കോടിക്കണക്കിന് ഉപയോക്താക്കൾ വിനോദ ഉപാധിയായി ആശ്രയിക്കുന്ന ഓൺലൈൻ സേവനമാണ് യൂട്യൂബ്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ജനപ്രീതിയിലും ഉപയോക്തൃ സൗഹൃദ അനുഭവത്തിലും മുന്നിലാണ്. ഉപയോക്താക്കളെ അവർ ഇഷ്ടപ്പെടുന്നതോ പിന്നീട് കാണാൻ ആഗ്രഹിക്കുന്നതോ ആയ വീഡിയോകൾ ലിസ്റ്റുചെയ്യാൻ അനുവധിക്കുന്ന പ്ലേലിസ്റ്റ് ഫീച്ചർ യൂട്യൂബിൽ നിലവിലുണ്ട്. പുതിയതായി ഒരു പ്ലേലിസ്റ്റ് സൃഷ്ടിക്കുന്നതിനോ നിലവിലുള്ളവയിൽ മാറ്റം വരുത്തുന്നതിനോ ആഗ്രഹിക്കുന്ന ഉപയോക്താവാണ് നിങ്ങൾ എങ്കിൽ, ലഘുവായ ഘട്ടങ്ങൾ ഇതാ:
യൂട്യൂബ് ആപ്ലിക്കേഷനിൽ എങ്ങനെ ഒരു പുതിയ പ്ലേലിസ്റ്റ് സൃഷ്ടിക്കാം
- ഒരു പുതിയ പ്ലേലിസ്റ്റ് സൃഷ്‌ടിക്കുന്നതിന്, യൂട്യൂബ് തുറന്ന ശേഷം സ്‌ക്രീനിന്റെ താഴെ വലതുവശത്ത് ദൃശ്യമാകുന്ന ‘You’ ഐക്കണിൽ ടാപ്പ് ചെയ്യുക.
- ദൃശ്യമാകുന്ന സ്ക്രീനിൽ, ‘Playlists’ വിഭാഗത്തിന്റെ വലതുവശത്തേക്ക് സ്ക്രോൾ ചെയ്‌ത് ”New Playlist’ ബട്ടണിൽ ടാപ്പ് ചെയ്യുക.
- നിങ്ങൾ അവസാനമായി കണ്ട വീഡിയോകൾ യൂട്യൂബ് ഇവിടെ പ്രദർശിപ്പിക്കുന്നു, ഇവിടെ നിങ്ങൾക്ക് ആവശ്യമായ വീഡിയോ ചേർക്കാം.
- പകരം മറ്റൊരു രീതിയിൽ- ലൈക്ക്, ഡിസ്‌ലൈക്ക് ബട്ടണിന്റെ അതേ ബാറിൽ ദൃശ്യമാകുന്ന ‘സേവ്’ ബട്ടൺ അമർത്തി ‘+ New Playlist’ ബട്ടൺ അമർത്തുക.
- ഇപ്പോൾ, പുതിയ പ്ലേലിസ്റ്റിന് പേരിടാൻ ഒരു പോപ്പ്അപ്പ് വിൻഡോ നിങ്ങളോട് ആവശ്യപ്പെടും.
- ശേഷം ‘Create’ ബട്ടൺ ടാപ്പു ചെയ്ത് പ്ലേലിസ്റ്റ് സൃഷ്ടിക്കാം.
യൂട്യൂബ് പ്ലേലിസ്റ്റിൽ എങ്ങനെ പാട്ടുകൾ ചേർക്കാം?
- നിങ്ങൾ ഒരു പ്ലേലിസ്റ്റിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന വീഡിയോ പ്ലേ ചെയ്യുക.
- ദൃശ്യമാകുന്ന സ്ക്രീനിൽ, അപ്‌ലോഡ് ചെയ്യുന്നയാളുടെ പേരിന് താഴെയുള്ള ‘സേവ്’ ബട്ടണിൽ ടാപ്പ് ചെയ്യുക.
- യൂട്യൂബ് ഇപ്പോൾ നിങ്ങളുടെ എല്ലാ പ്ലേലിസ്റ്റുകളും കാണിക്കും. നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന പ്ലേലിസ്റ്റിൽ ടാപ്പ് ചെയ്യുക.
- സ്ക്രീനിന് താഴെയുള്ള ‘Done’ ബട്ടൺ അമർത്തുക.
പ്ലേലിസ്റ്റ് ചേർത്ത അതേ രീതിയിൽ തന്നെ പ്ലേലിസ്റ്റിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്യാനും കഴിയും. ഇതിനായി നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ അൺ ടിക്ക് ചെയ്യാം.
Check out More Technology News Here
- ഇൻബോക്സ് നിറക്കുന്ന മെയിലുകൾക്ക് പരിഹാരം
- Amazon and Flipkart Republic Day Sale: 20,000ൽ താഴെ വാങ്ങാവുന്ന മികച്ച ഫോണുകൾ
- ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
- എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ