കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച പഞ്ചാബ് എഫ്‌സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി. ടീമിനായി തന്ത്രങ്ങള്‍ മെനയാൻ കോച്ച് ഇവാന്‍ വുകോമനോവിച്ച് ടീമിനൊപ്പമുണ്ടാവില്ല. അദ്ദേഹത്തെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരിക്കുകയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്ക സമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
സസ്‌പെൻഷൻ കാരണം 2023 ഡിസംബർ 12ന് കലൂർ സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന്റെ പ്രീ-മാച്ച് പത്രസമ്മേളനത്തിലും കോച്ച് ഇവാൻ വുക്കോമാനോവിച്ചിന് പങ്കെടുക്കാനാകില്ലെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് മിസ്റ്റർ ഫ്രാങ്ക് ഡോവൻ വാർത്താ സമ്മേളനത്തിൽ ടീമിനെ പ്രതിനിധീകരിക്കും. മത്സരത്തിലും ഫ്രാങ്ക് ഡോവൻ തന്നെയാകും ടീമിനെ നയിക്കുക.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ മത്സരങ്ങൾക്കിടയിലും ഇവാന്‍ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് 31നാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്. നാല് കോടിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് പിഴ.
മാര്‍ച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിന് 4 കോടി രൂപ പിഴ ചുമത്തുകയായിരുന്നു അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ കേരള ബ്ലാസ്റ്റേഴ്സ് ബോക്‌സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ കളംവിട്ടു. 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്‌സി സെമിയില്‍ എത്തി.
Read More Sports Stories Here
- ക്വാർട്ടറിൽ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം; സഞ്ജുവിനെ കളിപ്പിച്ചില്ല
- ലോകം സാക്ഷ്യം വഹിച്ചത് ഫിയർലെസ് ക്രിക്കറ്ററുടെ ഗംഭീര തിരിച്ചുവരവിന്
- ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു
- സഞ്ജുവിന്റെ പറക്കും ക്യാച്ച്; റെക്കോർഡ് വിജയവുമായി കേരളം ക്വാർട്ടർ ഫൈനലിൽ
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം