അമ്പരപ്പിക്കുന്ന തിരിച്ചുവരവുമായി ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ ഇപ്പോഴുള്ളത്.
Rajasthan Royals secure two consecutive victories in their first two home games in Jaipur, while Chennai Super Kings maintain their lead with a better NRR. pic.twitter.com/8WVIFV6pDH
— CricTracker (@Cricketracker) March 28, 2024
രവിചന്ദ്രൻ അശ്വിനും റിയാൻ പരാഗും ബാറ്റിങ്ങിലൂടെ പകർന്നുനൽകിയ ഊർജ്ജം ബോളർമാരും ഏറ്റെടുത്തതോടെയാണ് രാജസ്ഥാന് ത്രില്ലിങ് ജയം സ്വന്തമാക്കാനായത്. ആവേശ് ഖാന്റെ അവസാന രണ്ടോവറുകളാണ് ടീമിന് നിർണായകമായ രണ്ട് പോയിന്റുകൾ സമ്മാനിച്ചത്.
Now that’s what you call a team show! 💗🔥 pic.twitter.com/B2LlopZryw
— Rajasthan Royals (@rajasthanroyals) March 28, 2024
അശ്വിൻ എറിഞ്ഞ 17ാം ഓവറിൽ 19 റൺസാണ് ഡൽഹി അടിച്ചെടുത്തത്. അവസാന രണ്ട് പന്തുകളും സിക്സർ പറത്തി സ്നബ്സ് രാജസ്ഥാന് ഹാർട്ട് അറ്റാക്ക് സമ്മാനിച്ചിരുന്നു. എന്നാൽ 18ാം ഓവറിൽ 9 റൺസ് മാത്രം വിട്ടുനൽകി ആവേശ് ഖാൻ റണ്ണൊഴുക്ക് തടഞ്ഞു.
Those last 2 overs… pic.twitter.com/wCAqxejBvE
— Rajasthan Royals (@rajasthanroyals) March 28, 2024
19ാം ഓവറിൽ സന്ദീപ് ശർമ്മ 15 റൺസ് വിട്ടുകൊടുത്തതോടെ അവസാന ഓവർ ത്രില്ലറിലേക്ക് കളി നീങ്ങുകയാണെന്ന് തോന്നിച്ചു. എന്നാൽ നിർണായക ഓവറിൽ മനസാന്നിധ്യത്തോടെ പന്തെറിഞ്ഞ ആവേശ് ഖാൻ രണ്ട് ഡോട്ട് ബോളുകൾ ഉൾപ്പെടെ വെറും നാല് റൺസാണ് വിട്ടുനൽകിയത്.
“Shabaash Chintu!” 😉👇
— Rajasthan Royals (@rajasthanroyals) March 28, 2024
രാജസ്ഥാനായി ആറ് സിക്സറും ഏഴ് ഫോറും പറത്തി 84 റൺസെടുത്ത റിയാൻ പരാഗാണ് കളിയിലെ കേമൻ. 29 റൺസെടുത്ത അശ്വിന്റെ ഇന്നിങ്സാണ് രാജസ്ഥാന് തിരിച്ചുവരവിന് അവസരമൊരുക്കിയത്. രാജസ്ഥാനായി യുസ്വേന്ദ്ര ചഹലും നാൻട്രെ ബർഗറും രണ്ട് വീതം വിക്കറ്റെടുത്തു.
Flower nahi, fire hai Avesh! 🔥 pic.twitter.com/PVwmHwkTDa
— Rajasthan Royals (@rajasthanroyals) March 28, 2024
ഡേവിഡ് വാർണർ (49), ട്രിസ്റ്റൻ സ്റ്റബ്സ് (44), റിഷഭ് പന്ത് (28) എന്നിവർ ഡൽഹിക്കായി പൊരുതിയെങ്കിലും അന്തിമവിജയം മാത്രമകന്ന് നിന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ