മെൽബൺ : ഓസ്ട്രേലിയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന കൈരളി ന്യൂസ് വാർത്തയെ കുറിച്ച് തുടർന്ന് ഓസ്‌ട്രേലിയയിലെ മാധ്യമപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ മാതാ പിതാക്കളോട് ഓസ്‌ട്രേലിയിൽ പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്ന് പുറപ്പെട്ട ജിതിൻ ജയപ്രകാശ് ഓസ്‌ട്രേലിയിൽ എത്തിയിട്ടില്ല എന്ന സംശയം ബലപ്പെടുന്നു.
മെൽബൺ നിവാസിയും , IHNA മീഡിയ കോർഡിനേറ്ററുമായ ശ്രീ: തിരുവല്ലം ഭാസി, കൈരളി വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് , കൈരളി ചാനലിൽ വിളിച്ച്, ചാനലിന്റെ പ്രോഗ്രാം പ്രൊഡ്യൂസറുമായും, ജിതിൻ്റെ മാതാപിതാക്കളുമായും, അടുത്ത ബന്ധുവുമായും സംസാരിച്ചതിൽ നിന്നും ജിതിൻ മാതാപിതാക്കളെ വിളിക്കാൻ ഉപയോഗിച്ച ഫോൺ ഇൻഡോനേഷ്യയിലെ സിം കാർഡ് ആണെന്ന് വ്യക്തമായി.
ജിതിൻ കൊച്ചിയിൽ നിന്ന് ആദ്യം മലേഷ്യയിൽ എത്തുകയും , അവിടെ ഒരാഴ്ച തങ്ങിയതിന് ശേഷം തിരിച്ച് കേരളത്തിലേക്ക് മടങ്ങുകയും , അവിടെ നിന്നും ഓസ്‌ട്രേലിയൻ സ്വപ്നവുമായി കൊച്ചിയിൽ നിന്നും ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ടത്. എയർപോർട്ടിൽ യാത്രയയക്കാൻ അച്ഛനും , അമ്മയും കൊച്ചി എയർപോർട്ടിൽ പോയിരുന്നു. ദിവസങ്ങൾക്ക് ശേഷം ജിതിൻ വീട്ടിലേക്ക് വിളിച്ച് , താൻ ഓസ്‌ട്രേലിയയിൽ എത്തി എന്ന് മാതാപിതാക്കളെയും, ബന്ധുക്കളെയും വിളിച്ച് വിശ്വസിപ്പിച്ചത്.
എന്നാൽ മാതാപിതാക്കളുമായി ഇന്നലെ നടത്തിയ സംഭാഷണത്തിലാണ്, ജിതിൻ നാട്ടിലേക്ക് വിളിക്കാനുപയോഗിച്ച മൊബൈൽ സിം കാർഡ് നമ്പറിൽ സംശയം തോന്നിയത്. അതിൻ്റെ അടിസ്‌ഥാനത്തിൽ, ജിതിൻ ഇന്ത്യനോഷ്യയിൽ നിന്ന് വിമാനമാർഗം ഓസ്‌ട്രേലിയിൽ എത്തിയതായി ഒരു തെളിവും ലഭ്യമല്ല. ഒരു വർഷത്തോളം ഇന്തോനേഷ്യയിൽ താമസിച്ചു കൊണ്ട് 2017 ജൂലൈ വരെ 15 വരെ നാട്ടിലേക്ക് ഫോണിൽ ബന്ധപെട്ടിരുന്നത് ഓസ്‌ട്രേലിയിൽ നിന്നുമാണ് വിളിക്കുന്നതെന്ന് എന്നായിരുന്നു. ഈ കാലയളവിൽ ചില മാസങ്ങളിൽ,അദ്ദേഹം വീട്ടിലേക്ക് കുറച്ചു രൂപയും അയച്ചിട്ടുണ്ട്.
ബിസിനസ് മാനേജ്മെന്റിൽ ബിരുദധാരിയായ ജിതിൻ ഓസ്‌ട്രേലിയയിലേക്ക് അഭയാർത്ഥിയായി ശ്രീലങ്കയിൽ നിന്നും ബോട്ട് മാർഗ്ഗം വരുന്ന തമിഴ് വംശജർക്കൊപ്പം ഇന്തോനേഷ്യൻ തീരത്ത് നിന്നും വരാനുള്ള സാഹസം കാട്ടിയിട്ടുണ്ടാകുമോ എന്ന സംശയം ഈ സാഹചര്യത്തിൽ ബലപ്പെടുന്നു.ഓസ്ട്രേലിയയിലേക് ക് ബോട്ട് മാർഗം ആളെ കടത്തുന്ന മേലേഷ്യയിൽ ഉള്ള വ്യാജ ഏജൻസികളുടെ ചതിയിൽ പെട്ട്, ജിതിൻ ജയിലിലോ, മറ്റ് ഏതെങ്കിലും ദീപുകളിലോ, അല്ലെങ്കിൽ ജീവൻ അപകടത്തിലോ ആയിരിക്കാമെന്നാണ് വിവിധ തലത്തിലുള്ള അന്വേഷണത്തിൽ നിന്ന് പ്രാഥമികമായി അറിയുന്നത്.
നിർദ്ധനരും, ലക്ഷകണക്കിന് രൂപയുടെ കട ബാധ്യതരും രോഗികളുമായ മാതാപിതാക്കൾ,നിത്യ ചിലവിനും ഗുരുതരമായ രോഗത്തിന് മരുന്നു വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉച്ച ഭക്ഷണം ആണ് അവരുടെ ഒരു നേരത്തെ ഭക്ഷണം.
കൈരളി ചാനലിൽ – പ്രവാസ ലോകം – എന്നാ പരിപാടിയിലാണ് ജിതിൻ്റെ മാതാപിതാക്കളായ ‘അമ്മ വത്സലയും , അച്ഛൻ ജയപ്രകാശും എത്തി മകൻ മൂലം തങ്ങൾക്കുണ്ടായിട്ടുള്ള മനോവിഷമവും , ആശങ്കയും പങ്ക് വച്ചതിൻ്റെ സത്യാവസ്‌ഥ ബോധ്യപ്പെട്ട സാഹചര്യത്തിൽ, ഓരോ ഓസ്‌ട്രേലിയൻ പ്രവാസി മലയാളികളെ കൊണ്ട് കഴിയുന്ന സഹായം ആ മാതാ പിതാക്കൾക്ക് നൽകുവാനും, ജിതിന്റെ തിരോധാനത്തെ കുറിച്ച് അധികാരികളെ കൊണ്ട് അന്വേഷണം നടത്താൻ വേണ്ട ഇടപെടൽ നടത്തുവാനും മുതിർന്ന മാദ്ധ്യമ/സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. തിരുവല്ലം ഭാസി അഭ്യർത്‌ഥിച്ചു.
ജിതിന്റെ മാതാപിതാക്കൾക്ക് വേണ്ടുന്ന നിയമസഹായങ്ങൾ ലഭ്യമാക്കാൻ ഒരു പ്രഗത്ഭ അഡ്വേക്കേറ്റിനെ അദ്ദേഹം ധനസഹായം നൽകി ഏർപ്പാട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ചു ബന്ധുക്കൾ കോട്ടയം ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
കേരള സർക്കാരിനെയും , നിയമസംവിധാനങ്ങളെയും ഉപയുക്തമാക്കി- അനിതരസാധാരണമായ മനോവേദനയും, സാമ്പത്തിക ബുദ്ധിമുട്ടുകളും- അനുഭവിക്കുന്ന ആ മാതാപിതാക്കളോടൊപ്പം നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നുംശ്രീ: തിരുവല്ലം ഭാസി ഓസ് മലയാളത്തോട് പറഞ്ഞു.
ഈ വാർത്ത വൈറലായതോടെ, നാട്ടിലെ ചില സുഹൃത്തുക്കൾ ചേർന്ന്, ജിതിൻ്റെ രോഗികളായ മാതാപിതാക്കൾക്ക് – ഒരു ചികിത്സ സഹായനിധി സമാഹരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ചാനലിൽ – പ്രവാസ ലോകം – എന്നാ പരിപാടിയിൽ ജിതിൻ്റെ മാതാപിതാക്കളായ ‘അമ്മ വത്സലയും , അച്ഛൻ ജയപ്രകാശും..