ഗൂഗുളിന്റെ പ്രശസ്തമായ മെസേജിങ്ങ് സേവനമാണ് ‘ഗൂഗിൾ മെസേജ്’. ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റ് മെസേജുകളും പരസ്പരം കൈമാറാൻ അവസരം ഒരുക്കുന്ന സേവനം നിരവധി ഉപയോക്താക്കളുടെ ഇഷ്ട മെസേജിങ്ങ് പ്ലാറ്റ്‌ഫോമാണ്. ആപ്പിന്റെ ജനപ്രീതി നിലനിർത്തിൻ പലപ്പോഴായി നിരവധിയായ മാറ്റങ്ങളാണ് കമ്പനി കൊണ്ടുവരുന്നത്. അത്തരത്തിൽ വരാൻ പോകുന്ന പുതിയ ഒരു മാറ്റമാണ്, മെസേജ് എഡിറ്റ്.
വാട്സ്ആപ്പിന്റെ ചുവടുപിടിച്ചാണ് പുതിയ മാറ്റം എത്തുന്നത്. ആപ്പിന്റെ ബീറ്റാ പതിപ്പിൽ കണ്ടെത്തിയ കോഡ് അനുസരിച്ച്, പുതിയ ഫീച്ചർ കണ്ടെത്തിയത് ‘TheSPandroidട’ ആണ്. ഒരിക്കൽ അയച്ച സന്ദേശം പിന്നീട് എഡിറ്റു ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചർ. ഇതിനായി കമ്പനി ചില ലേബലുകളിലുള്ള നാല് പുതിയ ഫ്ലാഗുകൾ ആപ്പിലേക്ക് ചേർത്തതായാണ് കണക്കാക്കുന്നത്.
മെസേജ് എഡിറ്റിംഗ്, ഡിഫോൾട്ടായി ആർസിഎസ് സ്റ്റാൻഡേർഡിന്റെ ഭാഗമല്ലെങ്കിലും, ഗൂഗിൾ മുൻപ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പോലുള്ള ചില സവിശേഷതകൾ ആപ്പിൽ ചേർത്തിരുന്നു. അതിനാൽ പുതിയ മാറ്റം പ്രതീക്ഷിക്കാം. എന്നാൽ പുതിയ സവിശേഷത എപ്പോൾ പ്രഖ്യാപിക്കുമെന്നോ, എപ്പോൾ എല്ലാവരിലേക്കും എത്തുമെന്നതിലോ ഗൂഗിൾ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.
ഗൂഗിൾ മെസേജ് ഉപയോഗിച്ച് അയയ്‌ക്കുന്ന സന്ദേശങ്ങൾക്ക് സമയപരിധിയുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഐ മെസേജ്, വാട്സ്ആപ്പ് തുടങ്ങിയ സമാന സേവനങ്ങളിൽ, സെൻഡ് ബട്ടൺ അമർത്തി രണ്ട് മിനിട്ടിനോ പതിനഞ്ചു മിനിട്ടിനോശേഷം സന്ദേശങ്ങൾ എഡിറ്റുചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നു. കൂടാതെ വാട്സ്ആപ്പിലേതിനു സമാനമായി എഡിറ്റ് ഹിസ്റ്ററി ദൃശ്യമാകുമോ എന്നതിലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
Check out More Technology News Here
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം