ടി20 കരിയറിലെ നൂറാമത്തെ ഫിഫ്റ്റിയെന്ന നാഴികക്കല്ല് പിന്നിട്ട് ആർസിബിയുടെ സൂപ്പർതാരം വിരാട് കോഹ്ലി. ടി20 കരിയറിൽ നൂറിന് മുകളിൽ ഫിഫ്റ്റി നേടിയവരിൽ ക്രിസ് ഗെയ്ൽ (110), ഡേവിഡ് വാർണർ (109) എന്നിവർ മാത്രമാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.
31 പന്തിൽ നിന്നാണ് പഞ്ചാബ് കിങ്സിനെതിരെ ഫിഫ്റ്റി നേടിയത്. തുടക്കം മുതൽക്കേ തകർത്തടിച്ച വിരാട് 11 ഫോറുകളും രണ്ട് സിക്സും സഹിതമാണ് 77 റൺസെടുത്തത്. 160നോട് അടുത്ത് സ്ട്രൈക്ക് റേറ്റുമായാണ് വിരാട് ഹോം ഗ്രൗണ്ടിൽ തിളങ്ങിയത്.
ടി20 കരിയറിൽ ഇതുവരെ എട്ട് സെഞ്ചുറികളും കോഹ്ലി അടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവിന്റെ കാണികളെ സാക്ഷിയാക്കി ക്ലാസിക് ഷോട്ടുകളിലൂടെയാണ് കോഹ്ലി റൺനിരക്ക് ഉയർത്തിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വിരാടിനെ ഹർഷൽ പട്ടേലാണ് പുറത്താക്കിയത്.
മുന്നേറ്റനിരയിൽ ഫാഫ് ഡുപ്ലെസിയും (3) കാമറൂൺ ഗ്രീനും (3) നിരാശപ്പെടുത്തിയപ്പോൾ, രജത് പാടിദാറിന്റെ (18) സഹായത്തോടെയാണ് കോഹ്ലി ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. കഗീസോ റബാഡ രണ്ടും ഹർപ്രീത് ബ്രാർ ഒരു വിക്കറ്റും വീഴ്ത്തി ആർസിബിക്ക് തലവേദന സൃഷ്ടിച്ചു.
അതേസമയം തിങ്കളാഴ്ചത്തെ മത്സരത്തിനിടെ കാണികളിലൊരാൾ ഗ്രൌണ്ടിൽ അതിക്രമിച്ച് കയറി കോഹ്ലിയുടെ അടുത്തെത്തിയിരുന്നു.
First Indian to score 100 fifty-plus scores in T20 cricket – VIRAT KOHLI👑 pic.twitter.com/LI22FwiBV2
— CricTracker (@Cricketracker) March 25, 2024
കോഹ്ലിയുടെ കാലിൽ വീണ ആളെ സുരക്ഷാ ഉദ്യോഗസ്ഥർ വളരെ പ്രയാസപ്പെട്ടാണ് പുറത്തേക്ക് കൊണ്ടുപോയത്.
& It continues for Virat Kohli… pic.twitter.com/mFsnE2ME0g
— CricTracker (@Cricketracker) March 25, 2024
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ