കഴിഞ്ഞ വർഷം നവംബറിൽ, ഗൂഗിൾ ജിമെയിലിൽ ‘പാക്കേജ് ട്രാക്കിംഗ്’ എന്ന പുതിയ ഫീച്ചർ ചേർത്തിരുന്നു. ഇത് ഉപയോക്താക്കളെ അവരുടെ പാക്കേജുകൾ ട്രാക്ക് ചെയ്യാനും ഇമെയിൽ തുറക്കാതെ തന്നെ ഡെലിവറി വിവരങ്ങൾ അറിയാനും അവസരം ഒരുക്കിയിരുന്നു. ഇപ്പോളിതാ, ഡെലിവറി തീയതി മാറുകയാണെങ്കിൽ ആപ്പ് സ്വയം ഇൻബോക്‌സിന് മുകളിലായി കാണിച്ചു തരുന്നു.
വിവരങ്ങൾ, ജിമെയിലിന്റെ ഇൻബോക്‌സ് പേജിലെ ഇമെയിൽ സബ്ജക്ടിനു താഴെയുള്ള മെയിൻ പേജിൽ ദൃശ്യമാകും. ഉപയോക്താക്കൾക്ക് അവരുടെ ഡെലിവറി എത്താൻ എത്ര ദിവസമെടുക്കുമെന്ന് കണ്ടെത്താൻ അവരുടെ ഇൻബോക്‌സ് പരിശോധിക്കേണ്ടതില്ല എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.
പാക്കേജ് ട്രാക്കിംഗ് കാർഡിലെ, കടയുടെ റിട്ടേൺ പോളിസികളെക്കുറിച്ചും അവരുടെ റിട്ടേൺ മാർഗ്ഗനിർദ്ദേശങ്ങളിലേക്കുള്ള ലിങ്കും ആപ്പ് ഉപയോക്താവിനെ അറിയിക്കും. എന്നിരുന്നാലും, ഈ വിവരങ്ങൾ എല്ലാ ഉൽപ്പന്നങ്ങൾക്കും ലഭ്യമായേക്കില്ല.
ഈ സവിശേഷത ലഭ്യമാകാൻ, ജിമെയിൽ സെറ്റിങ്ങ്സിലെ ‘ടേൺ ഓൺ പാക്കേജ് ട്രാക്കിങ്ങ്’ ഓപ്പ്ഷൻ ഓൺ ആക്കണം. ഫീച്ചർ നിലവിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഗൂഗിൾ ഈ സവിശേഷതകൾ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല, അതിനാൽ ഫീച്ചർ നിങ്ങളുടെ അക്കൗണ്ടിൽ ലഭ്യമാകുന്നതിന് കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നേക്കാം.
Check out More Technology News Here
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം