ചിലപ്പോഴോക്കെ ആരുടെയെങ്കിലും പ്രൊഫൈലുകൾ തിരയുമ്പോൾ, അവർ നമ്മളെ ബ്ലോക്ക് ചെയ്തതോ, അതോ അവർ പ്രൊഫൈൽ ഡിലീറ്റ് ആക്കിയോ എന്ന ആശയക്കുഴപ്പം നമുക്ക് ഉണ്ടാകാം. എന്നാൽ ഇത് പരിശോധിക്കുന്നതിന് ചില വഴികളുണ്ട്. ന്യൂ ജെൻ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ, ആരൊക്കെയാണ് നിങ്ങളെ ബ്ലോക്കോഫീസിൽ കയറ്റിയതെന്ന് കണ്ടെത്താനുമുണ്ട് ചില നുറുങ്ങുവിദ്യകൾ.
വെബിൽ അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ തുറക്കുക
ഇൻസ്റ്റഗ്രാമിലെ ഓരോ ഉപയോക്താവിനും അവരുടെ ‘യൂസർനെയിം’ ഉൾപ്പെടുന്ന ഒരു യുണീക് പ്രൊഫൈൽ ലിങ്ക് ഉണ്ട്. ഒരു വ്യക്തിയുടെ പ്രൊഫൈൽ പേജ് സന്ദർശിക്കാൻ, ‘instagram.com/’എന്ന് ടൈപ്പ് ചെയ്തതിനു ശേഷം അവരുടെ പ്രൊഫൈൽ നെയിം ചേർക്കുക, ഇത് നിങ്ങളെ അവരുടെ അക്കൗണ്ട് പേജിലേക്ക് കൊണ്ടുപോകും.
ഇവിടെ “Sorry, this page isn’t available,” എന്നതാണ് കാണിക്കുന്നതെങ്കിൽ, ഒന്നെങ്കിൽ അക്കൗണ്ട് നിലവിലില്ല, അല്ലെങ്കിൽ അവർ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം. നിങ്ങളെ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലോഗ് ഔട്ട് ചെയ്‌തതിന് ശേഷം അതേ ലിങ്ക് തുറക്കുക അല്ലെങ്കിൽ മറ്റൊരു ബ്രൗസർ ഉപയോഗിച്ച് ഇത് തുടരുക. നിങ്ങൾ സമാന സന്ദേശം കാണുകയാണെങ്കിൽ, അവർ അക്കൗണ്ട് നിർജ്ജീവമാക്കുകയോ അല്ലെങ്കിൽ അവരുടെ ഹാൻഡിൽ മാറ്റുകയോ ചെയ്‌തിട്ടുണ്ട്, എന്നാൽ അവരുടെ പ്രൊഫൈൽ ലഭിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം അവർ നിങ്ങളെ ബ്ലോക്ക് ചെയ്‌തു എന്നാണ്.
മെൻഷൻ/ ടാഗ്
ആളുകൾ നിങ്ങളെ ബ്ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അവരെ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ ഇൻസ്റ്റഗ്രാം നിങ്ങളെ അനുവദിക്കില്ല. നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ, അവരെ ഒരു മെസേജിൽ മെൻഷൻ അല്ലെങ്കിൽ ടാഗ് ചെയ്യുക. അക്കൗണ്ട് നിലവിലുണ്ടെങ്കിലും നിങ്ങൾക്ക് പോസ്റ്റുകളൊന്നും കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ബ്ലോക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രൊഫൈലിലെ മെൻഷനുകൾ പരിശോധിക്കുക
നിങ്ങളെ ബ്ലോക്ക് ചെയ്തെന്ന് സംശയിക്കുന്ന പ്രൊഫൈൽ, ഇതിനു മുൻപ് നിങ്ങളുടെ പോസ്റ്റിൽ കമന്റു ചെയ്തിട്ടുണ്ടെങ്കിൽ, കമന്റിലെ പ്രൈഫൈലിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഓപ്പൺ ആകുന്നുണ്ടോ എന്ന് പരിശോധിക്കുക. ഈ സമയം പ്രൊഫൈൽ തുറക്കുന്നില്ലെങ്കിൽ നിങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, നിങ്ങൾക്ക് അവരുടെ പ്രൊഫൈൽ കാണാൻ കഴിയാത്തതിന്റെ മറ്റൊരു കാരണം, അവർ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർജ്ജീവമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്തതുകൊണ്ടും ആകാം.
ഡിഎം പരിശോധിക്കുക
പ്ലാറ്റ്‌ഫോമിൽ ഒരു ഉപയോക്താവ് നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള മറ്റൊരു മാർഗ്ഗം ഡിഎം വിഭാഗത്തിലേക്ക് പോയി അവരുടെ സംഭാഷണം തുറക്കുക എന്നതാണ്. ഇപ്പോൾ, സ്ക്രീനിന്റെ മുകളിൽ ദൃശ്യമാകുന്ന യൂസർനെയിമിൽ ടാപ്പുചെയ്യുക. ‘Instagram user’എന്നാണ് കാണുന്നതെങ്കിലും, അവരുടെ പ്രൊഫൈൽ ചിത്രം കാണാൻ കഴിയുന്നില്ലെങ്കിലും, അവർ നിങ്ങളെ ബ്ലോക്ക് ചെയ്‌തിരിക്കാൻ സാധ്യതയുണ്ട്.
മറ്റൊരു അക്കൗണ്ടിൽ നിന്ന് പരിശോധിക്കുക
ഇൻസ്റ്റഗ്രാമിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർഗം മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് അവരെ കണ്ടെത്താൻ ശ്രമിക്കുക എന്നതാണ്. നിങ്ങൾക്ക് രണ്ട് അക്കൗണ്ടുകളുണ്ടെങ്കിൽ, നിങ്ങളുടെ അടുത്ത അക്കൗണ്ട് ഉപയോഗിച്ച് പ്രൊഫൈൽ തിരയുക അല്ലെങ്കിൽ ഒരു സുഹൃത്തിന്റ അക്കൗണ്ട് ഉപയോഗിക്കുക. മറ്റൊരു അക്കൗണ്ടിൽ നിന്ന് തിരയുമ്പോൾ പ്രൊഫൈൽ ദൃശ്യമാകുന്ന സാഹചര്യത്തിൽ, നിങ്ങളെ ബ്ലോക്ക് ചെയ്‌തതായി കരുതാം. എന്നിരുന്നാലും, നിങ്ങൾക്ക് ഇപ്പോഴും അവരെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അവർ യൂസർ നെയിം മാറ്റുകയോ പ്രൊഫൈൽ നിർജ്ജീവമാക്കുകയോ ചെയ്തതും കാരണമാവാം.
Check out More Technology News Here
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ