മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ ഓഡിയോ, വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. ഉപയോക്താക്കളുടെ താൽപ്പര്യം മനസിലാക്കി നിരവധിയായ മാറ്റങ്ങളും ഫീച്ചറുകളും ആപ്പ് പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ കമ്പനി പരീക്ഷിക്കാനൊരുങ്ങുന്ന സവിശേഷതയാണ് മറ്റു ഉപയോക്താക്കളുടെ പ്രൊഫൈൽ സ്റ്റോറിയായി പോസ്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ.
ഒരാളുടെ പ്രൊഫൈൽ സ്റ്റാറിയായി പങ്കുവയ്ക്കുമ്പോൾ വ്യക്തിയുടെ പ്രൊഫൈലിലെ അവസാനത്തെ മൂന്നു പോസ്റ്റുകളും പ്രൊഫൈൽ നെയിമും ബയോ പോലുള്ള വിവരങ്ങളും സ്റ്റോറിയിൽ പ്രദർശിപ്പിക്കും എന്ന്, ടെക് വാർത്തകൾ പങ്കിടുന്ന അലസ്സാൻഡ്രോ പാലൂസി എക്‌സിൽ പങ്കുവച്ചു.
#Instagram is working to add the ability to share someone else’s profile in Stories on #Android as well 👀 pic.twitter.com/82ylRbWEC4
— Alessandro Paluzzi (@alex193a) December 27, 2023
നിലവിലുള്ള ‘ആഡ് ടു സ്റ്റോറി’ ഓപ്ഷന് സമാനമായി ഇത് പ്രവർത്തിക്കുകയും ഒരു ‘സ്റ്റോറി’ ആയി പങ്കിട്ട പ്രൊഫൈൽ പിന്തുടരാൻ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും.
പുതിയതായി ചേർത്ത ഫീച്ചർ, ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട അക്കൗണ്ടുകൾ സ്റ്റേറിയായി പങ്കുവച്ചുകൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും അവർ ഏതുതരം പോസ്റ്റുകളാണ് പങ്കുവയ്ക്കുന്നതെന്ന് ഫോളോവേഴ്സിനെ അറിയിക്കാനും സാധിക്കുന്നു.
ഉപയോക്താക്കൾക്ക് ഒരു ‘view profile’ ബട്ടൺ കാണാമെന്നും പാലൂസി പറയുന്നു. ഇത് ബട്ടണിൽ ടാപ്പു ചെയ്തു പങ്കുവച്ച പ്രൊഫൈലിൽ എത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു. പ്ലാറ്റ്‌ഫോമിൽ വിപുലമാകുന്ന ചെറിയ ‘കണ്ടന്റെ ക്രിയേറ്റേഴ്സിന്’ അവരുടെ വ്യാപ്തി വർദ്ധിപ്പിക്കാനും പ്ലാറ്റ്‌ഫോമിൽ കൂടുതൽ കാഴ്ചകൾ നേടാനും ഇത് സഹായിച്ചേക്കാം.
ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലായതിനാൽ, ഉപയോക്താക്കൾക്ക് അവരുടെ ‘സ്‌റ്റോറികളിൽ’ പ്രൊഫൈലുകൾ എപ്പോൾ ചേർക്കാനാകുമെന്ന് ഇപ്പോഴും വ്യക്തമല്ല, അതിനാൽ നിങ്ങളുടെ അക്കൗണ്ടിൽ ഫീച്ചർ ലഭ്യമാകാൻ കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നേക്കാം.