സമകാലിക ക്രിക്കറ്റിൽ വിരാട് കോഹ്ലി എന്ന ക്രിക്കറ്ററെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റിനെ സങ്കൽപ്പിക്കുക അസാദ്ധ്യമാണ്. നിലവിലെ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും താരപ്പൊലിമയേറിയ പ്രതിഭയും കിങ് കോഹ്ലി തന്നെയാണെന്ന് നിസംശയം പറയാം. 35 കാരനായൊരു സീനിയർ താരത്തെ പൊടുന്നനെ ടി20 ലോകകപ്പിൽ നിന്ന് മാറ്റിനിർത്തുന്നതിനെ പറ്റിയാണ് ബിസിസിഐയിലെ സെലക്ടർമാർ ആലോചിക്കുന്നത്.
ടി20 ഫോർമാറ്റിൽ വിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‌ലിനേക്കാൾ മികച്ച ബാറ്റിങ് സ്ട്രൈക്ക് റേറ്റാണ് കോഹ്ലിയുടേതെന്ന് മറക്കാനാകില്ല. 109 ടി20 മത്സരങ്ങളിൽ കോഹ്ലി ഇന്ത്യൻ ജഴ്സിയണിഞ്ഞപ്പോൾ അതിൽ 70 മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നുവെന്ന് ആരും മറക്കരുത്. ഇതിന് പിന്നിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറോ, ബിസിസിഐ സെക്രട്ടറി ജയ് ഷായോ, അല്ലെങ്കിൽ മറ്റാരുമെങ്കിലുമാകട്ടെ, ഇങ്ങനെയൊരു തീരുമാനമെടുത്താൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്ല്യമാണെന്ന് അധികൃതർ തിരിച്ചറിയുന്നത് നല്ലതാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോഹ്ലി ആരാധകരെ പ്രകോപിപ്പിക്കുന്നതിന്റെ ക്ഷീണം ബിസിസിഐ നേരിട്ടനുഭവിച്ചിട്ടുണ്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കറും, അമിത് ഷായുടെ മകൻ ജയ് ഷായും വരെ കോഹ്ലി ആരാധകരുടെ തെറിവിളി കേട്ടു. കോഹ്ലിയെ പോലൊരു ഇതിഹാസത്തെ കൂടാതെ ഇന്ത്യ ലോകകപ്പിന് ഇറങ്ങുമെന്ന് ആഗ്രഹിക്കാൻ ഒരു ദേശീയ ടീം സെലക്ഷൻ കമ്മിറ്റിക്ക് സാധിക്കുന്നതെങ്ങനെയാണ്?
109 ടി20 മത്സരങ്ങളിൽ നിന്ന് 67.33 ശരാശരിയിൽ 2828 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 15 തവണ അദ്ദേഹം കളിയിലെ കേമനുമായി. കോഹ്ലി ഇപ്പോഴും സമാനതകളില്ലാത്ത ചേസ് മാസ്റ്ററാണ്. സ്കോർ പിന്തുടരുമ്പോൾ താരത്തിന്റെ ശരാശരി 71.85 ആയി ഉയരുന്നതും ശ്രദ്ധേയമാണ്. ടി20യിൽ കോഹ്ലിയുടെ സ്‌ട്രൈക്ക് റേറ്റ് 137 ആണെന്നതും ആരും മറക്കരുത്.
We Play for the Badge ❤️🔥
Presenting jaw dropping clicks from our team photoshoot! More to follow…🔥#PlayBold #ನಮ್ಮRCB #IPL2024 pic.twitter.com/OEZBYjk1y9
— Royal Challengers Bengaluru (@RCBTweets) March 20, 2024
അടുത്ത എതിരാളിയായ സൂര്യകുമാർ യാദവിന്റെ കണക്കുകളുമായി കോഹ്ലിയെ താരതമ്യം ചെയ്താൽ കോഹ്ലിയെ പുറത്താക്കുന്നതിലെ മണ്ടത്തരം പുറത്തുവരും. സൂര്യയുടെ ടി20യിലെ ബാറ്റിങ് ആവറേജ് 50.12 ആണ്. ആവറേജിൽ കോഹ്ലിയേക്കാൾ പിന്നിലാണെങ്കിലും സ്‌ട്രൈക്ക് റേറ്റിൽ (159) സൂര്യകുമാർ യാദവ് മുന്നിലാണ്. എന്നിട്ടും ബിസിസിഐ എന്തിനാണ് കോഹ്ലിയെ പുറത്തിരുത്താൻ ആഗ്രഹിക്കുന്നത്?
First look of our new team kit! 😍
It’s Bold, it’s new, it’s Red, it’s Blue and the Golden Lion shining through 🤩#PlayBold #ನಮ್ಮRCB #RCBUnbox #IPL2024 pic.twitter.com/27TwAfnOVM
— Royal Challengers Bengaluru (@RCBTweets) March 19, 2024
കോഹ്‌ലി ബാറ്റ് ചെയ്ത 46 ചേസുകളിൽ ഇന്ത്യ 40 ലും വിജയിച്ചു. ആ ഗെയിമുകളിൽ കോഹ്ലിയുടെ ശരാശരി 86.84 ആണ്. ഈ മത്സരങ്ങളിലെ സ്‌ട്രൈക്ക് റേറ്റ് 136 മുതൽ 138 വരെയാണ്. 18 ഇന്നിങ്സുകളിൽ അദ്ദേഹം പുറത്താകാതെ നിന്നു. കഴിഞ്ഞ ടി20 ലോകകപ്പിനിടെ മെൽബണിൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 82 റൺസ് ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മറക്കാനാകില്ല.
മൊഹാലിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ കോഹ്ലി നേടിയ 82 നോട്ടൗട്ട് (സ്ട്രൈക്ക് റേറ്റ് 160), ടി20 ലോകകപ്പിൽ കൊൽക്കത്തയിൽ പാകിസ്ഥാനെതിരായ 55 നോട്ടൗട്ട് (സ്ട്രൈക്ക് റേറ്റ് 140) എന്നീ ടി20 ഇന്നിങ്സുകൾ ഇന്ത്യൻ സെലക്ടർമാർക്ക് മറക്കാനാകുന്നത് എങ്ങനെയാണ്?
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം