Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

കുടിയേറ്റം വർധിക്കുന്നു; വിദ്യാർഥി വീസയ്ക്കുള്ള കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

by NEWS DESK
March 29, 2024
in AUSTRALIA
0
കുടിയേറ്റം-വർധിക്കുന്നു;-വിദ്യാർഥി-വീസയ്ക്കുള്ള-കർശന-നിയന്ത്രണങ്ങൾ-പ്രാബല്യത്തിൽ
0
SHARES
182
VIEWS
Share on FacebookShare on TwitterShare on Whatsapp

സിഡ്‌നി: കുടിയേറ്റം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ.

ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ ഉയർത്തിയിട്ടുണ്ട്.

അതേസമയം നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ രാജ്യാന്തര വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിദ്യാഭ്യാസ ദാതാക്കളെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സർക്കാരിന് ലഭിക്കുന്നതും പുതിയ നിയമത്തിലെ സവിശേഷതയാണ്.

രാജ്യാന്തര വിദ്യാർഥികൾക്ക് അനിയന്ത്രിതമായ ജോലി സമയം ഉൾപ്പെടെ മുൻ സർക്കാർ ഏർപ്പെടുത്തിയ കോവിഡ് കാല ഇളവുകൾ നേരത്തെ നിർത്തലാക്കിയിരുന്നു.

രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാർഥികൾക്കായി നിയമങ്ങൾ കർശനമാക്കുന്നതിനാണ് ലക്ഷ്യമെന്ന് അന്ന് സർക്കാർ പറഞ്ഞിരുന്നു.

ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി)

വിദ്യാർഥി വീസകൾക്കുള്ള താത്കാലിക പ്രവേശന ടെസ്റ്റിന് പകരം ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി) സർക്കാർ കൊണ്ടുവന്നു. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. വിദ്യാർഥി വീസയ്‌ക്കുള്ള എല്ലാ അപേക്ഷകരും പഠിക്കുന്നതിന് വേണ്ടിയായിരിക്കണം രാജ്യത്തേക്ക് വരേണ്ടത്.

ഓസ്‌ട്രേലിയയിൽ പഠിക്കുന്നതാണ് അവരുടെ വിദ്യാർഥി വീസയുടെ പ്രാഥമിക കാരണമെന്നതിനാൽ കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താൻ പുതിയ ടെസ്റ്റ് ലക്ഷ്യമിടുന്നു.

ഓസ്‌ട്രേലിയയിൽ പഠിച്ച ശേഷം, സ്ഥിര താമസത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ ഉൾപ്പെടുത്താനാണ് ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് ഉദ്ദേശിക്കുന്നത്.

ഒരു വിദ്യാർഥി വീസ അനുവദിക്കുന്നതിന്, എല്ലാ അപേക്ഷകരും തങ്ങൾ ജനുവിൻ സ്റ്റുഡന്റ് മാനദണ്ഡമോ ജനുവിൻ സ്റ്റുഡന്റ് ആശ്രിത മാനദണ്ഡമോ തൃപ്തിപ്പെടുത്തുന്നുവെന്ന് തെളിയിക്കണം.

ഓൺലൈൻ വിദ്യാർഥി വീസ അപേക്ഷാ ഫോമിൽ, ജനുവിൻ സ്റ്റുഡന്റ് മാനദണ്ഡങ്ങൾ പരിശോധിക്കാം. അപേക്ഷകന്‍റെ നിലവിലെ സാഹചര്യങ്ങളുടെ വിശദാംശങ്ങൾ, കുടുംബം, സമൂഹം, തൊഴിൽ, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റിലേക്കുള്ള അപേക്ഷയിൽ പരിശോധിക്കും.

ഓസ്‌ട്രേലിയയിൽ ഈ കോഴ്‌സ് പഠിക്കാൻ അപേക്ഷകൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. ഉദ്ദേശിച്ച കോഴ്സിന്‍റെ ആവശ്യകതകളെക്കുറിച്ചും ഓസ്‌ട്രേലിയയിൽ പഠിക്കുന്നതിലും താമസിക്കുന്നതിനെക്കുറിച്ചും ഉള്ള അവരുടെ ധാരണയും അപേക്ഷകൻ വ്യക്തമാക്കണം.

കോഴ്‌സ് പൂർത്തിയാക്കുന്നത് അപേക്ഷകന് എങ്ങനെ പ്രയോജനകരമാകുമെന്ന് അറിയിക്കണം. ഓരോ ചോദ്യത്തിനും പരമാവധി 150 വാക്കുകളുള്ള ഉത്തരങ്ങൾ ഇംഗ്ലിഷിൽ എഴുതണം.

മുമ്പ് വിദ്യാർഥി വീസ കൈവശമുള്ള അപേക്ഷകർക്കോ നോൺ-വിദ്യാർഥി വീസയിൽ നിന്ന് ഓസ്‌ട്രേലിയയിൽ അപേക്ഷ സമർപ്പിക്കുന്നവർക്കോ ഒരു അധിക ചോദ്യം നേരിടേണ്ടി വരും.

Previous Post

IPL 2024: അമ്പരപ്പിക്കുന്ന തിരിച്ചുവരവ്, സഞ്ജുപ്പട മാസ്സ് ഡാ!

Next Post

IPL 2024: ചിന്നസ്വാമിയിൽ സ്റ്റാർക്കിനെ പഞ്ഞിക്കിട്ട് കോലിപ്പട; കൊൽക്കത്തയ്ക്ക് 183 റൺസ് വിജയലക്ഷ്യം

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ipl-2024:-ചിന്നസ്വാമിയിൽ-സ്റ്റാർക്കിനെ-പഞ്ഞിക്കിട്ട്-കോലിപ്പട;-കൊൽക്കത്തയ്ക്ക്-183-റൺസ്-വിജയലക്ഷ്യം

IPL 2024: ചിന്നസ്വാമിയിൽ സ്റ്റാർക്കിനെ പഞ്ഞിക്കിട്ട് കോലിപ്പട; കൊൽക്കത്തയ്ക്ക് 183 റൺസ് വിജയലക്ഷ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.