RQzDliOuar
— Lucknow Super Giants (@LucknowIPL) April 7, 2024
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ (58) അര്‍ധ സെഞ്ചുറിയുടെയും വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍റേയും (32) ബാറ്റിങ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തത്.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 31 പന്തില്‍ 33 റണ്‍സെടുത്തപ്പോള്‍ 43 പന്തില്‍ 58 റണ്‍സടിച്ച മാര്‍ക്കസ് സ്റ്റോയ്നിസാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. ഗുജറാത്തിനായി ഉമേഷ് യാദവും ദര്‍ശന്‍ നാല്‍ക്കണ്ടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Bishnoi stuns Williamson with a superb catch.pic.twitter.com/z3wo5Ybqui
— CricTracker (@Cricketracker) April 7, 2024
കെയ്ൻ വില്യംസണെ പുറത്താക്കാനായി രവി ബിഷ്ണോയി പറന്നെടുത്ത ക്യാച്ചും ശ്രദ്ധേയമായി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ