Friday, May 23, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

വയലാർ പുരസ്‌കാര ജേതാവ് മെൽബണിലെ ഹാങ്ങിംഗ്‌ റോക്കിനെ കുറിച്ചെഴുതിയ ഹൃദയസ്പർശിയായ കുറിപ്പ്

'മഞ്ഞുമ്മൽ ഗേൾസും' ഹാങ്ങിംഗ്‌ റോക്കും :

by NEWS DESK
March 20, 2024
in AUSTRALIA
0
വയലാർ പുരസ്‌കാര ജേതാവ് മെൽബണിലെ ഹാങ്ങിംഗ്‌ റോക്കിനെ കുറിച്ചെഴുതിയ ഹൃദയസ്പർശിയായ കുറിപ്പ്
0
SHARES
186
VIEWS
Share on FacebookShare on TwitterShare on Whatsapp
മഞ്ഞുമ്മൽ ഗേൾസും’ ഹാങ്ങിംഗ്‌ റോക്കും : 2018 – ലെ വയലാർ അവാർഡ് ജേതാവായ കെ.വി മോഹൻകുമാർ ഓസ്‌ട്രേല്യൻ സന്ദർശനത്തിന്ൻ്റെ ഭാഗമായി മെൽബണിൽ എത്തിയപ്പോൾ , അദ്ദേഹം സന്ദർശനം നടത്തിയ  ഹാങ്ങിങ് റോക്ക് എന്ന ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ചുള്ള കുറിപ്പ് ഹൃദയസ്പർശമാകുന്നു. പ്രിയ സാഹിത്യകാരൻ അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിലൂടെ എഴുതുന്നു …
                                                                ‘മഞ്ഞുമ്മൽ ഗേൾസും’ ഹാങ്ങിംഗ്‌ റോക്കും :
പണ്ടൊരിക്കൽ വൂഡ്‌ എൻഡ്‌ പ്രവിശ്യയിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് ഇരുപത്‌ വിദ്യാർത്ഥിനികളും ഏതാനും ടീച്ചർമാരും ഉൾപ്പെടുന്ന പിക്നിക്ക്‌ സംഘം നട്ടുച്ചയോടെ നിഗൂഢതകൾ നിറഞ്ഞ Hanging Rock ൽ വന്നു. ഉച്ച തിരിഞ്ഞതും നാല് പെൺകുട്ടികൾ-എഡിത്‌ ,മിറാൻഡ , മരിയൻ ,ഇർമ- ആരുമറിയാതെ നിഗൂഢമായ പാറകൾക്കരികിലേക്ക് പോയി. അഞ്ചുമണിയോടെ സംഘം മടക്കയാത്രയ്ക്ക് തയ്യാറായി.കൂട്ടത്തിലെ നാല് കുട്ടികളെ കാണാഞ്ഞു പരിഭ്രാന്തരായ സംഘം പരക്കം പായവേ എഡിത്‌ മാത്രം മടങ്ങി വരുന്നു.അവൾക്കാകട്ടെ,ഒന്നും ഓർമ്മയില്ല.വേറേതോ ലോകത്താണവൾ .അപ്പോഴാണറിയുന്നത് ,ടീച്ചർമാരിൽ ഒരാളായ ‌ മക്‌ ക്രോ മിസ്സിനേയും കാണാനില്ല.
ദിവസങ്ങളോളം അന്വേഷണ സംഘങ്ങൾ തെരഞ്ഞു.നാലാളെക്കുറിച്ചും ഒരു സൂചനയുമില്ല .ഒരാഴ്ച കഴിഞ്ഞപ്പോൾ ഇർമയെ കണ്ടെത്തി.അവളുടെയും ഓർമ്മ പാടേ നഷ്ടപ്പെട്ടിരുന്നു.
ആഴ്ചകൾക്കുള്ളിൽ ഈ ‘നിഗൂഢത’യുടെ നിഴൽ സ്‌കൂളിലേക്കും പടർന്നു .പിക്നിക്ക്‌ സംഘത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി സ്‌കൂളിന്റെ ടവറിൽ നിന്ന് വീണു മരിച്ചു .അതോടെ ഭീതിപൂണ്ട് വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്ന് കൊഴിഞ്ഞു തുടങ്ങി . മിക്ക ടീച്ചർമാരും ജോലി രാജിവച്ചു. ആധിപൂണ്ട മുഖ്യ അദ്ധ്യാപിക ഹാംഗിങ് റോക്കിൽ നിന്ന് ചാടി ജീവനൊടുക്കി.ഈ ദുരന്തങ്ങളുടെ തുടക്കം ഒരു പ്രണയദിനത്തിലായിരുന്നു.1900 ഫെബ്രുവരി 14 ന് .
മെൽബൺ നഗരത്തിൽ നിന്ന് 75 കിലോമീറ്റർ അകലെ മാസഡോൺ റെയ്ഞ്ചസിൽ വിശാലമായ റിസർവ് വനത്താൽ ചുറ്റപ്പെട്ട ഹാങ്ങിംഗ്‌ റോക്ക് ഇപ്പോഴും നിഗൂഢതയുടെ നിഴലിലാണ്.
ജൊവാൻ ലിൻഡ്‌സെ എഴുതിയ ‘പിക്നിക്ക്‌ അറ്റ്‌ ഹാംഗിങ് റോക്ക്‌ ‘എന്ന നോവലാണ് ഹാംഗിംഗ്‌ റോക്കിനെ പ്രശസ്തമാക്കിയത്.ദുരന്തം നടന്നതോ ഭാവനയോ എന്ന് ജൊവാൻ വെളിവാക്കുന്നില്ല.’അത്‌ ‘വായനക്കാരുടെ തീരുമാനത്തിന് വിടുന്നു ‘എന്ന രചനാതന്ത്രമാണ് എഴുത്തുകാരി സ്വീകരിച്ചത്.എന്നാൽ യഥാർത്ഥ സംഭമാണെന്ന സൂചനകൾ നോവലിൽ കോറിയിടുന്നുമുണ്ട്‌ . 1967 ൽ പുറത്തുവന്ന ഈ നോവൽ ഓസ്‌ട്രേലിയൻ സാഹിത്യത്തിലെ എക്കാലത്തെയും മികവുറ്റ കൃതിയായി വാഴ്ത്തപ്പെടുന്നു.1975 ൽ പ്രശസ്ത സംവിധായകൻ പീറ്റർ വെയർ അതേ പേരിൽ സിനിമ നിർമിച്ചു.സിനിമയിലും നോവലിലും ഹാങ്ങിങ് റോക്ക് നിഗൂഢതകളുടെ രഹസ്യം വെളിപ്പെടുത്തുന്നില്ല.
എന്നാൽ ‘ദ അബോറിജിനൽ ഹിസ്റ്ററി’എന്ന ചരിത്ര പുസ്തകം ആ നിഗൂഢതകൾ കുറച്ചൊക്കെ അനാവരണം ചെയ്യുന്നു.
കാലങ്ങളോളം ഓസ്‌ട്രേലിയലിലെ ‘വുറുണ്ട്‌ജെറി ‘( Wurundjeri )ആദിമവാസി ഉപഗോത്രമായ Edibolidgitoorong വംശജരുടെ ആവാസ കേന്ദ്രമായിരുന്നു ഹാങ്ങിങ് റോക്ക് ഉൾപ്പെടുന്ന വനമേഖല.കരുത്തരായ യോദ്ധാക്കളും വേട്ടക്കാരുമായിരുന്നു അവർ . വൈദേശിക അധിനിവേശത്തിൽ അവരൊക്കെയും ഉന്മൂലനം ചെയ്യപ്പെട്ടതാവാം.
കൊളോണിയൽ അധിനിവേശത്തിനു വളരെ മുമ്പുതന്നെ ഇവിടം യുദ്ധ തന്ത്രങ്ങളുടെയും ആഭിചാരങ്ങളുടെയും ഇടമായിരുന്നു .ഗോത്രങ്ങൾ തമ്മിലുള്ള ഉൾപ്പോരുകൾ ഒത്തുതീർപ്പാക്കുന്നതിലും മധ്യസ്ഥരായി ഈ ഗോത്രക്കാർ നിലകൊണ്ടിരുന്നതായി ‘ദി അബോറിജിനൽ ഹിസ്റ്ററി’യിൽ പറയുന്നു .വംശപാരമ്പര്യത്തിന്റെ ഭാഗമായി വിശാലമായ ഈ പ്രദേശങ്ങളിലെ ഗോത്രവംശജർക്ക് ദീക്ഷ ( initiation ) നൽകുന്ന വേദിയും ഇവിടെയായിരുന്നു . ഗോത്രവംശജരിൽ ആത്മീയ പ്രതികരണങ്ങൾ ഉണർത്തിയിരുന്ന മാസ്മരികശക്തി ഈ പാറകൾക്കുണ്ടെന്നാണ് അന്നും ഇന്നും ആദിമവാസികളുടെ വിശ്വാസം . ഇവിടം സന്ദർശിച്ച അബോറിജനലുകൾ പൊതുവായി പറഞ്ഞൊരു കാര്യം ‘മുഴുമിപ്പിക്കാതെപോയ എന്തോ ഒരു ദൗത്യം ‘ ഇപ്പോഴുമിവിടെ അവശേഷിക്കുന്നു എന്നാണ്.അതുളവാക്കുന്ന കമ്പനങ്ങൾ ഇവിടത്തെ അന്തരീക്ഷത്തിൽ അവർക്ക്‌ അനുഭവപ്പെട്ടു .’ഏറെനേരം ഇവിടെ നിൽക്കാനാവില്ല .ഉടലും മനസ്സും വല്ലാതെ അസ്വസ്ഥമാകും ‘, ആദിമവാസികൾ പൊതുവെ പറയുന്നതായി രേഖ.
നമ്മുടെ ‘ഗുണ’ ഗുഹകളിലേതുപോലെ നിഗൂഢമായ അളകളും ഇടുങ്ങിയ ഒറ്റയടിപ്പാതകളും അഗാധമായ ഗർത്തങ്ങളും ഇതിനുള്ളിലുമുണ്ട്.
മെൽബണിലെ മലയാളി കൂട്ടായ്മകളിൽ പരിചയപ്പെട്ട ബാബുവേട്ടനും ( രാജീവ്‌ വർമ്മ ) എഴുത്തുകാരി ശൈലജ വർമ്മയും ഒരുമിച്ചാണ് ഞങ്ങൾ ഇന്നലെ ഉച്ചതിരിഞ്ഞ്‌ ഹാംഗിങ് റോക്കിൽ എത്തിയത്.നടത്തിപ്പുകാർ ആരെയും കാണാനില്ല .കൃത്യമായ നിർദ്ദേശങ്ങൾ എല്ലായിടത്തുമുണ്ട്.ഓഡിയോ വിഷ്വൽ ഷോ ആരുമില്ലെങ്കിലും അനുസ്യൂതം തുടർന്നു കൊണ്ടേയിരിക്കുന്നു .പാറകളുടെ ചുവട്ടിലേക്ക് കാട്ടുവഴിയിലൂടെ പോകാം .അതിനപ്പുറം പ്രവേശനമില്ല .നാലഞ്ചു പേരടങ്ങുന്ന ഒരു പറ്റം സഞ്ചാരികളെ കണ്ടു. ഞങ്ങൾ ഹാങ്ങിംഗ്‌ റോക്കിനു ചുറ്റുമുള്ള നടവഴിയിലൂടെ ഒരുവട്ടം വലംവച്ചു വന്നപ്പോൾ മൂന്നു കിലോമീറ്റർ.അതിനിടെ നിരവധി കങ്കാരുക്കൂട്ടങ്ങളേയും നാനാതരം അപൂർവ പക്ഷികളേയും കണ്ടു.അപൂർവ്വം സസ്യ – ജന്തു ജനുസ്സുകളുടെ ജൈവ കലവറയാണിവിടം.
6.25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവത നാളിയിൽ നിന്ന് ഉരുകിവന്ന മാഗ്മ ഉറഞ്ഞുണ്ടായ Mamelon ആണ് ഹാംഗിംഗ് റോക്ക് എന്ന് കരുതുന്നു . അതേ കാലയളവിൽ രൂപപ്പെട്ടതായി കരുതുന്ന മറ്റ് രണ്ട് മാമലോണുകൾ സമീപത്തുണ്ട്: കാമൽസ് ഹമ്പും ക്രോസിയേഴ്സ് റോക്ക്സും.
മടക്കയാത്രയ്ക്ക്‌ മുൻപ്‌ ഞങ്ങൾക്ക് പൊതുവായുണ്ടായ തോന്നൽ ഇതായിരുന്നു :ഹാംഗിംഗ് റോക്ക്‌ ഗ്ലൂമിയാണ് !
മൂടിക്കെട്ടിയ നിഗൂഢ മൗനം പേറുന്ന തൂക്കുപാറകൾ!
==============================================

2018ൽ, പ്രശസ്ത എഴുത്തുകാരൻ കെ.വി. മോഹൻകുമാറിന്റെ ‘ഉഷ്ണരാശി’ എന്ന നോവലിന് 42-ാമത് വയലാർ അവാർഡ് ലഭിച്ചു. നാല് നോവലുകളും നാല് കഥാസമാഹാരങ്ങളുമുൾപ്പെടെ പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള മോഹൻകുമാർ, മലയാള സാഹിത്യത്തിലെ ഒരു ശ്രദ്ധേയ സാന്നിധ്യമാണ്. 2010ൽ ശിവൻ സംവിധാനം ചെയ്ത ‘കേശു’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയതും അദ്ദേഹമാണ്.

‘ഉഷ്ണരാശി’ പുന്നപ്ര വയലാർ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നോവലാണ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അവസ്ഥകളും ചൂഷണത്തിന്റെയും അതിനെതിരെയുള്ള പോരാട്ടത്തിന്റെയും കഥകളും നോവൽ വരച്ചുകാട്ടുന്നു. ചരിത്രവും ഫിക്ഷനും ഇടകലർന്ന ഈ നോവലിൽ സർ സി.പി. രാമസ്വാമി അയ്യർ, പി. കൃഷ്ണപിള്ള, എകെജി, ഇഎംഎസ്, ടി.വി. തോമസ്, ആർ. സുഗതൻ, പട്ടം താണുപിള്ള, ആർ. ശങ്കർ തുടങ്ങിയ പ്രമുഖ വ്യക്തികളും കഥാപാത്രങ്ങളായി എത്തുന്നു.

മോഹൻകുമാറിന്റെ ആദ്യ നോവലായ ‘ശ്രാദ്ധശേഷം’ ‘മഴനീർത്തുള്ളികൾ’ എന്ന പേരിൽ സിനിമയായിട്ടുണ്ട്. ‘കേശു’, ‘ആരോ ഒരു ഓറൽ’, ‘ക്ലിന്റ്’ എന്നീ ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്.

മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് 2023ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും മോഹൻകുമാറിന് ലഭിച്ചു.

കെ.വി. മോഹൻകുമാറിന്റെ സാഹിത്യ സംഭാവനകൾ:

  • 9 നോവലുകൾ
  • 12 ചെറുകഥാ സമാഹാരങ്ങൾ
  • 3 സിനിമാ തിരക്കഥകൾ

പ്രധാന പുരസ്കാരങ്ങൾ:

  • 2018ൽ വയലാർ അവാർഡ് (‘ഉഷ്ണരാശി’)
  • 2023ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം

കെ.വി. മോഹൻകുമാർ മലയാള സാഹിത്യത്തിലെ ഒരു പ്രതിഭാധനനായ എഴുത്തുകാരനാണ്. ‘ഉഷ്ണരാശി’ പോലുള്ള നോവലുകളിലൂടെ അദ്ദേഹം കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം വരച്ചുകാട്ടുന്നു.

Previous Post

നിസ്സാര നിമിഷങ്ങളിലെ ജീവിതം

Next Post

ഐപിഎല്ലിൽ കോഹ്ലി തിളങ്ങും, ടി20 ലോകകപ്പിലും കളിക്കും; തൊട്രാ പാക്കലാം!

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
336
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
67
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
67
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
64
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
73
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
48
Next Post
ഐപിഎല്ലിൽ-കോഹ്ലി-തിളങ്ങും,-ടി20-ലോകകപ്പിലും-കളിക്കും;-തൊട്രാ-പാക്കലാം!

ഐപിഎല്ലിൽ കോഹ്ലി തിളങ്ങും, ടി20 ലോകകപ്പിലും കളിക്കും; തൊട്രാ പാക്കലാം!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.