തിരഞ്ഞെടുത്ത ഫോളോവർമാർക്കോ അടുത്ത സുഹൃത്തുക്കൾക്കോ മാത്രം കാണാവുന്ന പ്രൈവറ്റ് പോസ്റ്റുകൾ സൃഷ്‌ടിക്കാവുന്ന ഫീച്ചറുമായി ഇൻസ്റ്റഗ്രാം. “ഫ്ലിപ്‌സൈഡ്” എന്ന പുതിയ ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. പരിമിതമായ ഉപയോക്താക്കളിൽ മാത്രം ചുരുക്കിയിരിക്കുന്ന ഫീച്ചർ ഭാവിയിൽ എല്ലാ ഉപയോക്കൾക്കും ലഭ്യമാക്കാമാണ് മെറ്റ തീരുമാനിച്ചിരിക്കുന്നത്.
ഫീച്ചർ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതുവരെ വ്യക്തത നൽകിയിട്ടില്ല. എന്നാൽ കമ്പനി നിലവിൽ ആളുകളിൽ നിന്ന് പ്രതികരണം രേഖപ്പെടുത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
#Instagram continues to work on “Flipside” 👀
ℹ️ Only people you choose can see this side of your profile and what you share here
ℹ️ Everything you share on Flipside is still subject to community guidelines pic.twitter.com/lDQAjUzbAy— Alessandro Paluzzi (@alex193a) December 10, 2023
സ്വകാര്യ പോസ്റ്റുകൾക്കായി പ്രത്യേക ഇടം നിലനിർത്താൻ ഫ്ലിപ്‌സൈഡ് ഉപയോക്താക്കളെ അനുവധിക്കുന്നു. കൂടാതെ ഈ പോസ്റ്റുകൾ ആർക്കൊക്കെ കാണാൻ കഴിയും എന്നോ കാണരുത് എന്നതിൻ്റെയോ നിയന്ത്രണം ഉപയോക്താക്കൾക്ക് നൽകുന്നു. അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മാത്രമായി കൂടുതൽ സ്വകാര്യമോ വ്യക്തിഗതമോ ആയ ഉള്ളടക്കം പങ്കിടാൻ ആഗ്രഹിക്കുന്നവർക്കായാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്, ദി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾക്കായി സമാനമായ ഫീച്ചർ നിലവിലുണ്ട്. ക്ലോസ് ഫ്രെൺട്ഡ് എന്ന ഈ ഫീച്ചർ, സ്റ്റോറികളിൽ ദൃശ്യമാകുന്ന പച്ച വൃത്തത്തിലൂടെ തിരിച്ചറിയാം. അടുത്ത സുഹൃത്തുക്കളായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് മാത്രമാണ് ഫീച്ചറിലൂടെ സ്റ്റോറികൾ ദൃശ്യമാകൂ. പുതിയ ഫ്ലിപ്‌സൈഡ് ഫീച്ചർ സമാനമായ പ്രവർത്തനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.